ആഗ്രഹം കൊള്ളാം പക്ഷെ വീട്ടിലുള്ളവരോട് പറഞ്ഞു നോക്കുന്നതല്ലേ ഒരിത് എന്ന് മറുപടി

വ്‌ളോഗറായ ലക്ഷ്മി മേനോന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ പങ്കുവെയ്ക്കുന്നു. അല്‍പം മോഡേണ്‍ ആയാല്‍, വീട്ടുകാരെ പറയിപ്പിക്കാന്‍ ഓരോന്ന് ഇട്ടോളും നന്നായി ഡ്രസ്സ് ചെയ്താല്‍, അയ്യോ ഭയങ്കര മേക്കപ്പ് എന്തൊരു ഷോഓഫ് ആണിത് എന്ന സംഭാഷണത്തിന്റേയും എഴുത്തുകളുടേയും പശ്ചാത്തലത്തില്‍ അത്തരത്തിലുള്ള ഡ്രസ്സുകളും ധരിച്ചാണ് വീഡിയോയില്‍ ലക്ഷ്മി മേനോന്‍ പ്രത്യക്ഷപ്പെടുന്നത്. നന്നായി ഡ്രസ്സ് ചെയ്തില്ലെങ്കില്‍, അയ്യേ ഇച്ചിരി വൃത്തിയിലും മെനയിലും നടന്നൂടെ കൂതറ ലുക്ക്. അല്‍പം ഉറക്കെ സംസാരിച്ചാല്‍, സംസാരം കുറച്ച് കൂടുതലാ പോക്കുകേസാന്നാ തോന്നുന്നേ. അധികം സംസാരിച്ചില്ലെങ്കില്‍, ഇവക്കൊന്ന് സംസാരിച്ചാല്‍ എന്താ ജാഡ. തുടങ്ങിയ ഡയലോഗും അതിന് ശേഷം വരുന്നു.

രാത്രി കറങ്ങാന്‍ പോയാല്‍, ഫുള്‍ ടൈം രാത്രി കറക്കമാണ് ഇവള് ശരിയല്ല കേട്ടോ. ഇഷ്ടപ്പെട്ട ചെക്കനെ കല്യാണം കഴിച്ചാല്‍, പാവം ആ വീട്ടുകാര് നന്ദികെട്ടവള്. വീട്ടുകാര്‍ക്ക് വേണ്ടി അവനെ ഉപേക്ഷിച്ചാല്‍, എന്നാലും ആ ചെക്കനെ തേച്ചല്ലോ തേപ്പ് കാരി തുടങ്ങിയ കാര്യങ്ങളും വിഡിയോയില്‍ പറയുന്നു. വളരെ രസകരമായ വീഡിയോയ്ക്ക് താഴെ പക്ഷെ ചിലര്‍ മോശം കമന്റുമായി എത്തി. ചേച്ചി നൂല്‍വസ്ത്രം ഇല്ലാതെ ലൈവില്‍ വരൂ. ഏത് മക്കള്‍ക്കാണ് ചേച്ചിയെ തുണിയുടുപ്പിക്കേണ്ടത് എന്ന് നമുക്ക് നോക്കാം എന്നായിരുന്നു അതില്‍ ഒരു കമന്റ്. എന്നാല്‍ അതിന് മറുപടിയുമായി ലക്ഷ്മി മേനോനും എത്തി. ആഗ്രഹം കൊള്ളാം പക്ഷെ വീട്ടിലുള്ളവരോട് പറഞ്ഞു നോക്കുന്നതല്ലേ ഒരിത് എന്നാണ് മറുപടി നല്‍കിയത്.

ലക്ഷ്മി മേനോനെ പിന്തുണച്ച് കൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തു. നിങ്ങള്‍ നന്നായി തന്നെ പറഞ്ഞു. അവന്റെ വീട്ടിലെ അനുഭവം ആണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. പാവം അവന്‍ കണ്ടംവഴി ഓടി. ചേട്ടന്‍ കമന്റ് ഇട്ട് വൈറല്‍ ആകാന്‍ നോക്കിയതാണ്. ഇത്ര സംസ്‌കാരം ഇല്ലാതെയാണോ അച്ഛനും അമ്മയും വളര്‍ത്തിയത്. അവരെ സമ്മതിച്ചു നിന്നെ സഹിക്കുന്നതിന്. ഭാര്യ ഉണ്ടോ. എങ്കില്‍ അതിന്റെ യോഗം തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. പെണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പിന്തുണയ്ക്കണം എന്ന് കമന്റുകള്‍ക്ക് മറുപടിയായി ലക്ഷ്മി മേനോന്‍ പറഞ്ഞു. എന്നാല്‍ ആദ്യത്തെ കമന്റ് ഇട്ടയാള്‍ വീണ്ടും മറ്റൊരു കമന്റുമായി എത്തി. നിനക്കൊക്കെ തുണി ഉടുക്കാതെ പബ്ലിക്കിന് മുന്നില്‍ നടക്കാം. അത് ഞങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ സംസ്‌കാരം ഇല്ലാത്തവര്‍ എന്നായിരുന്നു കമന്റ്.

ഒരു കാര്യം പറയട്ടെ തടി ലേശം കൂടുതല്‍ ആണ് എന്നായിരുന്നു വേറൊരാള്‍ കമന്റ് ചെയ്തത്. തടിയില്‍ ഒന്നുമല്ല ബ്രോ കാര്യം. മനസ്സമാധാനം ആണ് ജീവിതത്തില്‍ വേണ്ടത് എന്നാണ് ലക്ഷ്മി മേനോന്‍ കമന്റിന് മറുപടി നല്‍കിയത്. ഇതില്‍ ഏത് വിഭാഗത്തില്‍ പെടും നിങ്ങള്‍ എന്ന് സ്വയം വിലയിരുത്തൂ. എന്നിട്ട് നാട്ടുകാരുടെ മണ്ടക്ക് കയറാന്‍ നോക്കിയാട്ടെ എന്നായിരുന്നു മറ്റൊരു കമന്റ്. ചേച്ചി കമെന്റിന്റെ പിന്നാലെ പോകണ്ട. പിള്ളേര്‍ കേറി അങ്ങ് മേയും. പിള്ളേര്‍ പല ഫോട്ടോകളും പോസ്റ്റും പിന്നെ അതിന്റെ പിന്നാലെ പോകാന്‍ നേരമുണ്ടാക്കൊള്ളൂ. കമന്റ് ഒന്നും നോക്കാതെ ചേച്ചി അങ്ങ് പൊളിക്ക്. ജീവിതം ഒന്നേവൊള്ളൂ. മിഥുന്‍ ചേട്ടന്‍ എനിക്ക് ഇഷ്ട്ട പെട്ട നടന്‍ ആണ് എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.