ചീത്തവിളിച്ചവര്‍ക്കും ശരീരത്തെ കളിയാക്കിയവര്‍ക്കും മറുപടിയുമായി ഗായിക അഭയ ഹിരണ്‍മയി

അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ കളിയാക്കലുകള്‍ നേരിട്ടവരില്‍ ഒരാളാണ് ഗായിക അഭയ ഹിരണ്‍മയി. ഗായിക ധരിക്കുന്ന വസ്ത്രങ്ങളും സംഗീത സംവിധായകന്‍ ഗോപിസുന്ദറും ആയിട്ടുള്ള ബന്ധവും ഒക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ചിലരെ അസ്വസ്ഥരാക്കിയിരുന്നത്. ശരീരത്തിന്റെ പേരിലും ധാരാളം കളിയാക്കലുകള്‍ അഭയ ഹിരണ്‍മയിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനെല്ലാം മറുപടിയുമായി വന്നിരിക്കുകയാണ് അഭയ ഹിരണ്‍മയി. തന്റെ മുടി മുറിച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയതാണ് അത്തരത്തില്‍ തനിക്കെതിരെ നടക്കുന്ന കാര്യങ്ങള്‍ക്ക് ഗായിക മറുപടി നല്‍കിയിരിക്കുന്നത്.

മുടി ക്രോപ്പ് ചെയ്ത ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും അഭയ പങ്കുവെച്ചു. എന്റെ മുടിയില്‍ നടത്തുന്ന പരീക്ഷണം ഞാന്‍ ചെയ്യുന്ന ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ്. എന്നൊരു അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അതിനൊപ്പം കുറിച്ചിരിക്കുന്ന മറ്റ് ചില കാര്യങ്ങളാണ് പലരേയും അസ്വസ്ഥരാക്കിയത്. അഭയ ഹിരണ്‍മയി പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ. എന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്‌നമായി കണ്ടു എന്നെ ചീത്ത വിളിക്കുകയും,ശരീരത്തെ കളിയാക്കുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാന്‍ ശ്രമിക്കുകയും ചെയ്ത അ സുമനസുകള്‍ ആയ കുലസ്ത്രീ കുലപുരുഷുസ് കൂടാതെ ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കള്‍ക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (……) സമര്‍പ്പിക്കുന്നു.

ഞാന്‍ ഇതോടെ നന്നായി എന്നും നാളെ മുതല്‍ നിങ്ങള്‍ പറയുന്നതു കേട്ട് അനുസരിച്ച് ജീവിച്ചുകൊള്ളാം എന്നും ഇതിനാല്‍ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്നു നിങ്ങടെ സ്വന്തം കുടുംബംകലക്കി എന്ന് പറഞ്ഞ് അത് അവസാനിപ്പിക്കുകയും ചെയ്യുന്നു. സിനിമാ രംഗത്ത് നിന്ന് ഉള്ളവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഗായികയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. മറുപടി കലക്കി പൊളിച്ചു. അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നായിരുന്നു ഒരു കമന്റ്. ആ സമര്‍പ്പണം അങ്ങട്ട് പൊളിയായ് എന്നായിരുന്നു മറ്റൊരു കമന്റ്. പൊളിച്ചു അഭയ ഇങ്ങനെ തന്നെ കൊടുക്കണം ഓരോ മറുപടിയും എന്നായിരുന്നു മറ്റൊരു കമന്റ്. ബേബി ശാലിനിയെ പോലെ ഉണ്ടെന്നും ചിലര്‍ കമന്റില്‍ പറയുന്നുണ്ടായിരുന്നു.

എന്നാല്‍ അഭയയുടെ പോസ്റ്റ് കണ്ട് അസ്വസ്ഥത ഉണ്ടായവരില്‍ ചിലരും കമന്റ് ബോക്‌സില്‍ എത്തി. അവര്‍ക്കറിയേണ്ടത് നടി മുടി ഷേവ് ചെയ്യുമോ എന്നായിരുന്നു. ഗോപിസുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച നിരവധി ഗാനങ്ങള്‍ അഭയ പാടിയിട്ടുണ്ട്. നാക്കു പെന്റ് നാക്കു ടാക്ക എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് അഭയ ഹിരണ്‍മയി എത്തുന്നത്. എന്‍ഞ്ചിനിയറിങ്ങ് പഠനം മ്യൂസിക് കമ്പം കയറി പാതിവഴിക്ക് നിര്‍ത്തിയാണ് അഭയ സംഗീത ലോകത്തേക്ക് ശ്രദ്ധ തിരിച്ചത്. പോപ്പും വെസ്റ്റേണും കലര്‍ന്ന നിരവധി ഹിറ്റ് ഗാനങ്ങള്‍ അഭയ ഹിരണ്‍മയി പാടുകയും പാട്ടുകള്‍ പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.