സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറിയ ഒരു താരമാണ് സന്തോഷ് വർക്കി. ക്ടുത്ത ലാലേട്ടൻ ഫാൻ ആയ താരം ആദ്യമായി പ്രേക്ഷക ശ്രദ്ധ നേടുന്നത് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് . ലാലേട്ടൻ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം പിനീട് നിരവധി സിനിമകളുടെ അഭിപ്രായം പറഞ്ഞുകൊണ്ടും രംഗത്ത് വന്നിരുന്നു. സിനിമകളുടെ റിവ്യൂ പറയുന്നതിനോടൊപ്പം തന്നെ ആരാധകരുടെ അടുത്ത അദ്ദേഹം തന്നെ സന്തോഷ് വർക്കിക്ക് ഉണ്ടായിരുന്ന പ്രണയം വെളിപ്പെടുത്തിയിരുന്നു.
മലയാളത്തിലും തമിഴിലും ഒരുപോലെ തന്നെ ശ്രദ്ധ നേടിയ സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളായ നിത്യ മേനോനോട് തനിക്ക് വലിയ പ്രണയം ഉണ്ടെന്നായിരുന്നു താരം ആരാധകരുടെ മുന്നിൽ വെളിപ്പെടുത്തിയത്. തുടർന്ന് ഷൂട്ടിംഗ് സെറ്റുകളിലും മറ്റും നിത്യ മേനോനെ കാണുവാൻ പോയതും സംസാരിക്കുവാൻ ശ്രമിച്ചതുമൊക്കെ സന്തോഷ് വർക്കി പറഞ്ഞത് താരം തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ നിത്യ മേനോൻ പ്രതികരിക്കാതെ ഇരിക്കുകയും താരത്തിന്റെ കുടുംബം ഇദ്ദേഹത്തിന്റെ അടുത്ത് തലപര്യമില്ല എന്നറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ സന്തോഷ് വർക്കി വീണ്ടും വീണ്ടും ശ്രമിക്കുകയും അവസാനം പ്രെശ്നം വഷളാവുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ കുറച്ചു നാളുകൾക്ക് മുൻപ് നിത്യ മേനോൻ ഒരു അഭിമുഖം നൽകുകയും അതിൽ താരം സ്നാതോഷ് വർക്കിയെ കുറിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. അയാൾ വളരെ ശല്ല്യമായിരുന്നു എന്നും പല തവണ നോ പറഞ്ഞിട്ടും വീണ്ടും വീണ്ടും ഞങ്ങളുടെ കുടുംബത്തെ കഷ്ട്ടപെടുത്തിയെന്നും താരം തുറന്നു പറയുകയുണ്ടായി . ഇപ്പോളിതാ അതിന്റെ എല്ലാം മറുപടിയുമായി സന്തോഷ് വർക്കി വീണ്ടും ആരാധകരുടെ മുന്നിൽ എത്തുകയാണ്. ഐ സി ജി ക്ക് നൽകിയ അഭിമുഖത്തിലാണ് താരം നിത്യ മേനോനെ കുറിച്ച് പറഞ്ഞത്.
നിത്യ തന്നെ നാറ്റിച്ചു എന്നാണ് താരം പറയുന്നത്. അതുകൊണ്ടു തന്നെ ഇനി ഒരിക്കലും നിത്യ മേനോന്റെ ഒരു സിനിമ പോലും കാണില്ല എന്നും അവരുമായിട്ടുള്ള ഒരു ബന്ധം പോലുമില്ല എന്നും താരം തുറന്നടിച്ചു. ധനുഷ് ന്റെ ഒപ്പമുള്ള ചിത്രം കാണാം എന്നുണ്ടായിരുന്നു പക്ഷെ നിത്യ മേനോൻ ഉള്ളതുകൊണ്ട് അത് കാണുന്നില്ല എന്നും താരം വ്യക്തമാക്കി. ബിഗ്‌ബോസിൽക്ക് പോകുവാൻ താല്പര്യമുണ്ട് എന്നും താരം വ്യക്തമാക്കി. ബിഗ്‌ബോസിൽ പോകുന്നത് ലാലേട്ടനെ കാണുവാൻ വേണ്ടിയാണു എന്നും താരം വ്യക്തമാക്കി .