സിനി ഫൈൽ ഗ്രൂപ്പിൽ അരുൺ സുരേന്ദ്രൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ സാറ്റർഡേ നൈറ്റ്സ് എന്ന ചിത്രം കണ്ടതിനു ശേഷമുള്ള ആരാധകന്റെ അഭിപ്രായം ആണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മിഷ്ട്ടൻ റോഷൻ ആൻഡ്രോസ് താൻ എന്തിനാണ് ഞങ്ങൾ പ്രേക്ഷകരോട് ഈ ക്രൂ ര ത കാണിച്ചത് എന്ന് ചോദിച്ച് കൊണ്ടാണ് പോസ്റ്റ് തുടങ്ങിയത്.
ഇന്ന് വേറെ ഒന്നിനെ കുറിച്ച് ശ്രദ്ധിച്ചില്ലെങ്കിലും താങ്കൾ ആ പ്രൊഡ്യൂസറുടെ കാര്യം എങ്കിലും ഓർക്കണമായിരുന്നു എന്നും നിവിൻ പോളിയെ ഒരിക്കലും നേരിൽ കാണാൻ പറ്റില്ല എന്നറിയാം എന്നും അതുകൊണ്ട് എന്റെയീ എഴുത്തിലൂടെ പറയാൻ ഉള്ള കാര്യം മുഖവരയില്ലാതെ അങ്ങ് പറയാം എന്നും പോസ്റ്റിൽ പറയുന്നു. മാത്രവുമല്ല, പ്രിയ നിവിൻ ചേട്ടാ താങ്കൾ സിനിമയിൽ അഭിനയിക്കുന്ന ക്യാഷ് കൊണ്ടാണ് ജീവിക്കുന്നത് എന്നും ആ ഒരു ഓർമ്മ ചേട്ടന് എപ്പോഴും വേണം കേട്ടോ എന്നും നിവിൻ പോളിയോട് പറയുന്നതായി പറയുന്നു.
മാത്രവുമല്ല, കിട്ടുന്ന ക്യാഷ് മുഴുവൻ വലിച്ച് വാരി തിന്നാൽ പിന്നെങ്ങനെ സിനിമയിൽ അഭിനയിച്ച് ക്യാഷ് സമ്പാദിക്കും എന്നും എന്റെ ഈ എളിയ വാക്കുകൾ താങ്കൾ എന്നെങ്കിലും കാണുമെങ്കിൽ പ്ലീസ്, സിനിമയോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ താങ്കൾ താങ്കളുടെ ശരീരം ശ്രെദ്ധിക്കണം അല്ലെങ്കിൽ മലയാള സിനിമയിൽ താങ്കൾ ഒരു വട്ട പൂജ്യമായി മാറും. സിനിമയുടെ ബഡ്ജറ്റ് ടോട്ടൽ 24 കോലി രൂപ ആയത്രേ. അത്രയും കോലി ഉണ്ടായിരുന്നെകിൽ എത്ര എത്ത പഴം പുഴുങ്ങി തിന്നാമായിരുന്നു. അപ്പൊ ശെരി എന്നുമാണ് പോസ്റ്റ്.
താനൊക്കെ എന്ത് ജാതി മനുഷ്യൻ ആണ്.? കിട്ടുന്ന ക്യാഷ് മുഴുവൻ വലിച്ചു വാരി തിന്നുവത്രെ! താൻ കണ്ടോ അയാള് വലിച്ചു വാരി തിന്നുന്നത്. ? ഇനി തിന്നെങ്കിൽ തന്നെ തനിക്ക് അതിൽ എന്താണ് നഷ്ടം! തടി ഉളളവർ ഒന്നും എന്താ സിനിമയിൽ അഭിനയിക്കുന്നില്ലേ.? സിനിമ ഇഷ്ടം ആയില്ലെങ്കിൽ അത് പറയുക. അല്ലാതെ അയാളെ ബോഡി ഷെയിം ചെയ്യാൻ നടക്കണ്ട എന്നാണ് ഈ പോസ്റ്റിന് വന്ന ഒരു കമെന്റ്.
ശരീര സൗന്ദര്യമാണ് അഭിനയത്തിന്റെ മാനദണ്ഡം എങ്കിൽ മോഹൻലാൽ ഒക്കെ എന്നോ വീട്ടിൽ ഇരിക്കേണ്ടത് ആണ്. എല്ലാത്തരം റോളുകളും അഭിനയിക്കാൻ കഴിവുള്ള നടന്മ്മാരുടെ ലിസ്റ്റിൽ നിവിൻ മുൻപന്തിയിൽ തന്നെയാണ് ഇപ്പോഴും, റോഷൻ ആൻഡ്രൂസ് ഓവർ റേറ്റഡ് ഡയറക്ടർ ആണ് പക്ഷെ നിവിൻ പോളി മിനിമം ഗ്യാരണ്ടി ഉള്ള നടൻ ആണ് പടവെട്ട്,മഹാവീര്യർ ഒക്കെ ഇഷ്ടപ്പെട്ട കുറെ പേര് ഉണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.