നടന്റെ ശരീരം ഇല്ലെങ്കിലും ഉള്ള ശരീരം എങ്കിലും കാത്ത് സൂക്ഷിക്കണം എന്ന ബോധം വേണം

നിരവധി ആരാധകർ ഉള്ള താരം ആണ് നിവിൻ പോളി. മലർവാടി ആർട്ട്സ് ക്ലബ്ബ് എന്ന വിനീത് ചിത്രത്തിൽ കൂടി ആണ് നിവിൻ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ യുവ നായകന്മാരുടെ ഇടയിൽ സ്ഥാനം നേടാൻ നിവിൻ പോളിക്ക് കഴിഞ്ഞു എന്നതാണ് സത്യം.

മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ച താരം ആണ് നിവിൻ പോളി. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ശാലിനി ശ്രീജിത്ത് എന്ന ആരാധിക ആണ് താരത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മോഹൻലാലിനോപ്പം നിവിൻ പോളി ചിത്രം. എന്താല്ലേ?

സുഹൃത്ത് വലയത്തിൽ നിന്ന് കൊണ്ട് മാത്രം സിനിമകൾ ചെയ്ത് അതിൽ നിന്ന് മോചിതൻ ആവുമ്പോൾ ഒക്കെയും പരാജയത്തിന്റെ കൈപ്പുനീർ നുണയുന്ന വെറും നായകൻ മാത്രമാണ് എന്റെ ധാരണയിൽ നിവിൽ പോളി. തുടക്കകാലം മുതലേ സിനിമയിൽ മുതു മുത്തച്ഛൻ മാർ ഇല്ലെന്നും താൻ തനിച്ചാണ് ഇതുവരെ എത്തിയത് എന്നും ഇദ്ദേഹത്തിന്റെ തന്നെ ത്രികോണ ആകൃതിയിലുള്ള ആരാധക വൃത്തം കോരം കോരം സോഷ്യൽ മീഡിയ മുഴുവൻ ശർദ്ധിക്കാറുണ്ട്.

ഇവയൊക്കെ കാണുമ്പോൾ മറ്റു ചില നടന്മാരോട് ഇല്ലാത്ത ബഹുമാനം പലപ്പോഴും ഉണ്ടാകാറുണ്ട്. ഒരു നായകന് വേണ്ട ശരീരം ഇല്ലെങ്കിലും ശാരീരമെങ്കിലും പ്രവർത്തനരഹിതമാവാത്ത വിധം കാത്ത് സൂക്ഷിക്കാമെന്നുള്ള ബോധ്യമെങ്കിലും ഒരു നടനെന്ന നിലക്ക് ആദ്യം വേണം. എന്തായാലും കഴിഞ്ഞു പോയ സിനിമകൾക്ക് നൽകാൻ കഴിയാത്തൊരു സംതൃപ്തി ഇക്കുറി ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ല. എന്തായാലും പട പൊരുതുമോന്ന് കണ്ടറിയാം എന്നുമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

പുള്ളി മോശം എന്ന് പറയുന്ന പടങ്ങൾ ചെയ്തിട്ടില്ല. ബോക്സ് ഓഫീസിൽ ഫ്ലോപ്പ് കുറവാണ് നടനെന്ന നിലയിലും താരം എന്ന നിലയിലും ഓരോ പടം കഴിയും തോറും മുന്നേറുന്ന നടനാണ് എന്നാലും ചില നെപോ ഫാൻസി ന് നിവിൻ എന്ന് കേൾക്കുമ്പോൾ ഒരു പ്രേത്യേകതരം ചൊറിച്ചിൽ ആണല്ലോ, നിവിൻ പോളിയെ പോലെ ധൈര്യം ഉള്ള വേറൊരു നടൻ പുള്ളിയുടെ ജനറേഷൻ ൽ ഇല്ല പ്രേമം കൊണ്ട് കിട്ടിയ റീച്ച് വച്ച് ആ ഫോർമാറ്റ് പടം എത്ര വേണമെങ്കിലും ചെയ്യാമായിരുന്നു എന്നിട്ട് അത് കഴിഞ്ഞ് ചെയ്തത് ഭൂരിഭാഗവും പരീക്ഷണ ചിത്രങ്ങൾ എന്റർടൈൻമെന്റ് ട്രാക്കിൽ വരുന്ന ലാഡ്‌ ഒക്കെ ബിലോ അവരേജ് പടം ആയിട്ടും നല്ല കളക്ഷൻ ഉം കിട്ടി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment