ARTICLES

ഒടുവിൽ അവൻ തിരികെ എത്തി :മലയാളികളുടെ പ്രിയ പരിപാടിയിൽ താരത്തിന്റെ ഞെട്ടിക്കുന്ന എൻട്രി

മലയാള സിനിമ പ്രേക്ഷകർ എല്ലാം എല്ലാ കാലവും മിനിസ്ക്രീൻ പരമ്പരകളെ ഏറെ ആവേശത്തോടെ സ്വീകരിക്കാറാണ് പതിവ്. മലയാള മിനിസ്‌ക്രീൻ ആരാധകർ എന്നും ആവേശപൂർവ്വം സ്വീകരിക്കുന്ന ടെലിവിഷൻ സീരിയലുകൾ ഇന്നും അനവധിയാണ്.ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന പ്രശസ്ത പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. ഗീതു കൃഷ്‌ണൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയൽ വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഹിറ്റായി മാറി അനേകം മലയാള കുടുംബ പ്രേക്ഷകരുടെ പിന്തുണ നേടി. ഇപ്പോൾ അമ്മയറിയാതെ പരമ്പര ആരാധകർക്ക് എല്ലാം ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്.

സീരിയലിൽ അമ്പാടി എന്നൊരു വേഷം കൈകാര്യം ചെയ്ത നിഖിൽ നായർ വളരെ പ്രശസ്തി നേടിയിരുന്നു.ആദ്യ എപ്പിസോഡ് മുതൽ പരമ്പരയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച നിഖിൽ നായർ സോഷ്യൽ മീഡിയയിൽ അടക്കം വളരെ സ്വീകാര്യത നേടിയിരുന്നു.പ്രദീപ് പാനിക്കർ രചിച്ചതും പ്രവീൺ കടക്കവൂർ സംവിധാനം ചെയ്തതുമായ ഒരു ഇന്ത്യൻ ടെലിവിഷൻ ക്രൈം നാടക ത്രില്ലർ പരമ്പരയാണ് അമ്മയറിയാതെ. രണ്ടായിരത്തി ഇരുപത് ജൂൺ മാസം സംപ്രേഷണം ആരംഭിച്ച പരമ്പര മലയാള ജനറൽ എന്റർടൈൻമെന്റ് ചാനൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി ആൻഡ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

നിർഭാഗ്യകരമായ സാഹചര്യങ്ങളാൽ വേർപിരിഞ്ഞ ഒരു അമ്മയുടെയും മകളുടെയും കഥയാണ് ഈ പരമ്പര കൈകാര്യം ചെയ്യുന്നത്.അമ്പാടിയായി മിന്നും പ്രകടനം പുറത്തെടുത്ത നിഖിൽ പരമ്പരയിൽ നിന്നും ഒരിടവേള എടുത്ത് പിന്മാറിയത് മിനിസ്ക്രീൻ ആരാധകാരിൽ വളരെ നിരാശയാണ് സമ്മാനിച്ചത്.ശേഷം നിഖിലിന്റെ ആഭാവത്തിൽ അമ്പാടി എന്ന കഥാപാത്രമായി വിഷ്ണു ഉണ്ണികൃഷ്ണൻ എത്തിയിരുന്നു. സീരിയലിന്റെ ഇരുന്നൂറാം എപ്പിസോഡിൽ അധികം കഴിഞ്ഞ ശേഷം വന്ന ഈ മാറ്റം ആരാധകർ അതിവേഗം ഏറ്റെടുത്തില്ല. അമ്പാടിയുടെ മുഖമായി തിളങ്ങിയ നിഖിലിന് പകരം ഒരാളെ മലയാള പ്രേക്ഷകർ സമ്മതിച്ചില്ല. പല മിനിസ്‌ക്രീൻ ആരാധകരും നിഖിൽ മാറിയത്തിലുള്ള വിഷമവും ഒപ്പം വിമർശനവും സോഷ്യൽ മീഡിയ പേജുകളിലടക്കം വിശദമായി തുറന്ന് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ പ്രേക്ഷകർക്ക് എല്ലാം ഏറെ സന്തോഷം നൽകി ഏറ്റവും പുതിയ എപ്പിസോഡിൽ നിഖിൽ വീണ്ടും തിരികെ വന്നിരിക്കുകയാണ്.അമ്പാടിയായി നിഖിൽ തിരികെ വന്നത് ഇപ്പോൾ ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ.നിഖിലിന്റെ മാസ്സ് എൻട്രി ഇപോൾ പല സോഷ്യൽ മീഡിയ ആരാധകരിലും ഒപ്പം മിനിസ്ക്രീൻ ആരാധകരിലും വ്യാപക ചർച്ചയായി മാറി.

Trending

To Top
error: Content is protected !!