ശരിക്കും നിവിൻ പോളി എന്ന നടന് സിനിമയിൽ എന്താണ് സംഭവിച്ചത്

നിരവധി ആരാധകർ ഉള്ള താരം ആണ് നിവിൻ പോളി. മലർവാടി ആർട്ട്സ് ക്ലബ്ബ് എന്ന വിനീത് ചിത്രത്തിൽ കൂടി ആണ് നിവിൻ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ യുവ നായകന്മാരുടെ ഇടയിൽ സ്ഥാനം നേടാൻ നിവിൻ പോളിക്ക് കഴിഞ്ഞു എന്നതാണ് സത്യം.

മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ച താരം ആണ് നിവിൻ പോളി. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ശരത്ത് അപ്പു എന്ന ആരാധിക ആണ് താരത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലർവാടിയിൽ തുടങ്ങിയ ഒരു കൂട്ടം പയ്യന്മാരിൽ വഴി മാറി പോയ പലരിൽ നിന്നും നായക വേഷത്തിൽ മലയാള സിനിമയുടെ മുൻനിരയിൽ നിക്കുന്ന പ്രിയ താരം.

ഇങ്ങനൊരു നായകൻ എന്നതിനപ്പുറം, ഒരു ചോക്ലേറ്റ് ബോയ് എന്ന് പറയാൻ ചാക്കോച്ചനു ശേഷം മലയാള സിനിമയ്ക്ക് കിട്ടിയ പെർഫെക്ട് മെറ്റീരിയൽ കാമുകൻ, കോമേഡിയൻ, എന്റെർറ്റൈനർ ഇങ്ങനെ എല്ലാം ആയ പെർഫെക്ട് പാക്കേജ്. തലശ്ശേരിക്കാരൻ വിനോദിനെ ഇഷ്ടപ്പെടാത്ത പെൺകുട്ടികൾ കേരളത്തിൽ കാണില്ല, ഐഷയെ പ്രണയിച്ച വിനോദ് നേടിയ സ്വീകാര്യതയും, മേരിയേയും, മലർ മിസ്സിനെയും, സെലിനെയും പ്രണയിച്ച ജോർജ് എന്ന യുവാക്കളുടെ ഹീറോ ഫിഗർ കാമുകനും ഒരാൾ തന്നെ.

നിവിൻ എന്ന കാമുകനെ ഇതിൽ കൂടുതൽ എങ്ങനെ വർണിക്കാൻ. ഒരു പ്രത്യേക സുന്ദര മുഖം ഓഫ്‌ സ്‌ക്രീനിൽ മറ്റുള്ള യൂത്ത് നടന്മാരിൽ നിന്നും സ്വന്തമായുള്ള ഒരു നടൻ, പ്രേതേകിച് കറുത്ത ഉടുപ്പ് ഇത്ര ചേർന്ന ഒരു മനുഷ്യൻ… ഒരുപാട് കാലങ്ങൾ സിനിമ ഇല്ലാതെ നിന്ന ഗ്യാപ്പിന് ശേഷം വരാൻ പോകുന്ന പെർഫോമൻസ് സിനിമകൾക്ക് ശേഷം എന്റെർറ്റൈനിങ് കോമഡി നിവിനെ കാണാൻ താരവും, ബിസ്മിയും ഒക്കെ വരും വരെ കാത്തിരിക്കുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment