അങ്ങനെ ഒരു നേട്ടം നിവിന് അല്ലാതെ മറ്റൊരു നടനും ലഭിച്ചിട്ടില്ല എന്നതാണ് സത്യം

നിരവധി ആരാധകർ ഉള്ള താരം ആണ് നിവിൻ പോളി. മലർവാടി ആർട്ട്സ് ക്ലബ്ബ് എന്ന വിനീത് ചിത്രത്തിൽ കൂടി ആണ് നിവിൻ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ യുവ നായകന്മാരുടെ ഇടയിൽ സ്ഥാനം നേടാൻ നിവിൻ പോളിക്ക് കഴിഞ്ഞു എന്നതാണ് സത്യം.

മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ച താരം ആണ് നിവിൻ പോളി. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ബിജു ടി വി എം എന്ന ആരാധകൻ  ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കരിയറിന്റെ തുടക്കം കാലം മുതൽ ഇന്ന് വരേക്കും ജനപ്രീയ സിനിമകൾ കൊണ്ട് കേരളത്തിലെ ജനങ്ങൾക്കിടയിൽ തിളങ്ങി നിൽക്കുന്ന നടനാണ് നിവിൻ പോളി.

തട്ടത്തിൻ മറയത്തും നേരവും പ്രേമവുമൊക്കെ ഇവിടെയുണ്ടാക്കിയ ഓളം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം. എന്തിനേറെ പറയുന്നു തമിഴ് നാട്ടിൽ പോലും ഒരു മലയാള സിനിമയെ ഇത്രയധികം സെൻസേഷൻ ആക്കാൻ നിവിനല്ലാതെ മറ്റേത് യുവതാരത്തിനാണ് കഴിഞ്ഞിട്ടുള്ളത്? പ്രേമത്തിന് തമിഴ് നാട്ടിൽ കിട്ടിയത് പോലെയൊരു ലോങ്ങ് റൺ ഒക്കെ സീനിയർ നടന്മാർക്ക് പോലുമൊരു കിട്ടാക്കനിയാണ്. ഇതൊക്കെയാണെങ്കിലും ഒരുപാട് വിമർശനങ്ങളും പുള്ളി ഏറ്റുവാങ്ങിയിരുന്നു.

കാലാമൂല്യമുള്ള സിനിമകൾ ചെയ്യുന്നില്ല , എന്റർടൈനറുകൾ മാത്രമേ ചെയ്യുന്നുള്ളൂ സേഫ് സോണിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത ആളാണ് നിവിൻ എന്നൊക്കെ പരിഹസിച്ചവർക്ക് മുന്നിൽ വാക്കുകളിലൂടെയല്ല നിവിൻ മറുപടി കൊടുത്തത്. അന്ന് വരെ മലയാള സിനിമ കണ്ടിട്ടുള്ള പോലീസ് സിനിമകളിൽ നിന്നെല്ലാം വ്യത്യസ്‌ഥമായ ആക്ഷൻ ഹീറോ ബിജുവും ചരിത്ര നായകനായ കൊച്ചുണ്ണിയുടെ കഥ പറഞ്ഞ കായം കുളം കൊച്ചുണ്ണിയുമെല്ലാം തന്നെ വിമർശിച്ചവർക്ക് മുന്നിൽ നിവിൻ പോളി കൊടുത്ത കലക്കൻ മറുപടികൾ ആയിരുന്നു.

തന്നെ വിമർശിച്ചവരുടെ നെഞ്ചിലടിച്ച അവസാനത്തെ ആണിയായിരുന്നു 2019 ലെ മൂത്തോൻ. അവാർഡ് നിശകളിലും ഫിലിം ഫെസ്റ്റുകളിൽ പോലും ചിത്രം കോളിളക്കമുണ്ടാക്കി. തന്നെ കൊണ്ട് കഴിയില്ല എന്ന് വിമർശിച്ചവർക്ക് മുന്നിൽ തന്നെ കൊണ്ടല്ലാതെ മറ്റാർക്കും ഇത് കഴിയില്ല എന്ന് നിവിൻ തെളിയിച്ചു. നിവിൻ തന്റെ കാലിബർ തെളിയിച്ച മൂത്തോന് ഇന്ന് മൂന്ന് വയസ് തികയുകയാണ്. മികച്ച സിനിമകളുമായി നിവിൻ ഇനിയും നമ്മെ അത്ഭുതപ്പെടുത്തട്ടെ എന്നുമാണ് പോസ്റ്റ്.

Leave a Comment