മാധവിയുടെ ഒട്ടുമിക്ക സിനിമകളും സ്ത്രീ കേന്ദ്രീകൃത സിനിമകൾ ആണ്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നവംബറിലെ നഷ്ട്ടം എന്ന ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിനീത ശേഖർ എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരുപാടിഷ്ടം തോന്നിയ ഒരു സിനിമയാണ് നവംബറിന്റെ നഷ്ടം. രണ്ടോ മൂന്നോ ആവർത്തി അത് കണ്ടിരിക്കുന്നു. മാധവിയുടെ ഒട്ടുമിക്ക സിനിമകളും സ്ത്രീ കേന്ദ്രീകൃ തങ്ങൾ തന്നെ. ഇതും ഒട്ടും വേറിട്ടു നിൽക്കുന്നില്ല. പത്മരാജൻ എന്ന ലെജൻഡിന്റെ മറ്റൊരു കൈയ്യൊപ്പ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഇവ പത്മരാജൻ തന്നെ നിർവഹിച്ച 1982 ഇൽ പുറത്തിറങ്ങിയ സിനിമയാണ് നവംബറിന്റെ നഷ്ടം.

കാമുകൻ ഉപേക്ഷിച്ച ഒരു പെൺകുട്ടി നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളുടെയും, വേദനകളുടെയും കഥ പറയുന്ന ഈ സിനിമയിൽ സ്വന്തം സഹോദരന്റെ പിന്തുണയോടെ അവൾ ആ വിഷമഘട്ടം തരണം ചെയ്യാൻ ശ്രമിക്കുന്നതാണ് ഇതിവൃത്തം. മാധവി, പ്രതാപ്‌ പ്പോത്തൻ, ഭാരത് ഗോപി, പി.രാമചന്ദ്രൻ, സുരേഖ, നളിനി എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതറിപ്പിച്ചിരിക്കുന്ന ഈ സിനിമ, പത്മരാജൻ സിനിമകളിൽ ആദ്യമായി പാട്ട് ഉപയോഗിചിട്ടുള്ള സിനിമയാണ്.. കെ. ജെ. യേശുദാസ്, കെ. സ് ചിത്ര, അരുന്ധതി, ജെൻസി, എന്നിവർ പാടിയ ഇതിലെ മനോഹരാഗാ നങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ശ്രീ. എം. ജി രാധാകൃഷ്ണൻ, ശ്രീ. കെ. സി. വർഗീസ് എന്നിവരും പശ്ചാത്തല സംഗീതം ശ്രീ.ഗുണ സിംഗും ആണ്. ഗാനരചന ശ്രീ. പൂവച്ചാൽ ഖാദർ.

“ഏകാന്തതെ നിന്റെ ദ്വീപിൽ,, അരികിലോ… അകലെയോ.. എവിടെയാണ് നീ ” എന്നീ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിവരില്ല.. നമുക്കെല്ലാം അറിയാം,അഭിനയരംഗത്ത് സ്വന്തമായി ഒരു മേൽവിലാസം ആദ്യ സിനിമ മുതൽ നേടിയെടുത്ത മികച്ച ഒരഭിനേത്രി യാണ് മാധവി.. അവരുടെ ഒട്ടുമിക്ക സിനിമകളും സ്ത്രീ കഥാ പാത്രങ്ങൾക്ക് പ്രധാന്യം കൊടുക്കുന്നവ ആയിരിക്കും. വളർത്തുമൃഗങ്ങൾ, നോമ്പരത്തിപ്പൂവ്, ഓർമയ്ക്കായി, അദ്ധ്യായം ഒന്നുമുതൽ, മംഗളം നേരുന്നു, ഒരുവടക്കൻ വീരഗാഥ, ആകാശദൂത്. ഇങ്ങനെ അവരുടെ അഭിനയ തികവിന്റെ എത്രയോ ഉദാഹരങ്ങൾ. കുഞ്ഞുനാളിൽ അമ്മ നഷ്ടപ്പെട്ടുപോയബാലുവും മീരയുംജ്യേഷ്ഠനുംഅനിയത്തിയുമാണ്. ജ്യേഷ്ഠനായ ബാലുവിന് മീരയാണെല്ലാം. ബാലു ബാങ്ക് ഉദ്യോഗസ്ഥനാണ്.

അവരുടെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. ആ ബന്ധത്തിൽ അയാള്ക്ക് രണ്ടു കുട്ടികളുണ്ട്. മീര ബാലുവിനൊപ്പം താമസിക്കുന്നു.. ബാങ്ക് ഉദ്യോഗസ്ഥനായ ബാലു അച്ഛനെയും കുട്ടികളെയും സഹായിക്കുന്നുമുണ്ട് കോളേജ് വിദ്യാർത്ഥിനിയായ മീര കാമ്പസ്സിൽ ഒരാളുമായി പ്രണയത്തിലാണ്.ദാസ്. കവിതകളെ ഇഷ്ടപ്പെടുന്ന മീരയ്ക്ക് ദാസ് അവളുടെ സ്വപ്ന കാമുകനാകുന്നു. തന്റെ പ്രണയം സഹോദരനോട് ആദ്യമൊക്കെ പറയാൻ മടിയ്ക്കുന്നുവെങ്കിലും അയാൾ ഒടുവിൽ അതറിയുന്നു. സഹോദരിയെ ജീവനു തുല്യം സ്നേഹിക്കുന്ന അയാൾ ദാസുമായി മീരയുടെ ഭാവിജീവിതത്തെ പറ്റി ചർച്ച ചെയ്യുമ്പോൾ, കരിയറിൽ ഏറെ ഉയരത്തിലെത്താനാണ് തന്റെ ആഗ്രഹമെന്നും കാമ്പസ് പ്രേമമൊക്കെ വെറും പൊള്ളായായ ഇഷ്ട ങ്ങളാണെന്നും ഉള്ള വാദമുഖങ്ങൾ ദാസ് യാതൊരു കൂസലില്ലാതെ പറയുമ്പോൾ ബാലു പതറി പോകുന്നു.

സഹോദരിക്ക് ദാസിനോടുള്ളപ്രണയം എത്ര മാത്രം തീവ്രമാണെന്ന് ബാലുവിന് അറിവുള്ളതാണ്.. സ്വപ്നജീവിയായ മീരയ്ക്ക് ഈ ഷോക്ക് താങ്ങാനാവില്ലെന്ന് അറിയാവുന്ന ബാലു ദാസിന്റെ മനോഭാവംമീരയെഅറിയിക്കുന്നില്ല… സഹോദരിയോടുള്ള വാത്സല്യത്തിന്റെ ആഴമാണ് അയാളെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്.. തുടർന്ന് ഉപരിപഠനത്തിനായി ദാസ് യാത്രയാകുന്നു. അയാളുടെ കത്തൊ, ഫോൺ വിളികളോ ഇല്ലാതെ മീര ദിവസങ്ങൾ തള്ളി നീക്കുന്നു. മീരയുടെ കാത്തിരിപ്പ് വിഫലമാകുന്നു. അവസാനം മനസിന്റെ സമനില തെറ്റിയപോലെ ഇടയ്ക്കിടെ പെരുമാറുന്ന മീര ഒരു മെന്റൽ അസൈലത്തിലാകുന്നു.അതിനിടയിൽ ബാലു അംബികയെ വിവാഹം കഴിക്കുന്നു.. രോഗം ഭേദമായ മീരയെ അവർ മെന്റൽ അസൈലത്തില്നിാന്നും കൂട്ടിക്കൊണ്ടു വരുന്നു.

ബാലു തന്റെ ഭാര്യയോട് മീരയുടെ ഓരോ ചലന ങ്ങളും നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നു. മീരയുടെ പിന്നാലെ നിഴലുപോലെ നടക്കുന്ന അംബിക,മീര ഗർഭിണിയാണെന്ന് അറിയുന്നു. ബാലുവും അംബികയും ഞെട്ടുന്നു. മീരയെ മെന്റൽ അസ്സൈലത്തിൽ ചികിത്സിച്ചത് ദാസാണെന്ന് മനസ്സിലാക്കിയ ബാലു അയാളുടെ വീട്ടിലെത്തുന്നു. എന്നാൽ താനല്ല ,ഹോസ്പിറ്റലിലെ മറ്റേതെങ്കിലും യുവാക്കളായിരിക്കാം മീരയെ നശിപ്പിച്ചതെന്നാണ് ദാസ് പറയുന്നത് അയാളെ രോഷാകൂലനാക്കുന്നു. ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന ദാസിനെ ബാലു മർദ്ദിക്കുന്നു. സംഘട്ടനത്തിനിടയിൽ ദാസിന്റെ അടിയേറ്റ് ബാലു ആശുപത്രിയിലാകുന്നു. അതുവരെ ദാസിനോടുള്ള പ്രണയത്തിൽ മതി മറന്നിരുന്ന മീര കാര്യങ്ങളുടെ നിജ സ്ഥിതി മനസ്സിലാക്കുമ്പോൾ അയാളോട് പ്രതികാരം ചെയ്യാനുറച്ച് ദാസിന്റെ വീട്ടിലെത്തുന്നു.

വീണ്ടും അവളെ സ്നേഹിക്കാൻ മുതിരുന്ന അയാളെ ഒടുവിൽ,കഴുത്തിൽ ബെൽറ്റ് മുറുക്കി അവൾ ക്രൂരമായി വധിക്കുന്നു. തുടർന്ന് മീര ആ ത്മ ഹത്യ ചെയ്യുന്നു.ഇതാണ് ഇതിവൃത്തം. ഓരോ തവണ കാണുന്നുമ്പോളും മീര ഒരു നൊമ്പരപ്പൂവായി മനസ്സിൽ അവശേഷിക്കും.. ഈ ചിത്രത്തിൽ മീരയായി മാധവിയും ബാലുവായി രാമചന്ദ്രനും ദാസായി പ്രതാപ് പോത്തനും വേഷമിടുന്നു. അംബികയായി അഭിനയിച്ചത് സുരേഖയാണ് .അച്ഛനായി ഭരത് ഗോപിയും മീരയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് പത്മ രാജന്റെ മകൾ മാധവി കുട്ടിയാണ്. മികച്ച തിരക്കഥയ്‌ക്ക് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെയും ഏറ്റവും നല്ല ചിത്രത്തിന് ഗൾഫ് മലയാളി അസോസിയേഷന്റെയും പുരസ്‌കാരങ്ങൾ നവംബറിന്റെ നഷ്‌ടത്തിന് ലഭിച്ചിട്ടുണ്ട്. ക്ലാസ്സിക്ക് സിനിമകൾ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും ” നവംബറിന്റെ നഷ്ടം നിരാശ പ്പെടുത്തില്ല എന്നുമാണ് പോസ്റ്റ്.

Leave a Comment