സണ്ണി ലിയോണിയോടൊപ്പം അഭിനയിച്ച ഏക മലയാള നടൻ എന്ന പ്രത്യേകതയും താരത്തിന് ഉണ്ട്

ഒരുകാലത്ത് മലയാള സിനിമയിലെ ഗ്ലാമർ വില്ലൻ ആയിരുന്നു നിഷാന്ത്. ആ കാലത്ത് നിരവധി മലയാള ചിത്രങ്ങളിൽ താരം ഉണ്ടായിരുന്നു. എന്നാൽ അധിക സിനിമകളിൽ ഒന്നും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ എത്തിയിരുന്നില്ല എന്നതാണ് സത്യം. ഒരു കാലത്ത് താരം സ്ത്രീ ആരാധികമാരുടെ ഇടയിൽ ശ്രദ്ധ നേടി എങ്കിലും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിക്കാതിരുന്നതിനാൽ ആ സ്വീകാര്യത നില നിർത്താൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ്‌ സത്യം.

എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ഇന്ന് താരം മലയാള സിനിമയിൽ നിഷാന്ത് അത്ര സജീവമല്ല എന്നതാണ് സത്യം. ഇപ്പോഴും ചില സിനിമകളിൽ നെഗറ്റീവ് വേഷങ്ങളിൽ എത്തുമെങ്കിലും സിനിമയിൽ സ്ഥിര സാന്നിധ്യം അല്ല നിഷാന്ത് എന്ന് തന്നെ പറയാം. നിശാന്തിനു ഒരു പ്രത്യേകത കൂടി ഉണ്ട്. ബൊളിവുഡ് താര സുന്ദരിയായ സണ്ണി ലിയോണിനൊപ്പം നായകനായി അഭിനയിച്ച ഏക മലയാളി നായക നടൻ ആണ് താരം.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നിഷാന്ത് സാഗർ. ജോക്കറിൽ വില്ലൻ വേഷത്തിൽ വന്ന നടൻ. പ്രകടനം കൊണ്ടും ആദ്യ ചിത്രത്തിൽ തന്നെ വലിയ ജനശ്രദ്ധ നേടി. ഒരുപാട് പെൺപിള്ളേർക്ക് നിഷാന്തിനോട് ആ കാലത്ത് ക്രഷ് ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.

പുള്ളിയുടെ ചിരിക്ക് വല്ലാത്ത പ്രേത്യേകതയാണ്. ഫാന്റം കാണുമ്പോൾ അത് മനസിലാവും. പക്ഷെ പിന്നീട് തിരഞ്ഞെടുത്ത സിനിമകൾ ഒന്നും നല്ലതായിരുന്നില്ല.. കഴിവ് ഉണ്ടായിട്ടും നിഷാന്ത് പിന്നിലേക്ക് പോയി. അപ്രധാന വേഷത്തിൽ നിഷാന്ത് സാഗർ നെ ചില ചിത്രങ്ങളിൽ കാണുമ്പോൾ ഒരു സങ്കടം ഉള്ളിൽ തോന്നാറുണ്ട്.. മികച്ച വേഷത്തിൽ ഇനിയും ഇദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ട്.

കുഞ്ഞ് വേഷം ആണേലും അത് പുള്ളി നല്ല വൃത്തിക്ക് ചെയ്ത് വെക്കാറുണ്ട്. സണ്ണി ലിയോണി യോടൊപ്പം അഭിനയിച്ച നടൻ എന്ന പ്രേത്യേകത മലയാളത്തിൽ നിഷാന്ത് സാഗർ ന് സ്വന്തം എന്നുമാണ് പോസ്റ്റ്. ഡോൾഫിൻസ് സിനിമയിൽ കോമഡി റോൾ വളരെ നന്നായി ചെയ്തു, ജോക്കറിൽ ദിലീപ് ന് സ്റ്റേറ്റ് അവാർഡ് തഴഞ്ഞപ്പോ അടുത്ത സൂപ്പർ സ്റ്റാർ നിഷാന്ത് ആണെന്ന് പറഞ്ഞ ഒരു കസിൻ എനിക്കുണ്ടായിരുന്നു, ഇങ്ങേരുടെ ഇന്റർവ്യൂ ഒക്കെ കണ്ടിരിക്കാൻ നല്ല രസമാണ്. ഫണ്ണി ആണ് പുള്ളി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment