തന്റെ സ്വർണ്ണ വള ഊരിക്കൊണ്ട് പോയിട്ടും റസിയ അപ്പോൾ ചിരിക്കുക മാത്രമാണ് ചെയ്തത്

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് വൺ മാൻ ഷോ. ജയറാം, ലാൽ, രാജൻ പി ദേവ്, സംയുക്ത വർമ്മ, മാന്യ തുടങ്ങിയർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നത്. ചിത്രത്തിലെ ജയറാം അവതരിപ്പിച്ച ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയും മാന്യ അവതരിപ്പിച്ച റസിയ എന്ന കഥാപാത്രത്തെയും മലയാളികൾ ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നു. കാരണം ഇരുവരും തമ്മിലുള്ള സൗഹൃദം തന്നെ ആയിരുന്നു. പല തരത്തിലും ചിത്രീകരിക്കാവുന്ന ഇവരുടെ ബന്ധത്തെ വളരെ മനോഹരമായ രീതിയിൽ ആണ് റാഫി അവതരിപ്പിച്ചത്. ചിത്രത്തിൽ തന്നെ മികച്ച സൗഹൃദം ആയിരുന്നു ഇരുവരും കാണിച്ച് തന്നത്. എന്നാൽ ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറം ജയകൃഷ്ണന്റെയും റസിയയുടെയും സൗഹൃദത്തെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇൻ ടു ദി സിനിമ എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ നവീൻ ടോമി എന്ന ആരാദകൻ പങ്കുവെച്ച കുറിപ്പാണു പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, കൊടുര അണ്ടർ റേറ്റഡ് ആയി പോയൊരു ഫ്രണ്ട്ഷിപ്പ് കോമ്പോ.. പ്രണയത്തിന്റെയും തേപ്പിന്റെയും ഒന്നും ഭാവങ്ങൾ നൽകാതെ.. ജയകൃഷ്ണന് എപ്പോൾ വേണമെങ്കിലും ചെന്ന് കയറാവുന്ന ഒരു സുഹൃത്ത് ആയിരുന്നു റസിയ.. കല്യാണ ദിവസം പോലും ആ സുഹൃത്തിനെ കൈവിടുന്നില്ല റസിയ.. പണവും മറ്റും കടം ചോദിക്കാനും തന്റെ പ്രശ്നങ്ങളിൽ ഓടി കയറുവാനും ജയകൃഷ്ണന് എന്നും റസിയ ഏറ്റവും നല്ല സുഹൃത്ത് ആയിരുന്നു.. ഒരു യുഷ്വൽ രീതിയിൽ വേണമെങ്കിൽ പ്രണയവും സംശയവും അവിഹിതവും ഒക്കെ കുത്തികയറ്റി നശിപ്പിക്കാമായിരുന്ന ഒരു കഥാപാത്രത്തെ എന്ത് രസയിട്ടാണ് ഷാഫി അവതരിപ്പിച്ചത്.. ഒടുവിൽ ജയകൃഷ്ണൻ വിജയിക്കുമ്പോൾ സന്തോഷം കൊണ്ട് നിറയുന്നവരിൽ റസിയയുടെ നല്ല മനസുമുണ്ട്.. എല്ലാത്തിനും കൂടെയുള്ള സുഹൃത്തിന്റെ ആനന്ദാശ്രൂ എന്നുമാണ് പോസ്റ്റ്.