celebrity photos

പുത്തന്‍ ചിത്രം പങ്കുവെച്ച നൈലയുടെ ചിത്രം കണ്ടോ? എന്തോ ഒരു പ്രത്യേകത ഉണ്ടെന്ന് ആരാധകര്‍

ഒരു പിടി ബോള്‍ഡ് കഥാപത്രങ്ങള്‍ കൊണ്ട് മലയാളിമനസുകള്‍ കീഴടക്കിയ നടിയാണ് നൈല ഉഷ. നടി എ്‌നനതിലുപരി റേഡിയോ ജോക്കിയും മികച്ചൊരു മോഡലുമാണ് നൈല. കേരളത്തിലെ മികച്ച അവതാരകമാരില്‍ ഒരാള്‍ എന്ന പട്ടികയിലും നൈല ഉഷ ഇടം പിടിച്ചിട്ടുണ്ട്. ബോള്‍ഡ് കഥാപാത്രങ്ങളെ അതിമനോഹരമായി അവതരിപ്പിച്ച താരത്തിന് ഒത്തിരി ആരാധകരാണുള്ളത്. മലയാളത്തില്‍ മുന്‍നിരനായികമാരില്‍ ഒരാളാണ് നൈല. സമൂഹമാധ്യത്തില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. നൈലയുടെ ചിത്രത്തിന് വലിയ ആരാധകരാണുള്ളത്. ഇപ്പോഴിതാ അത്തരത്തില്‍ നൈല പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ഗ്ലാമര്‍ വേഷത്തിലാണ് നൈല ഫോട്ടോഷൂട്ടിന് എത്തിയിരിക്കുന്നത്. നൈലയുടെ ചിത്രത്തിന് ഒത്തിരി ലൈക്കും കമന്റുമാണ് ലഭിക്കുന്നത്.

 

 

ചിത്രത്തില്‍ താരത്തിന്റെ മുടി ആണ് ആളുകളെ ആകര്‍ഷിച്ചത്. എന്തോ ഒരു പ്രതേകതയുണ്ടെന്നാണ് ആരാധകര്‍ കുറിച്ചത്. ഷറഫുദ്ദീനോടൊപ്പം ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സിനിമയിലാണ് നൈല ഇപ്പോള്‍ അഭിനയിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള പുത്തന്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. രണ്ടയിരത്തി പതിമൂന്നില്‍ സലീം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന സിനിമയോടെയാണ് നൈല ചലചിത്രരംഗത്ത് എത്തിയത്. ആദ്യ സിനിമ തന്നെ മമ്മൂട്ടിയുടെ നായികയായാണ് സിനിമലോകത്ത് എത്തിയത്. അതിന് ശേഷം ജയസൂര്യയുടെ നായികയായി പുണ്യാളന്‍ അഗര്‍ബത്തീസിലും നൈല അഭിനയിച്ചിരുന്നു. ഗ്യാങ്സ്റ്റര്‍, ഫയല്‍മാന്‍, പത്തേമാരി, പ്രേതം, ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്സ്, നാളെ രാവിലെ, ലൂസിഫര്‍, പൊറിഞ്ചും മറിയെ ജോസ് തുടങ്ങിയ നിരവധി സിനിമകളിലും നൈല വേഷമിട്ടിട്ടുണ്ട്.

 

കുഞ്ഞനന്തന്റെ കട എന്ന സിനിമയില്‍ ആഭിനയിച്ചതിന് മികച്ച പുതുമുഖ താരം എന്ന നിലയിലും ഏഷ്യാവിഷന്‍ പുരസ്‌കാരം നൈലയ്ക്ക് ലഭിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം വണ്‍, സുരേഷ് ഗോപിക്കൊപ്പം പാപ്പന്‍, ഷറഫുദ്ദീനോടൊപ്പം പ്രിയന്‍ ഓട്ടത്തിലാണ് തുടങ്ങി നിരവധി സിനിമകളാണ് നൈലയുടേതായി ഇനി ഇറങ്ങാനിരിക്കുന്നത്. ഷറഫുദ്ധീന്‍, നൈല ഉഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

 

 

പ്രിയന്‍ ഓട്ടത്തിലാണ് എന്ന പുതിയ സിനിമയുടെ സെറ്റില്‍ നിന്നുള്ള നൈലയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വൈറലായിരുന്നു. ലൂസിഫര്‍ സിനിമയില്‍ നൈലക്ക് മികച്ച വേഷമാണ് ലഭിച്ചത്. മിനി സ്‌ക്രീനിലും നൈല താരമാണ്. സ്‌നേഹത്തോടെ വീട്ടില്‍ നിന്ന്, മിനിറ്റ് ടു വിന്‍ ഇറ്റ്, ഗ്ലോബല്‍ ഗ്രീറ്റിങ്‌സ്, കളേഴ്‌സ് ഫുഡ് ട്രയല്‍ തുടങ്ങിയ പരിപാടികളുടെ അവതാരികയായി നൈല എത്തിട്ടുണ്ട്. നാടന്‍ വസ്ത്രങ്ങളും വെസ്റ്റേണ്‍ വസ്ത്രങ്ങളും ഒരു പോലെ ഇണങ്ങുന്ന തടിയാണ് നൈല. ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ താരം പങ്കിടാറുണ്ട്.

 

Trending

To Top
error: Content is protected !!