ആന്‍ ഒമര്‍ ഫണ്‍ എന്ന ലേബലില്‍ എന്ത് പറഞ്ഞാലും അത് ഏറ്റെടുക്കുന്ന ഒരു ഫാന്‍ബേസ്

ഹാപ്പി വെഡിങ് എന്ന തന്റെ സംവിധാന കരിയറിലെ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക സ്വീകാര്യത നേടിയ ഒരു സംവിധായകന്‍ ആണ് ഒമര്‍ ലുലു. അധികം താരങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ തന്റെ ആദ്യ ചിത്രം ഹിറ്റ് ആക്കാന്‍ സാധിച്ചത് ഈ സംവിധായകന് സിനിമ മേഖലയില്‍ തന്റെതായ ഒരു ഇടം നേടിയെടുക്കാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് വന്ന ചിത്രങ്ങള്‍ ഈ പേരിനു മാറ്റേക്കുന്ന ഒന്ന് ആയിരുന്നോ എന്ന് ചോദിച്ചാല്‍ സംശയം തന്നെയാണ്. പിന്നീട് വന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഒരു കുടുംബമായി ഇരുന്ന് കാണാന്‍ പറ്റുന്നതല്ല എന്ന് ഒരു ചീത്തപേര് സംവിധായകന്‍ നേടിയിരുന്നു. ദ്വയാര്‍ത്ഥം വരുന്ന തമാശകള്‍ ആണ് ഒമറിന്റെ ചിത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്. അത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയ ഒന്ന് തന്നെയായിരുന്നു.

സിനിമയില്‍ എന്ന പോലെ സാമൂഹ്യ മാധ്യമങ്ങളിലും ഒമര്‍ ലുലു വളരെ സജീവമാണ്. തന്റെതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഈ സംവിധായകന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രെമിക്കാറുണ്ട്. ഈയിടെ ഒമര്‍ പങ്കു വെച്ച ഒരു ചെറിയ വീഡിയോ ആണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. ഡബിള്‍ മീനിങ് വരുന്ന ആ വീഡിയോ സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് ഏറ്റുവാങ്ങിയത്. വീഡിയോ ഇട്ടത് അബദ്ധമായി എന്ന് തോന്നിയ സംവിധായകന്‍ അത് അപ്പോള്‍ തന്നെ റിമൂവ് ചെയ്യുകയും ചെയ്തിരുന്നു. എന്നല്‍ ആ വീഡിയോയിലെ ആശയത്തെ ആക്ഷേപ ഹാസ്യ രൂപേണ വിമര്‍ശിച്ചിരിക്കുകയാണ് ദിയ സന. സ്ട്രീകള്‍ക്ക് വേണ്ടി പോരാടുന്ന ഒരു സോഷ്യല്‍ ആക്റ്റീവിസ്റ്റ് ആയ ദിയ തന്റെ ഫേസ്ബുക്കില്‍ ഒമര്‍ ലുലുവിനെ മെന്‍ഷന്‍ ചെയ്തു കൊണ്ട് തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്.

ദിയയുടെ പ്രതികരണത്തിന്റെ പകര്‍പ്പ് ഒമര്‍ നിന്റെ അടി താങ്ങാന്‍ ഉള്ള ശേഷി ഇല്ല ബഹന്‍ എന്ന ക്യാപ്ഷനോട് കൂടി പങ്കു വെച്ചത് വിവാദങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയിരുന്നു. ഒരു പെണ്‍കുട്ടിയെ തമാശയ്ക്ക് അടിക്കുന്ന ഒരു വീഡിയോ ആണ് ഒമര്‍ ലുലു പങ്ക് വെച്ചത്. എന്താ അടിച്ചത് എന്ന് ചോദിച്ചപ്പോള്‍ ഡബിള്‍ മീനിങ് വരുന്ന ഡയലോഗ് അടിച്ചിട്ടാണ് ഒമര്‍ അവിടെ നിന്ന് പോകുന്നത്. വെറും പത്തു സെക്കന്റ് പോലും ഇല്ലാത്ത ഈ വീഡിയോ ആണ് ഇത്രയും വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് എന്ന കാര്യമാണ് കൗതുകകരം. ഇതിനെതിരെ ഒരു കൂട്ടം ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു.

ഒമര്‍ ചിത്രങ്ങള്‍ പോലെ തന്നെ വിഷം കനിക്കുന്ന കാര്യങ്ങള്‍ ആണ് സംവിധായകന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കു വെയ്ക്കുന്നത് എന്ന് ഇവര്‍ കുറ്റപ്പെടുത്തി. എന്നിരുന്നാലും ഒരു വലിയ ചര്‍ച്ചകള്‍ക്കാണ് ഈ ഹ്രസ്വ വീഡിയോ വഴിയൊരുക്കിയിരിക്കുന്നത്. ബാബു ആന്റണിയെ നായകനാക്കി ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ ആണ് ഒമര്‍ലുലുവിന്റെ അടുത്ത ചിത്രം. മമ്മൂട്ടി, ദിലീപ് എന്നിവരെ വെച്ച് തനിക്ക് സിനിമ പ്ലാന്‍ ഉണ്ടെന്ന് സംവിധായകന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വെളിപ്പെടുത്തിരുന്നു. അംബാനി എന്ന പേരിലാണ് ദിലീപിനെ നായകനാക്കി ചിത്രമൊരുക്കുന്നത് എന്ന സംവിധായകന്‍ പറഞ്ഞിരുന്നു.