കേരളനാടിനെയാകെ സങ്കടകടലിലാക്കിയ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീസുരക്ഷയെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുകയും എന്നാല്‍ സ്ത്രീകള്‍ വീടുകളില്‍ പോലും പല പ്രശ്നങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. വളരെയധികം ചര്‍ച്ചചെയ്യേണ്ടതും പരിഹാരം കാണേണ്ടതുമായ ഒരു വലിയ പ്രശ്നം തന്നെയാണ് ഇത്. അടുത്ത ദിവസങ്ങളില്‍ ഉണ്ടായ മരണങ്ങള് ഒരു വലിയ പാഠമാണ് ഓരോത്തര്‍ക്കും തരുന്നത്. സ്ത്രീധനവും അതിനെ തുടര്‍ന്ന് ഭര്‍ത്തൃവീടുകളില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളും ഗൗരവമുള്ളതാണ്. പലരും ഇതിനോടകം തന്നെ പ്രതികരണങ്ങളുമായി വന്നു കഴിഞ്ഞു.
രാജ്യസഭ എംപിയും നടനുമായ സുരേഷ്ഗോപി ഈ വിഷയത്തില്‍ നടത്തിയ പ്രതികരണം ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്. തന്റെ സിനിമകളിലെ പോലെ തന്നെ ജീവിതത്തിലും തുറന്നടിച്ച് കാര്യങ്ങള്‍ പറയുന്ന ഒരാളാണ് നടനെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. കൊല്ലത്ത് മരണപ്പെട്ട വിസ്മയ എന്ന പെണ്‍കുട്ടിയുടെ കാര്യത്തിലാണ് നടന് പ്രതികരിച്ചത്. ഞാന്‍ വിസ്മയയുടെ സഹോദരന് വിജിത്തിനെ വിളിച്ചിരുന്നു. അപ്പോള്‍ വിസ്മയയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കുകയാണ്. ഞാന്‍ അപ്പോള്‍ സഹോദരനോട് ചോദിച്ചു. എത്രയോ പേര് എന്റെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ആ കുട്ടിക്ക് തലേ ദിവസം എന്നെ ഒന്ന വിളിച്ചൂടാരുന്നോ.
ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിന് മുന്‍പ് ആ കുട്ടി എന്നെയൊന്ന് വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കാറെടുത്ത് അവന്റെ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ട് ഞാന്‍ വിളിച്ചോണ്ട് വരുമായിരുന്നു. അതിന് ശേഷം സംഭവിക്കുന്നതൊക്കെ ഞാന്‍ നോക്കിയേനെ. സുരേഷ്ഗോപി രോക്ഷാകുലനായി. മനോരമ ചാനലില്‍ ചര്‍ച്ചയ്ക്കിടെയാണ് സുരേഷ് ഗോപി തന്റെ പ്രതികരണം അറിയിച്ചത്. സ്ത്രീധന പ്രശ്നങ്ങളില്‍ എന്തുകൊണ്ട് പോലീസിന് ശക്തമായ നടപടികള്‍ എടുക്കാന്‍ കഴിയുന്നില്ല. സ്ത്രീധന പ്രശ്നങ്ങളെ കുറിച്ചും നടന് പറയുകയുണ്ടായി. സ്ത്രീധന പ്രശ്നങ്ങളുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകള്‍ അവിടേയും പുരുഷാധിപത്യം നേരിടേണ്ടി വരുന്നുണ്ട്.
സ്ത്രീധന പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയുണ്ടാക്കാന്‍ കഴിയുന്ന ശക്തമായ നിയമങ്ങള്‍ വേണമെന്നും നടന് പറഞ്ഞു. തന്റെ ഫേസ്ബുക്കിലുടെ അഭിപ്രായം പറഞ്ഞ നടന് ജയറാമിന്റെ കാര്യത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. സ്വര്‍ണ്ണ പരസ്യത്തില്‍ അഭിനയിക്കുകയും സ്ത്രീധനത്തിന് എതിരെ പോസ്റ്റ് ഇടുകയും ചെയ്ത ജയറാം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഒരു പെണ്‍കുട്ടിയുടെ അച്ഛന് എന്ന നിലയ്ക്കാണ് ജയറാം പ്രതികരിച്ചത്. അതിന് അയാള്‍ക്ക് അവകാശമില്ലേ. ജയറാം ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കണോ. കഞ്ചാവിന്റെയൊന്നും പരസ്യത്തില്‍ അല്ല ജയറാം അഭിനയിച്ചത്. സുരേഷ് ഗോപി പ്രതികരിച്ചു.