ARTICLES

മൂന്ന് വർഷം മുൻപേ ജ്ഞാനദൃഷ്ടിയിൽ സിഐഡി മൂസയെ കണ്ട സുരേഷ് ഗോപി മലയാള സിനിമയിലെ ഈ മാജിക്കിൽ അമ്പരന്ന് ആരാധകർ

മലയാള സിനിമ പ്രേക്ഷകർ പലരും ഇന്ന് മലയാള സിനിമകളെ വളരെ വിശദമായി വിശകലനം ചെയ്യുന്നവരാണ്.ചലച്ചിത്ര താരങ്ങൾക്ക് പുറമെ സിനിമയിലെ ഓരോ സീനുകളും ആരാധകർ പലരും ഏറെ ചർച്ചയാക്കി മാറ്റാറുണ്ട് ഇത്തരം പ്രധാന ചർച്ചകളിലെ കണ്ടെത്തലുകൾ പിന്നീട് സോഷ്യൽ മീഡിയയയിലും ഒപ്പം സിനിമ ആരാധകരിലും വലിയ തരംഗമായി മാറാറുണ്ട്. മലയാള ചലച്ചിത്ര ലോകത്തെ ഏറെ പരിചിതമായ പല ചിത്രങ്ങളും മുൻപ് റിലീസ് ചെയ്തതായ അനേകം ചിത്രങ്ങളിൽ നിന്നും സ്വാധീനങ്ങൾ നേടിയവയാണ്. പല സിനിമകളും ആരാധക പിന്തുണ നെടുവാൻ കഴിയാതെ പരാജയമായി മാറിയപ്പോൾ പല ഹിറ്റ് ചിത്രങ്ങളും ഇന്ന് മലയാള സിനിമ ആരാധകർ മനസ്സിൽ സൂക്ഷിച്ചു വെക്കുന്നുണ്ട്. അനേകം സൂപ്പർ സ്റ്റാർ നായകന്മാരെയും ഒപ്പം നായികമാരെയും സമ്മാനിച്ച മോളിവുഡ് ഇൻഡസ്ട്രി അനേകം സംവീധായകരാലും വളരെ ഏറെ അനുഗ്രഹീതമാണ്. ഇപ്പോൾ ഒരു പ്രശസ്ത മലയാള സിനിമയിലെ ആരും തിരിച്ചറിയാതെ പോയ ഒരു സംഭവമാണ് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത്. നിമിഷങ്ങൾക്കകം ചർച്ചയായി മാറിയ ഈ പോസ്റ്റ്‌ ചലച്ചിത്ര പ്രേമികൾ വൈറലാക്കി കഴിഞ്ഞു.

മലയാള സിനിമയിൽ ജനപ്രിയ നായകൻ എന്നൊരു വിശേഷണം കരസ്ഥമാക്കിയ നടൻ ദിലീപ് ഇന്ന് തന്റെ ആരാധക പിന്തുണയാൽ സിനിമ ലോകത്ത് വളരെ മുന്നിലാണ്.വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം നിരവഹിച്ച എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം,  സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. മഞ്ഞ്ജു ദിലീപ് ജനപ്രിയ ജോഡിയായി മാറി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. പിന്നീട് കുഞ്ഞിക്കൂനൻ, ചാ‌ന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളൻ്റ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും തീയറ്ററുകൾ കീഴടക്കി.ആകെ നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

എന്നാൽ ദിലീപ് പ്രധാനപെട്ട വേഷത്തിൽ എത്തിയ ഒരു ചിത്രമാണ് തെങ്കാശി പട്ടണം.റാഫി മെക്കാർട്ടിന്റെ  സംവിധാനത്തിൽ  സുരേഷ് ഗോപി,  ലാൽ,  ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഒരു മലയാളചലച്ചിത്രമാണ്  തെങ്കാശിപട്ടണം.  പ്രശസ്തമായ ലാൽ ക്രിയേഷൻസിന്റെ  ബാനറിൽ ലാൽ  നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസാണ് . കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്. സിനിമയിലെ ഒരു സീനിൽ സുരേഷ് ഗോപി ദിലീപ് കഥാപാത്രത്തെ സിഐഡി മൂസ എന്നാണ് വിളിക്കുന്നത്.രണ്ടായിരത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ ദിലീപ് കഥാപാത്രത്തെ സുരേഷ് ഗോപി മൂസ എന്ന് വിശേഷിപ്പിക്കുന്നതും പിന്നാലെ രണ്ടായിരത്തി മൂന്നിൽ ഇതേ പേരിൽ തന്നെ ദിലീപ് നായകനായ പ്രസിദ്ധമായ ഒരു ചിത്രം റിലീസ് ചെയ്യുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. മൂന്ന് വർഷങ്ങൾ ശേഷം വരാനിരുന്ന ദിലീപ് ചിത്രത്തിലെ കഥാപാത്രത്തെ എങ്ങനെയാണ് ആ സിനിമയിൽ വിളിക്കുവാൻ കഴിഞ്ഞത് എന്നൊരു സംശയത്തിലാണ് ആരാധകർ.

നേരത്തെ ജോണി ആന്റണിയുടെ  സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന  എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഒരു പ്രമുഖ  മലയാള ചലച്ചിത്രമാണ് സി.ഐ.ഡി മൂസ. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്. സിനിമക്ക് മുൻപ് വളരെ വർഷങ്ങൾ മുൻപ് ആയിരത്തിതൊള്ളാ യിരത്തി എൺപതിൽ കേരളത്തിൽ ഏറെ തരംഗമായിരുന്ന ചിത്രകഥയിലെ സിഐഡി മൂസ എന്ന കഥാപാത്രത്തെ കുറിച്ചാണ്. ശേഷം ഇറങ്ങിയ തെങ്കാശി പട്ടണം സിനിമയിൽ ഈ ഒരു കഥാപാത്രം പേരായി വന്നതും ദിലീപ് ചിത്രത്തിലെ മുഖ്യ കഥാപത്രത്തിന് പേര് വന്നതും എല്ലാം ഇതിൽ നിന്നാണ്.

Trending

To Top
error: Content is protected !!