ജയസൂര്യയുടെ കരിയർ ആരംഭിച്ച സമയത്തെ ചിത്രം ആയിരുന്നു ഇത്

വിനയന്റെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഊമ പെണ്ണിന് ഉരിയാടാ പയ്യൻ. ജയസൂര്യയും കാവ്യ മാധവനും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് കാവ്യ മാധവന് മികച്ച നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡും ലഭിച്ചിരുന്നു. കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്റെ അരങ്ങേറ്റ ചിത്രം കൂടി ആണ് ഇത്. ഇന്ദ്രജിത്തിന്റെ കൂടാതെ കാർത്തികയും ഈ ചിത്രത്തിൽ കൂടി ആണ് തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്.

കലൂർ ഡെന്നിസ് ആണ് ചിത്രം നിർമ്മിച്ചത്. സലിം കുമാർ, റിസ ബാവ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സുധീഷ് തുടങ്ങിയ താരങ്ങളും സിട്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ കുടുംബ ചിത്രത്തിന് മികച്ച സ്വീകാര്യത ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കാവ്യാ മാധവനും ജയസൂര്യയും ആദ്യമായി ഊമകൾ ആയി അഭിനയിക്കുന്ന ചിത്രം കൂടി ആണ് ഇത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വിമൽ ബേബി എന്ന ആരാധകൻ ചിത്രത്തിനെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, 2002 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയൻ. സിനിമയുടെ രചന നിർവഹിച്ചത് കലൂർ ഡെന്നീസ് ആയിരുന്നു.

പുതുമുഖ നടനായിരുന്ന ജയസൂര്യ, കാവ്യ മാധവൻ, സായികുമാർ, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 2005 ൽ പുറത്തിറങ്ങിയ കെ വി ആനന്ദ് ചിത്രമാണ് കനാ കണ്ടേൻ. ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചു. ഈ രണ്ട് സിനിമകൾക്ക് ഒരു പ്രത്യേകത ഉണ്ട്, എന്താണന്നല്ലേ ഇന്ദ്രജിത്തും പൃഥ്വിരാജും വില്ലൻ വേഷങ്ങളിൽ അഭിനയിച്ച ആദ്യ സിനിമകൾ ആണ് എന്നുമാണ് പോസ്റ്റ്.

Leave a Comment