ദിയ സനയെ വെല്ലുവിളിച്ച് ഒമർ ലുലു, മറുപടി നൽകി ദിയയും

മലയാളി യുവാക്കൾക്കിടയിൽ ഏറെ പ്രീതി നേടിയ സംവിധായകൻ ആണ് ഒമർ ലുലു. ഒമർ ലുലു ചെയ്ത ചിത്രങ്ങൾ ഒക്കെയും യുവാക്കളുടെ ഇടയിൽ വലിയ ശ്രദ്ധ ആണ് നേടിയെടുത്തത്. ഒരു പക്ഷെ ന്യൂ ജനറേഷൻ യുവാക്കളുടെ പൾസ് അറിഞ്ഞു സിനിമ ചെയ്യുന്ന സംവിധായകൻ ഒമർ ലുലു മാത്രമേ ആകു. ഒമർ ലുലു ഒരുക്കുന്ന സിനിമ പോലെ തന്നെ ചിത്രങ്ങളിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുന്ന തരത്തിൽ ഉള്ളവ ആണ്. അത് കൊണ്ട് തന്നെ ഓരോ ചിത്രവും ഒമർ ലുലുവിന്റെതായി ഇറങ്ങുമ്പോൾ അവയെല്ലാം തന്നെ വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താരം കൂടിയാണ് ഒമർ ലുലു. അത് കൊണ്ട് തന്നെ തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. മാത്രവുമല്ല സമൂഹത്തിലെ എന്ത് പ്രേശ്നങ്ങളോടുമുള്ള തന്റെ അഭിപ്രായവും സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത് കൊണ്ട് തന്നെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും താരത്തിന് ലഭിക്കാറുണ്ട്.

ഇപ്പോഴിതാ ഒമർ ലുലു പങ്കുവെച്ച ഒരു ചിത്രവും അതിനു നൽകിയ തലക്കെട്ടും ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്. ദിയ സനയ്ക്ക് ഒപ്പമുള്ള ചിത്രം ആണ് ഒമർ ലുലു പങ്കുവെച്ചത്. ഒപ്പം അസിസ്റ്റന്റ് ഡയറക്ടർ ആവാൻ ഉള്ള ധൈര്യം ഉണ്ടോ എന്നാണ് ചിത്രത്തിന് നൽകിയ തലക്കെട്ട്. ഇതോടെ ഒമർ ലുലുവിന്റെ അടുത്ത പടത്തിൽ ദിയ സന ആണോ അസിസ്റ്റന്റ് ഡയറക്ടർ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഒമർ ലുലുവിന്റെ ഈ പോസ്റ്റിനു മറുപടിയുമായി ദിയ സനയും എത്തിയിരിക്കുകയാണ്. ധൈര്യം ഉണ്ട് എന്നാണ് ദിയ ഒമർ ലുലുവിനു നൽകിയ മറുപടി. നിരവധി ലൈക്കുകളും താരത്തിന്റെ കമെന്റിന് ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് ഒമർ ലുലുവിന്റെ ഈ പോസ്റ്റിന് കമെന്റുമായി എത്തിയത്.

മുടി കണ്ടിട്ട് ധൈര്യം ഉണ്ടെന്ന് തോന്നുന്നു,  അണ്ണാ എന്നെയും കൂടി ഒന്ന് AD-ലേക്ക് പരിഗണിക്ക്, നേരിട്ട് ചോദിക്കാനും പറയാനും രണ്ടാൾക്കും ധൈര്യമില്ല, ഇക്ക ഞാനിപ്പോഴും പറയാണ് ഒരു ചാൻസ് തരാൻ പറ്റോ പറ്റില്ലല്ലേ ഒന്നില്ലേലും വെറുതെ അല്ലല്ലോ ഇരന്നിട്ടല്ലേ, തുടങ്ങി തമാശ നിറഞ്ഞ നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ലഭിക്കുന്നത്.