Celebrity updates

കൊഴിഞ്ഞു പോയ പ്രണയം ഇന്നും തന്റെ മനസിലുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിധ്യ

ചുരിങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് നിത്യ മേനോന്‍. നടിയായും ഗായികയായും പ്രേക്ഷകരെ വിസ്മയിപ്പിച്ച കലാപ്രതിഭ കൂടിയാണ് നിത്യ. മലയാളത്തിന് പുറമെ തമിഴ്,തെലുങ്കു, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ നിത്യ അഭിനയിച്ചിട്ടുണ്ട്. ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് ചുരിങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരം കൂടിയാണ് നിത്യ. സമൂഹമാധ്യമത്തില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ഉള്ളത്. സമൂഹമാധ്യമങ്ങളില്‍ ഒത്തിരി ഫാന്‍ പേജുകള്‍ ഉള്ള നടി എന്നതിലുപരി മികച്ച ഗായകയെന്ന നിലയിലും നിത്യ ജനമനസുകളില്‍ ശ്രദ്ധ നേടിയതാണ്. ഇപ്പോഴിതാ താരത്തിന്റെ പ്രണയത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തന്റെ പതിനെട്ടാം വയസാലായിരുന്നു നിത്യക്ക് ആദ്യമായി ഒരാളോട് പ്രണയം തോന്നിയത്.

 

 

വളരെ ആഴത്തിലുള്ള പ്രണയമായിരുന്നു അതെന്ന് നിത്യ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ പ്രണയ ബന്ധം അധികനാള്‍ നീണ്ട് പോയില്ല. ഇത് നിത്യ വല്ലാതെ തളര്‍ത്തിയെന്നും ആ പ്രണയം ഇന്നും നിത്യയുടെ മനസില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് താന്‍ ചെയ്യുന്ന സിനിമകളില്‍ പ്രണയ രംഗങ്ങള്‍ ഭംഗിയാകുന്നതെന്നാണ് നിത്യ പറഞ്ഞത്. കന്നഡ നടന്‍ സുദീപുമായി നിത്യ പ്രണയത്തിലാണെന്നും ഇവര്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്നും മുന്‍പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അതെല്ലാം നിത്യ നിരസിച്ചിരുന്നു. അതേസമയം തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്നും നിത്യ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. നിത്യ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് നിരവധി ലൈക്കും കമന്റുകളുമാണ് ലഭിച്ചത്. ഇതിനോടകം തന്നെ താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ ലക്ഷത്തില്‍ പരം ഫോളോവേഴ്സാണ് ഉള്ളത്.

 

 

ആയിരത്തി തൊള്ളായിരത്തി തൊന്നൂറ്റി എട്ടില്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിയാണ് നിത്യ സിനിമ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. സെവന്‍ ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെയാണ് കന്നടയില്‍ അരങ്ങേറ്റം കുറിച്ചത്. തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയില്‍ സംവിധാനം ചെയ്ത ആകാശ ഗോപുരം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയില്‍ എത്തിയത്. വെള്ളത്തൂവല്‍, കേരള കഫേ, ഏയ്ഞ്ചല്‍ ജോണ്‍, അപൂര്‍വ്വരാഗം, അന്‍വര്‍, ആല മൊദലൈന്ദി, ഉറുമി, കര്‍മ്മയോഗി, വെപ്പം, നൂറ്റി എന്‍മ്പത്, ,വയലിന്‍, ജോഗയ്യ, ഇഷ്‌ക്, തത്സമയം ഒരു പെണ്‍കുട്ടി, കര്‍മ്മയോഗി, ഡോക്ടര്‍ ഇന്നസെന്റ് ആണ്,

 

 

ബാച്ച്ലര്‍ പാര്‍ട്ടി, ഉസ്താദ് ഹോട്ടല്‍, പോപ്പിന്‍സ്, ഓ കെ കണ്‍മണി, മൈന മൈന, മാലിനി ഇരുപത്തി രണ്ട് പാളയംകോട്ടൈ, ബാംഗ്ലൂര്‍ ഡേസ്, മള്ളി മള്ളി ഇദി രാനി രോജു, ഹന്‍ട്രഡ് ഡേസ് ഓഫ് ലവ്, s/o സത്യമൂര്‍ത്തി, കാഞ്ചന രണ്ട് , രുദ്രമാദേവി, ട്വന്റിഫോര്‍, ഒക്ക അമ്മായി തപ്പ, ജനതാ ഗാരേജ്, ഇരു മുഖം, മെര്‍സല്‍, അവേ, ഗീതാ ഗോവിന്ദം, കതാനായകുഡു, പ്രാണ, സൈക്കോ, കോളാമ്പി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തി പതോമ്പതില്‍ പുറത്തിറങ്ങിയ മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യ മേനോന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമ ജീവിതത്തിലുപരി മികച്ചൊരു ഗായിക കൂടിയാണ് നിത്യ മേനോന്‍.

 

Trending

To Top
error: Content is protected !!