തൊണ്ണൂറുകളിലെ മിക്ക സിനിമകളും ഷൂട്ട് ചെയ്‌തത്‌ ഊട്ടിയിലെ ഈ ബംഗ്ലാവിൽ ആണ്

പലപ്പോഴും സിനിമയിൽ കാണിക്കുന്ന  ലൊക്കേഷനുകളും വീടുകളും എല്ലാം സിനിമയെ പോലെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഒരേ ലൊക്കേഷൻ തന്നെ പല സിനിമകളിലും പതിവായി ആവർത്തിച്ച് വരാറുണ്ട്. വരിക്കാശ്ശേരി മനയൊക്കെ ഇതിനു ഉദാഹരണം ആണ്. ഇത്തരത്തിൽ പതിവ് ഷൂട്ടിങ് ലൊക്കേഷൻ ആയി വരുന്ന വീടുകൾക്ക് ആരാധകരും കൂടുതൽ ആണ്. പല വീടുകളും ഷൂട്ടിങ് ലൊക്കേഷനും ഒക്കെ ഇത്തരത്തിൽ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഇങ്ങനെ ഒരു ഷൂട്ടിങ് ലൊക്കേഷനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അനസ് ഹസ്സൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഊട്ടിയിലെ ആ ബംഗാവ്. ‌മലയാള സിനിമയിലെ 90 കളുടെ കാലഘട്ടത്തിൽ ഒട്ടുമിക്ക ചിത്രങ്ങളും ഊട്ടിയിലാണല്ലോ ചിത്രീകരിക്കാറുള്ളത് ഒരു പാട്ടെങ്കിലും അവിടെ വെച്ച് ഷൂട്ട് ചെയ്യാത്ത ചിത്രങ്ങൾ അന്ന് കുറവായിരുന്നു.

പ്രേത്യേകിച്ച് പ്രിയദർശൻ ചിത്രങ്ങളിൽ മസ്റ്റായിരുന്നു അക്കാലത്ത് ഒഴിച്ചുകൂടാനാകാത്ത ഒരു കെട്ടിടമായിരുന്നു ഹോട്ടൽ വൃന്ദാവൻ ഗാർഡൻ (വുഡോക്ക് മാനർ ) ഊട്ടിയിലെ സ്ഥിരം ബംഗ്ലാവുകളായ നവനഗർ പാലസ്, ഫെർഹിൽ പാലസ് കഴിഞ്ഞാൽ പിന്നെ ഈ ഹോട്ടലാണ് കൂടുതലും ഊട്ടി ചിത്രങ്ങളിൽ പതിവായിട്ട് കാണാറുള്ളത്.. ‌ ‌ലാലേട്ടന്റെ ചിത്രം സിനിമയിൽ ഈ കെട്ടിടത്തിന്റെ പുറം ഭാഗം മാത്രമേ ഷൂട്ട് ചെയ്തിരുന്നുള്ളു ഉൾഭാഗമൊക്കെ സ്റ്റുഡിയോ ആയിരുന്നു.

അതുപോലെ ലാലേട്ടന്റെ തന്നെ കമൽ ചിത്രമായ ഉള്ളടക്കത്തിലും, സുരേഷ് ഗോപി നായകനായ സുന്ദരപുരുഷൻ എന്ന ചിത്രത്തിലും ഈ കെട്ടിടം മെന്റൽ ഹോസ്പിറ്റലിലായിട്ടാണ് ഷൂട്ട് ചെയ്തിട്ടുള്ളത് ലാലേട്ടന്റെ താളവട്ടം, കിലുക്കം, മിന്നാരം തുടങ്ങി, മമ്മുക്കയുടെ കുട്ടേട്ടൻ, മേഘം മണിവത്തൂരിലെ ആയിരം ശിവരാത്രികൾ വരെ ഇവിടെ വെച്ച് ചെറിയ രംഗങ്ങൾക്കായി ഷൂട്ട് ചെയ്തിട്ടുണ്ട്. അവസാനമായി ജയറാമിന്റെ ആലീസ് ഇൻ വണ്ടർലാന്റ് എന്ന ചിത്രത്തിലും ബിപാഷ ബസു നായികയായ ക്രീയേച്ചർ എന്ന 3ഡി ഹൊറർ ചിത്രത്തിലുമാണ് ഈ കെട്ടിടം കണ്ടട്ടുള്ളത്.

ഇത് കൂടാത് ഒരുപാട് തമിഴ്, ഹിന്ദി ചിത്രങ്ങൾ കൂടി ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ചില യൂട്യൂബ്ർസ് ഫെർഹിൽ പാലസും, നവനഗർ പാലസും കാണിച്ചിട്ട് ഈ കെട്ടിടത്തിൽ ഷൂട്ട് ചെയ്ത സിനിമാ രംഗങ്ങൾ മേളിൽ പറഞ്ഞ ഹോട്ടലുകളിലാണെന്ന് പറയുന്നത് കണ്ടിട്ടുണ്ട് ആ ബംഗ്ലാവ് മാത്രമല്ല ചില ചിത്രങ്ങളിൽ കാണിക്കുന്നത് ഈ കെട്ടിടമാണ് എന്ന് കൂടി ഈ പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment