കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അത്രയും സമയം കൊണ്ട് പ്രേക്ഷകരെ കയ്യിൽ എടുത്തു

കുഞ്ചാക്കോ ഗോപൻ നായകനായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ആണ് ന്നാ താൻ കേസ് കൊട്. വളരെ മികച്ച അഭിപ്രായം ആണ് ചിത്രം പുറത്തിറങ്ങിയതിന് ശേഷം ആരാധകരിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ ചിത്രത്തിന്റേതായി പുറത്ത് വന്ന ഒരു ഗാനം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. പ്രേഷകരുടെ ശ്രദ്ധ നേടും വിധമുള്ള കുഞ്ചാക്കോ ബോബന്റെ നൃത്തം തന്നെ ആയിരുന്നു അതിന്റെ പ്രധാന ആകർഷക ഘടകവും.

നിരവധി പ്രശംസകൾ ആണ് ചിത്രത്തിലെ ഇഇഇ ഒരു ഒറ്റ ഗാന രംഗത്തിന് കുഞ്ചാക്കോ ബോബനു ലഭിച്ചത്. അത് പോലെ തന്നെ ചിത്രം പുറത്തിറങ്ങിയതിന് ശേഷവും മികച്ച അഭിപ്രായം ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിലെ ഒരു കഥപാത്രത്തെ കുറിച്ചുള്ള പോസ്റ്റ് ആണ് ആരാധകൻ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, “ന്നാ താൻ കേസ് കൊട് ” കണ്ട പലരും അന്വേഷിച്ചത് ആ ജൂനിയർ വക്കീൽ ആയി വന്ന അഭിനേത്രി ആരാണെന്ന് ആണ്. നയന തലശ്ശേരി. ഇവരുടെ മുഖവും, ഗൗരവത്തിൽ കോടതി വീക്ഷിക്കുന്ന പ്രകൃതവും സിനിമ കണ്ടവർ ശ്രദ്ദിച്ചിട്ടുണ്ടാവും. ഇനിയും സിനിമകളിൽ കാണാൻ സാധിക്കട്ടെ എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പിൽ പല മെസ്സേജും വരാറുണ്ട്.. ഞാൻ ആദ്യമായി അഭിയനിച്ചു. എന്റെ ആദ്യവർക്. എല്ലാവരും കാണണം എന്നൊക്കെ. പക്ഷെ ഇത് എങ്ങനെ സാധിച്ചു എന്ന് കൂടെ പോസ്റ്റണം. ഒരു പാട് ആൾകാർ സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ കൊതിക്കുന്നു. അത് ഒന്നും ആരും പറയില്ല. ഈ ഞാൻ ഉൾപ്പെടെ ഒരു അവസരം നോക്കി നടക്കുന്നു.

കൊറച്ചു സീൻ ഉണ്ടാരുന്നുള്ളു എങ്കിലും സൂപ്പർ ആയിരുന്നു, നിമിഷയുടെ അനിയത്തിയായി റോൾ കൊടുത്താൽ കിടുക്കും, ഞാൻ ശ്രദ്ധിച്ചിരുന്നു. കൊള്ളാം, ഗായിക സിത്താരയുമായി ചെറിയ സാമ്യം തോന്നുന്നു,  തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ താരത്തിനെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. കമെന്റുകളിൽ എല്ലാം തന്നെ ഈ താരത്തിന്റെ അഭിനയത്തെ പ്രശംസിക്കുന്നുണ്ട്.

Leave a Comment