ARTICLES

ഇരുവര്‍ക്കും ഇടയിലുള്ള വിജയരഹസ്യം വെളിപ്പെടുത്തി പ്രിയങ്കാ ചോപ്ര

കഴിഞ്ഞ ദിവസം ബില്‍ബോര്‍ഡ് മ്യൂസിക്ക് നൈറ്റിലെത്തിയ നടി പ്രിയങ്കാ ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസുമായിരുന്നു സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ താരദമ്പതിമാര്‍ നിറഞ്ഞു നിന്നു. പ്രിയങ്ക ധരിച്ചിരുന്ന വസ്ത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കണ്ണാടി പോലെ, തന്റെ സൗന്ദര്യം വിളിച്ചറിയിക്കുന്ന തരത്തിലുള്ള വസ്ത്രമാണ് നടി ധരിച്ചിരുന്നത്. ഒരു വജ്രം പോലെ തിളങ്ങുന്ന എന്നാണ് പ്രിയങ്കയെ കുറിച്ച് ഒരു മാധ്യമം വര്‍ണ്ണിച്ചത്. ഫാഷന്‍ ലോകത്തെ ചരിത്രമുറങ്ങുന്ന ബെല്‍റ്റും ധരിച്ചാണ് പ്രിയങ്ക എത്തിയത്.

ചുവന്ന പരവതാനിയിലുടെ ഭര്‍ത്താവ് നിക്കിന്റെ കൈയും പിടിച്ച് നടന്ന് വരുന്ന പ്രിയങ്കയെ ആവേശത്തോടെയാണ് എല്ലാവരും വരവേറ്റത്. ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ നിക്ക് ഭാര്യയുടെ നെറ്റിയില്‍ ചുംബിക്കുകയായിരുന്നു. ആ ചിത്രങ്ങള്‍ ഇപ്പോള്‍ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. അമേരിക്കന്‍ സിംഗറും നടനുമായ നിക്കിനെ രണ്ടായിരത്തി പതിനെട്ടിലാണ് പ്രിയങ്ക വിവാഹം ചെയ്യുന്നത്. പിന്നീട് പല ചടങ്ങുകളിലും ഇരുവരും ഒരുമിച്ച് തന്നെയാണ് എത്തിയിരുന്നത്. എന്താണ് ഇവരുടെ ബന്ധത്തിന്റെ വിജയരഹസ്യമെന്ന് പലരും ചോദിക്കുന്നുണ്ട്. തങ്ങളുടെ ദാമ്പത്യം നാലാംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ദമ്പതിമാര്‍ തന്നെ അത് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇത് എന്റെ ഭര്‍ത്താവിനെ അഭിനന്ദിക്കുവാനായി ഇടുന്ന പോസ്റ്റ് ആണ്. പ്രകൃതിയുടെ ഈ ശക്തിയെ തടയാന്‍ ഒരു വാരിയെല്ലിന് പോലും കഴിയില്ല. നിങ്ങളെന്റെ അഭിമാനമാണ് പ്രിയനേ. നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അത് ഞാന്‍ കാണുന്നു. മികച്ചതാക്കാന്‍ വേണ്ടിയുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ കരുതല്‍ എല്ലാം എന്നെ ഓരോ ദിവസവും പ്രചോദിപ്പിക്കുന്നു. ഇന്നത്തെ ദിവസം അത് ഞാന്‍ നല്ലപോലെ അറിഞ്ഞു. ഞാന്‍ നിന്നെ വളരെ സ്‌നേഹിക്കുന്നു. നടി പ്രിയങ്കാ ചോപ്ര ഭര്‍ത്താവുമൊത്തുള്ള ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചുകൊണ്ട് കുറിച്ചു. ഞാനും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു എന്ന് ഭര്‍ത്താവ് കമന്റ് ചെയ്യുകയും ചെയ്തു.

എന്റെ പരിശ്രമങ്ങള്‍ക്ക് കൂടെ നിന്ന എന്റെ സന്തോഷങ്ങള്‍ക്ക് കരുത്തുപകര്‍ന്ന എന്റെ പ്രിയപ്പെട്ട ഭാര്യയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു എന്ന് നിക്ക് ജോനസ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. ആ മ്യൂസിക് നൈറ്റ് ഇത്രയധികം മനോഹരമാകാന്‍ കാരണം പ്രിയങ്ക ആണെന്നും നിക്ക് പറയുന്നു. ഇരുവരുടേയും പ്രണയവും കരുതലും ഏറ്റെടുക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും വലിയ സ്വാധിനമുള്ള താരമായി പ്രിയങ്ക ഇപ്പോള്‍ മാറി കഴിഞ്ഞു. മെട്രിക്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ പുതിയ പതിപ്പില്‍ നായികയായി എത്തുന്നതും പ്രിയങ്കാ ചോപ്ര ആണ്.

Trending

To Top
error: Content is protected !!