അയാളുടെ മുപ്പതു നമ്പറുകൾ വരെ ഞാൻ ബ്ലോക്ക് ചെയ്തു. എന്നിട്ടും അയാളുടെ ശല്യം തീർന്നില്ല.


നിത്യ മേനോൻ എന്ന താരത്തിന് വലിയൊരു ആമുഖം ഒരു പ്രേക്ഷകനും വേണ്ടി വരില്ല. കാരണം അത്രത്തോളം ആരാധകരെ സൗത്ത് ഇന്ത്യയിൽ സൃഷ്ടിച്ചെടുത്ത ഒരേ ഒരു നായികയാണ് നിത്യ മേനോൻ. മലയാളം സിനിമകളിൽ ആണെങ്കിലും തമിഴ് സിനിമകളിൽ ആണെങ്കിലും ഒരുപോലെ തിളങ്ങുവാനും ശോഭിക്കുവാനും കഴിഞ്ഞ നിത്യ മേനോൻ ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനം ആണ്. ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തന്നെ ഏറെ ശല്യം ചെയ്ത ഒരു ആരാധകനെ പറ്റിയാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കിയത്.


താരങ്ങളോടുള്ള ആരാധന പല രീതിയിലുണ്ട് എന്ന പല തവണ പ്രേക്ഷകർ സാക്ഷ്യം വഹിച്ചിട്ടുള്ള ഒന്നാണ്. ചില ആരാധനകൾ വളരെ അധികം അതിരു കടക്കുകയും അതിൽ പല ചർച്ചകളും പ്രേശ്നങ്ങളും ഉടലെടുക്കുകയും ചെയ്യാറുമുണ്ട്. അത്തരത്തിൽ ഇനി തനിക്ക് നേരെ വരുന്ന ഇത്തരം അതിരുകടന്നുള്ള പ്രവർത്തികൾക് നേരെ താൻ നിയമ നടപടിക്കും ഒരുങ്ങുകയാണ് എന്നുമാണ് താരം പ്രതികരിക്കുന്നത്. അത്തരത്തിൽ ഒരാളെ കുറിച്ച് നിത്യ മേനോൻ അനുഭവം പങ്കുവെക്കുകയുമാണ്.


തന്നെയും തന്റെ കുടുംബത്തെയും ഏറെ ശല്യം ചെയ്ത ഒരു വ്യക്തി ഉണ്ടായിരുന്നതായും. ഈ കഴിഞ്ഞ സമയത്ത് അയാൾ ഏറെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു എന്നും താരം പറഞ്ഞു. ആദ്യമൊക്കെ എന്റെ സുഹൃത്തുക്കൾ വരെ അയാൾക്കെതിരെ കേസുകൊടുക്കുവാൻ നിർദേശിച്ചു എന്നും എന്നാൽ അന്ന് താൻ അങ്ങനെ ചെയ്തില്ല എന്നും താരം പ്രതികരിച്ചു. ഏകദേശം അഞ്ചു വർഷത്തോളം അയാൾ തന്നെ കഷ്ട്ടപെടുത്തിയെന്നും താരം തുറന്നടിച്ചു.


അത് മാത്രമല്ല അയാൾ ഫേമസ് ആയതിനു ശേഷം പബ്ലിക് ആയി വരെ അയാൾ ഇക്കാര്യങ്ങൾ തുറന്നു സംസാരിക്കുകയും അത് എന്റെ സുഹൃത്തുക്കൾ തന്നോട് പറഞ്ഞപ്പോൾ ഏറെ ഷോക്കായി പോയി എന്നും താരം പ്രതികരിച്ചു. അയാളുടെ മുപ്പതു നമ്പരുകൾ വരെ താൻ ബ്ളോക് ചെയ്തിട്ടുണ്ടെന്നും അമ്മക്ക് ക്യാൻസർ വന്നു വയ്യാതെ ഇരുന്ന സമയത് പോലും അയാൾ വിളിച്ചു കഷ്ടപെടുത്തുമായിരുന്നു എന്നും താരം പ്രതികരിച്ചു. ഏറെ ക്ഷമയുള്ള വ്യക്തിയാണ് താൻ എന്നും എന്നാൽ എന്റെ ക്ഷമ വരെ നശിക്കുന്ന തരത്തിൽ അയാൾ എന്നെ കഷ്ടപെടുത്തിയായിട്ടുണ്ട് എന്നും നിത്യ തുറന്നു പറഞ്ഞു.