ആ കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി ഇദ്ദേഹം എത്തിയിരുന്നു

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് വൺ മാൻ ഷോ. ജയറാം, ലാൽ, രാജൻ പി ദേവ്, സംയുക്ത വർമ്മ, മാന്യ തുടങ്ങിയർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നത്. ചിത്രത്തിലെ ജയറാം അവതരിപ്പിച്ച ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയും മാന്യ അവതരിപ്പിച്ച റസിയ എന്ന കഥാപാത്രത്തെയും മലയാളികൾ ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നു.

കാരണം ഇരുവരും തമ്മിലുള്ള സൗഹൃദം തന്നെ ആയിരുന്നു. പല തരത്തിലും ചിത്രീകരിക്കാവുന്ന ഇവരുടെ ബന്ധത്തെ വളരെ മനോഹരമായ രീതിയിൽ ആണ് റാഫി അവതരിപ്പിച്ചത്. ചിത്രത്തിൽ തന്നെ മികച്ച സൗഹൃദം ആയിരുന്നു ഇരുവരും കാണിച്ച് തന്നത്. ജയറാമിനെ കൂടാതെ നരേന്ദ്ര പ്രസാദ്, ലാൽ, സംയുക്ത വർമ്മ, മന്യ, കലാഭവൻ മണി, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ മികച്ച ഒരു കുടുംബ ചിത്രം ആണ് സിനിമ. റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം ഇന്നും ടി വി യിൽ വന്നാൽ കാണാത്ത പ്രേക്ഷകർ കുറവാണ്. ഷാഫിയുടെ ആദ്യ ചിത്രം കൂടി ആയിരുന്നു ഇത്. വലിയ സ്വീകാര്യത ആണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. തീയേറ്ററിനെ പൊട്ടിച്ചിരിപ്പിച്ച പടങ്ങളിൽ ഒന്ന് കൂടി ആണ് ഇത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ ശ്രീജിത്ത് ഹരിദാസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വൺ മാൻ ഷോയിലെ ഈ സീനിൽ ജനാർദ്ധനൻ്റെയും ഇന്ദ്രൻസ് ഇൻ്റെയും പുറകിൽ ഇരിക്കുന്ന ഈ ആളെ മനസ്സിലായോ എന്നുമാണ് പോസ്റ്റ്. ഒരു കാലത്ത് ഇക്കയുടെ റൈറ്റ് ഹാൻഡ് ആയിരുന്നു ഇപ്പോൽ കാണുന്നില്ല. സോഹൻ സീനുലാൽ ആണ് ഇതെന്നാണ് ഒരാൾ പങ്കുവെച്ചിരിക്കുന്ന കമെന്റ്. സോഹൻ സീനുലാൽ എന്ന താരമാണ് അന്ന് ജൂനിയർ ആർട്ടിസ്റ്റ് ആയി ആ സീനിൽ എത്തിയിരിക്കുന്നത്.

Leave a Comment