എന്താണിത് സൈക്കിൾ ചവിട്ടുന്ന അന്ധനോ, എന്തിനാണ് അന്ധന്റെ കയ്യിൽ വാച്ച്

ഒപ്പം സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അനന്തൻ വിജയൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് ഇങ്ങനെ, അയ്യേ! അന്ധൻ്റെ കൈയ്യിൽ എന്തിനാണ് വാച്ച്” ഒപ്പത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ വന്ന ട്രോളുകളിൽ പ്രധാനപ്പെട്ട ഒന്ന് ഇതായിരുന്നു,ട്രോളുകൾ അവിടെയും തീർന്നില്ല ആദ്യത്തെ സോങ്ങ് മിനുങ്ങും മിന്നാമിനുങ്ങ് ഇറങ്ങിയപ്പോൾ വീണ്ടും വന്നു ട്രോളുകൾ.

“എന്താണിത് സൈക്കിൾ ചവിട്ടുന്ന അന്ധനോ” എന്നാൽ ഈ ട്രോളുകൾക്ക് ഒന്നും ഒരു പ്രതികരണവും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.സിനിമ റിലീസ് ആയതിന് ശേഷം കഥയാകെ മാറി.മലയാളത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച ത്രില്ലറുകളിൽ ഒന്നായി ഒപ്പം മാറി,ട്രോളുകൾക്കെല്ലാം കൃത്യമായ മറുപടിയും ചിത്രത്തിൽ ഉണ്ടായിരുന്നു.ഗീതാഞ്ജലി,ആമയും മുയലും പോലുള്ള സിനിമകൾ കണ്ട് പ്രിയദർശൻ എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവർക്കുള്ള അദ്ദേഹത്തിൻ്റെ മറുപടി കൂടിയായിരുന്നു ഒപ്പത്തിൻ്റെ വിജയം.

കഥാപാത്രം അന്ധൻ ആയാൽ കണ്ണു മേലോട്ട് പൊക്കി അല്ലെങ്കിൽ കറുത്ത കണ്ണട വച്ച് അഭിനയിക്കുക എന്ന സ്ഥിരം ക്ലീഷേ പൊളിച്ച് എഴുതിയിട്ട്,കണ്ടിരിക്കുന്ന പ്രേക്ഷകൻ്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഇൻ്റെർവെൽ ബ്ലോക്ക് പിറന്നിട്ട്,പുലിമുരുകൻ ഇറങ്ങിയത് കൊണ്ട് മാത്രം ഇൻഡസ്ട്രി ഹിറ്റ് ആകാതെ പോയ ഒപ്പം മലയാളി പ്രേക്ഷകരുടെ ഒപ്പം കൂടിയിട്ട് ഇന്നേക്ക് ആറ് വർഷം എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്.

നല്ല സിനിമയാണെങ്കിലും ചില ഭാഗങ്ങളിൽ വല്ലാതെ ഇഴച്ചിൽ അനുഭവപ്പെട്ടു, പ്രത്യേകിച്ച് രഞ്ജിപണിക്കരുടെ സീനുകളിൽ, ചില സമയത്ത് ലാലേട്ടൻ അന്ധൻ ആണെന്നത് പ്രിയേട്ടൻ മറന്നത് പോലെ ഉള്ള ബ്രില്ല്യാന്റ് മൂവി ആണ്, അന്നത്തെ ഓണം (2016)ഗുരുവായൂർ അപ്പാസ് തീയേറ്ററിൽ ഹൗസ് ഫുൾ ഷോയോടെ ആസ്വദിച്ച പ്രിയദർശൻ്റെ തിരിച്ച് വരവിന് കാരണമായ നല്ലൊരു സിനിമ, ആകെ ഇഷ്ടപ്പെട്ടത് മാമുക്കോയ ചെമ്പൻ കോമഡി സീൻ ആണ്.

സിനിമയിലെ നായകൻ അന്ധൻ ആണെങ്കിൽ കണ്ണ് കാണാതെ തന്നെ തന്റെ നേർക്ക് വായുന്ന ക്രിക്കറ്റ് ബാൾ പിടിക്കും. ഫൈറ്റ് സീനുകളിൽ നായകന്റെ അടി ബ്ലോക്ക് ചെയ്യുകയും തിരിച്ചടിക്കുകയും ചെയ്യും. യോദ്ധയും ഒപ്പവുമെല്ലാം ഉദാഹരണം, എന്തെങ്കിലും നന്നായിട്ടുണെങ്കിൽ ക്രെഡിറ്റ്‌ കോ ഡയരക്ടർക്ക് (അനു ശശിയ്ക്ക് )കൊടുക്കാം. പ്രിയൻ എവിടെയാണ് എന്നറിയാൻ മരയ്ക്കാർ പോരെ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment