സുരേഷ് ഗോപി ചിത്രം പാപ്പനിൽ ആണ് താരം ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത്

സിനിമ പ്രേമികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നടി നിത പിള്ളയെ കുറിച്ച് അക്ഷയ് ജെ എസ് എന്ന യുവാവ് പങ്കുവെച്ച ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, നീതാപിള്ള വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു പോവുന്നു ഈ നടിയെ. ആകെ ചെയ്തത് മൂന്ന് സിനിമകൾ മാത്രം. ആദ്യ സിനിമയായ പൂമരത്തിൽ തന്നെ ഒരു ഐഡന്റിറ്റി ഉള്ള കഥാപാത്രമാണ് ലഭിച്ചത് അതു വളരെ മനോഹരമായി അവർ ചെയ്യുകയും ചെയ്തു. ശരിക്കും ഒരു കോളേജ് ടീം ലീഡറായി അനുഭവപ്പെട്ടു. അതിനുശേഷം അതേ ഡയറക്ടറുടെ തന്നെ കുങ്ഫു മാസ്റ്റർ എന്ന സിനിമയ്ക്ക് വേണ്ടി ആയോധനകല അഭ്യസിച്ച് വളരെ മികച്ച പെർഫോമൻസ് കാഴ്ചവച്ചു. ഇന്ന് പാപ്പൻ എന്ന സിനിമ കണ്ടപ്പോൾ കൂടുതൽ ശ്രദ്ധ പോയത് ഇവരിലേക്കാണ്. ഒരു സുരേഷ് ഗോപി സിനിമ എന്ന രീതിയിൽ വന്നിട്ട് ഏറ്റവും സ്ക്രീൻ സ്പേസ് കൊടുത്തത് നീത പിള്ളക്ക്. സിനിമ മൊത്തം ഇവർ നിറഞ്ഞു നിൽക്കുകയായിരുന്നു. Mass dialogues പറയുമ്പോഴുള്ള rendering അല്പ പ്രശ്നം തോന്നിയെങ്കിലും മൊത്തത്തിൽ നന്നായിത്തന്നെ റോൾ ചെയ്തിട്ടുണ്ട്.

മലയാള സിനിമയിൽ അടുത്തകാലത്ത് ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ശക്തമായ സ്ത്രീകഥാപാത്രങ്ങൾ എന്ന് പറയുമ്പോൾ ഒരു template സൃഷ്ടിച്ച് കൊടുക്കും. സാമൂഹിക പ്രശ്നങ്ങൾ പറയുന്ന ഒരുപാട് നല്ല സിനിമകൾ ഉണ്ടായിട്ടുണ്ട് പക്ഷേ ശക്തരായ സ്ത്രീകഥാപാത്രങ്ങൾ ആ സിനിമകളിലെ കഥാപാത്രങ്ങളായി മാത്രം ഒതുങ്ങി പോകുന്നു. ഒരു fighter woman,മാസ്സ്, കോമഡി എല്ലാം ചെയ്യുന്ന സിനിമ മൊത്തം നിൽക്കുന്ന bold and daring സ്ത്രീ കഥാപാത്രങ്ങൾ നമ്മുടെ സിനിമയിൽ നന്നേ വിരളമാണ്. എന്നാൽ ഹോളിവുഡ് സിനിമകൾ സീരിസ് എന്നിവയിൽ എണ്ണിയാൽ ഒടുങ്ങാത്തത്ര കഥാപാത്രങ്ങളുണ്ട്. ആ ഒരു നിലയിലേക്ക് നീതാപിള്ള വരട്ടെ എന്നാണ് ആഗ്രഹം. ഇവരുടെ അഭിനയം അത്ര refreshinh ആയി തോന്നി എന്നുമാണ് പോസ്റ്റ്.

പൂമരം കണ്ടില്ല..കുങ്ഫു മാസ്റ്റർ..അതിൽ ഇവർ തകർത്തു..ആക്ഷൻ സീൻസ് പൊളി ആരുന്നു ഇവരുടെ.അത്രേം നന്നായി ആക്ഷൻ സീൻ ഒരു മലയാളം സിനിമയിൽ സ്ത്രീ കഥാപാത്രം ചെയ്യുന്നത് വേറെ കണ്ടിട്ടില്ല..പാപ്പൻ..അതിലും നൈസ് ആരുന്നു ഇവർ..ഇനിയും നല്ല റോളുകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു, അഭിനയം ആവറേജ് ആയിരുന്നു.വേഷം തരക്കേടില്ലാതെ അവതരിപ്പിച്ചു എന്നേ പറയാൻ കഴിയൂ. എന്നാൽ സൗന്ദര്യം.. പ്രത്യേകിച്ച് ബോഡിഷേപ്പ്, വിൻസി അടിപൊളി ആയിരുന്നു.. ചില ഡയലോഗ്സ് ഒക്കെ എന്തോ ഒരു കുറവ് ഫീൽ ചെയ്തു… പടത്തിൽ ഒരുപാട് ഇഷ്ടപെട്ടത് ഷമ്മി ജയിലിന്റെ പുറത്ത് കഥ പറയുന്ന സീൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.