വളരെ നിസാരമായി അഭിനയിച്ചു ഫലിപ്പിക്കാമായിരുന്ന ഒരു സീൻ

മമ്മൂട്ടി നായകനായി എത്തി 2021 ൽ പുറത്തിറങ്ങിയ ചിത്രം ആണ് വൺ. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി വേഷത്തിൽ ആണ് മമ്മൂട്ടി പ്രേഷകരുടെ മുന്നിൽ എത്തിയത്. മുഖ്യമന്ത്രിയുടെ രൂപവും ഭാവവും കൊണ്ട് മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു ഈ ചിത്രത്തിൽ കൂടി. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ അണിനിരന്നത്.

സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത ചിത്രത്തിൽ മുരളി ഗോപി, ജോജു ജോർജ്, സിദ്ദിഖ്, മാത്യു തോമസ്, ഇശാനി കൃഷ്ണ, ഗായത്രി അരുൺ, നിമിഷ സജയൻ തുടങ്ങി വലിയ താര നിര തന്നെ അണിനിരന്നിരുന്നു. ചിത്രം വലിയ ശ്രദ്ധ തന്നെ നേടുകയും ചെയ്തു. ഇന്നും ചിത്രം കാണാൻ ഒരു പ്രത്യേക താൽപ്പര്യം ആണ് ആരാധകർക്ക് ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫയൽ എന്ന ഗ്രൂപ്പിൽ റാസൽ അസീസ് എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് ഇപ്പോൾ പോസ്റ്റുമായി എത്തിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മുഖ്യമന്ത്രി ഓട്ടോയിൽ യാത്ര ചെയ്യുന്നു,,, പിന്നിലിരിക്കുന്നത് മുഖ്യമന്ത്രി ആണെന്ന് അറിയാതെ റോഡിനെയും സർക്കാരിനെയും ഒക്കെ കുറ്റം പറയുന്ന ഓട്ടോക്കാരൻ. വളരെ നിസാരമായി അഭിനയിച്ചു ഫലിപ്പിക്കാമായിരുന്ന ഒരു സീൻ. ചിത്രത്തിൽ കാണുന്ന രണ്ടേ രണ്ട് എക്സ്പ്രേഷൻ ചെയ്ഞ്ചിൽ ഒരു ഓട്ടോക്കാരന്റെ മുന്നിൽ ചെറുതാവേണ്ടി വരുന്ന മുഖ്യമന്ത്രി യുടെ നിസഹായാവസ്‌ഥ പ്രേക്ഷകന്റെ ഉള്ളിലേക്ക് ഇൻജെക്ട് ചെയ്തു കൊണ്ട് അദ്ദേഹം ഒരു ചോദ്യം ചിഹ്നമായി മാറുന്നു എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. അത് സാറേ ഞാൻ ഇപ്പൊ അടുത്ത് ഒരു സീരിയലിൽ അഭിനയിച്ചായിരുന്നു , ആൾകാർ തിരിച്ചറിയുന്നതാണ് അത്, ലെ കേറണ്ടായിരുന്നു, അസീസിക്ക തകർത്തു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

Leave a Comment