ജോക്കർ സിനിമയിലെ അഭിനയം ഇന്നും മലയാളികൾ ഓർക്കും വിധം ആണ്

ഒരുകാലത്ത് മലയാള സിനിമയിലെ ഗ്ലാമർ വില്ലൻ ആയിരുന്നു നിഷാന്ത്. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ഇന്ന് താരം മലയാള സിനിമയിൽ അത്ര സജീവമല്ല എന്നതാണ് സത്യം. ഇപ്പോഴിതാ താരത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ ഫേസ്ബുക്ക് പേജിൽ വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നവാസ് എം കെ എന്ന യുവാവ് ആണ് നിശാന്തിനെ കുറിച്ചുള്ള പോസ്റ്റുമായി എത്തിയത്. ജോക്കർ ഇറങ്ങിയ സമയത്ത് അന്നത്തെ യുവാക്കളുടെ ഹാരമായിരിന്നു ഇദ്ദേഹം. ധൂം സിനിമയിൽ ജോണ്ൻ കിട്ടിയപോലോരും തുടക്കം എന്നു പറയാം.പിനീട് സെലേക്റ്റീവ് അല്ലാതെ കുറെ വേഷങ്ങൾ ചെയ്തത് ഇദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു എന്നു പറയാം,ടോവിനോയെ കാണുമ്പോൾ എനിക് ഇദ്ദേഹത്തെ പോലെ തോനാറുണ്ട് എന്നാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. അന്നും ഇന്നും ഏറെ ഇഷ്ടം. എന്റെ നാട്ടിൽ നിന്ന് സിനിമയിൽ നായകനായി എത്തിയ ആദ്യ നടൻ… ഒരു തരി ജാഡ ഇല്ലാത്ത മനുഷ്യൻ… ജോക്കർ ഇറങ്ങി 25ദിവസം പോസ്റ്ററിൽ വന്നത് മലയാളത്തിന്റെ ഹൃത്വിക് റോഷൻ എന്നും പറഞ്ഞാണ്… കുറെ, കാലങ്ങൾ കൂടിയാണ് മലയാളത്തിൽ ഒരു ഒരു പുതുമുഖ നായകൻ ഇത് പോലെ ആക്ഷൻ ചെയ്യാൻ പാകത്തിന് എത്തിയത്, എന്തായാലും ഇക്കണ്ട നായകന്മാർ ഒക്കെ ഉണ്ടായിട്ടും സണ്ണി ചേച്ചിയുടെ കൂടെ അഭിനയിക്കാൻ പുള്ളിക്ക് മാത്രമേ ഭാഗ്യം ഉണ്ടായുള്ളൂ, ഫാന്റം സിനിമയിലെ ആ ഒരു പാട്ട് മതി. ഇങ്ങേര് അതിൽ പൊളി ആയിരുന്നു, ഒർജി നാലിറ്റിയുള്ള അഭിനയം ആക്ഷൻ ഡാൻസ്, മുഖസൗന്ദര്യം വേറിട്ട ശരീര സൗന്ദര്യം ഇന്ദ്രിയം എന്ന ഒറ്റ സിനിമമതി നിഷാന്തിന്റെ ബോഡി ഷെയിപ്പ് അദ്ഭുതപ്പെടുത്താൻ പല്ലു കടിച്ചും മുഖം കോടിയും ചിലർ മേധസ്സ് ഒളിപ്പിക്കുന്നത് കാണുമ്പോൾ നിഷാന്തിനെയൊക്കെ ഞാൻ ചിന്തിക്കുന്നു. അസാധ്യ സൗന്ദര്യം അഭിനയം ശരീര സൗന്ദര്യം വേറിട്ട രീതി. എന്തുകൊണ്ടും മികച്ച ആക്ടർ.

എല്ലവരും ഇവിടെ പറയുന്നത് പോലെ സെലക്റ്റീവ് അല്ല എന്ന് പറയരുത് ആയിരുന്നു. എന്ന് അതു മാത്രം അല്ലായിരുന്നു കാരണം… സിനിമയിൽ ബന്ധങ്ങൾ തുടർന്ന് പോവാന് പുള്ളിക് കഴിഞ്ഞ് ഇല്ല ഇവരുടെ കാലഘട്ടത്തിൽ നിർമാണം ചെയുന്നവർ കുറവ് ആയിരുന്നു..ഉള്ളവർ ബ്രാൻഡ് വെച്ച് ചെയ്യു.. പുള്ളി ആരുടെ പുറകെ ചാൻസ് ചോദിച്ചു പോയില്ല.. ആരു ആയിട്ട് ഒരു ബന്ധം തുടർന്ന് ഇല്ല സിനിമ & വീട് & ജിം മെയിൻ കാരണം അതു ആയിരുന്നു ദിലിപ് ആയിട്ട് കമ്പനി ആണ് പുള്ളിടെ എല്ലാം മൂവി ഉണ്ട്‌ ഇത്രയും പറഞ്ഞത് പുള്ളി തന്നെ പറഞ്ഞേ 2008/2013 കാലഘട്ടത്തിൽ തൊടുപുഴ ഇന്റർനാഷണൽ ജിം ഒരുമിച്ചു കളിച്. ജാഡ ഇല്ല ഒരു കോപ്പും ഇല്ല ഓട്ടോ വരും ഓട്ടോ പോവൂ. കളികഴിഞ്ഞു ഇറങ്ങുമ്പോൾ ജിം 50 പേര് ഉണ്ടോ അവരോട് പോവാ എന്ന് പറഞ്ഞിട്ട് ഇറങ്ങു.. റെജി ആശാൻ ന്റെ ശിഷ്യൻ തൊടുപുഴ ജിം ലെ എല്ലാം നല്ലതിന്.. സിനിമയിലെ ബന്ധങ്ങൾ കൊണ്ടു പോവാന് പുള്ളിയെ കൊണ്ടു പറ്റില് എന്തോ. ഒരു ജാഡ പോയിട്ടു സിനിമ നടൻ ആണോ എന്ന് തോന്നി പോയിട്ടു ഉണ്ട്‌, സെലക്റ്റീവ് അല്ലാതെ പോയി. ശരിക്കും ഒരു നല്ല പ്രതിഭ. ഒരേ സമയം നായകനും വില്ലനും ആകാനുള്ള പാങ്ങ് ഉണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ലഭിക്കുന്നത്.