റോബിനെ അറിയില്ല എന്ന് നിവിൻ പോളി, പിന്നെ നടന്നത് കണ്ടോ

ഈ തവണത്തെ ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരം ആണ് റോബിൻ രാധാകൃഷ്ണൻ. പരുപാടിയിൽ നിന്ന് താരം പുറത്ത് ആയെങ്കിലും ഇപ്പോഴും ആരാധകരുടെ കാര്യത്തിൽ റോബിൻ തന്നെ ആണ് വിജയിച്ചിരിക്കുന്നത് എന്ന് പറയാം. അടുത്തിടെ ആണ് നിവിൻ പോളി നായകനായി എത്തിയ മഹാവീര്യർ സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി എത്തിയ നിവിൻ പോളി റോബിനെയും ബിഗ് ബോസ്സിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്ത് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്ന ചോദ്യത്തിന് ആണ് നിവിൻ പോളി മറുപടി പറഞ്ഞത്. ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്നും ബിഗ് ബോസിന്റേയും റോബിൻറെയും ബഹളത്തിനിടയിൽ എന്നെ ആരും കാണാതെ പോയത് ആണെന്നും ബിഗ് ബോസ് കാണാറില്ല എങ്കിലും ആരാണ് റോബിനെന്നു അറിയാൻ ഗൂഗിളിൽ സർച്ച് ചെയ്തു നോക്കിയെന്നും ആണ് നിവിൻ പോളി പറഞ്ഞത്.

എന്നാൽ ഇത് കേട്ട റോബിന്റെ ആരാധകർ നിവിൻ പോളിക്കു എതിരെ കടുത്ത വിമർശനങ്ങളുമായി എത്തിയിരിക്കുകയാണ്. നിവിൻ പൊളി പറഞ്ഞതിൽ എന്താ തെറ്റ് അവൻ അതിനു മാത്രം ആരാ ആ പേര് തന്നെ ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്, കേരളത്തിൽ അല്ല സൗത്ത് ഇന്ത്യ മുഴുവൻ എല്ലാവര്ക്കും അറിയാവുന്ന നടനാണ് നിവിൻ കുറച്ചു ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മാത്രം അറിയാവുന്ന റോബിനെ എങ്ങനെ പുള്ളിക്ക് അറിയാം ജയിച്ചവനെ അറിയില്ല പിന്നെ തോറ്റവന്റെ കാര്യം പറയണോ, ചുററും നടക്കുന്നത് ഒന്നും അറിയാത്ത ഇവനാണോ നായകൻ, എടാ നിവിനെ നിന്നെ ഇപ്പോ ആരും അറിയില്ല, ഡോക്ടർ റോബിൻ ആരാന്ന് ഏതേലും ചെറിയ കുട്ടികളോട് ചോദിച്ച പറഞ്ഞു തരും, ഒരു ചെറിയ ഭയം ആയ മുഖത്തുണ്ട്, താങ്കളുടെ ഫാൻ പവറിനെ കാട്ടിലും, കൂടുതൽ ഫാൻസ്‌ റോബിന്  ഉണ്ടോ എന്ന്.

അടുത്ത വർഷങ്ങളിലെ best upcoming Artist / New Face )എന്ന അവാർഡ് റോബിൻ വാങ്ങിയാൽ.. അതും നിവിൻ പോളിയുടെ കയ്യിൽ നിന്നും തന്നെ ആണെങ്കിലോ…അങ്ങനെ എങ്കിൽ ഇപ്പോ റോബിനെ കളിയകുന്നവർ തന്നെ ,അന്ന് കയ്യടിക്കും, നിവിൻ. നിങ്ങൾ സൂക്ഷിച്ചോ.. മൂക്കമണ്ടാ ഇടിച്ചു പൊട്ടിക്കും dr സർ ഈ പറഞ്ഞത് അറിഞ്ഞാൽ.. പിന്നെ നിങ്ങളെക്കാൾ പത്തിരട്ടി ഉണ്ട് dr സർ ന്റെ ഫാൻസ്‌ പിള്ളേർ. ഒന്ന് കരുതി ഇരുന്നോ, ആദ്യം നിവിൻ ആരാണെന്ന് സ്വയം മനസിലാക്കട്ടെ. അപ്പോൾ Robin ആരാണെന്നും മനസിലാവും, നിവിൻ പോളിയുടെ വീടിന് മുന്നിൽ പ്രതിഷേധം ഉണ്ടാകാൻ ഉള്ള എല്ലാ സാധ്യതയും ഉണ്ട് കേരളം കത്തും മിക്കവാറും, ഞങ്ങൾ റോബിൻ ഫാൻസ് നിവിൻ പോളിയുടെ പടങ്ങൾ ബഹിഷ്കരിക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.