ഇടയ്ക്ക് സ്ഥിരം രീതിയിൽ നിന്ന് മാറി കോമഡി സിനിമകൾ ഒരുക്കുന്ന രീതി സ്വാമിക്ക് ഉണ്ടായിരുന്നു

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഒരാൾ മാത്രം എന്ന മമ്മൂട്ടി ചിത്രത്തിനെ കുറിച്ച് വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാഹുൽ മാധവൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എഴുതിയ തിരക്കഥകളിലധികവും ക്രൈം ത്രില്ലറുകളാണെങ്കിലും ഇടക്ക് ഫാമിലി -കോമഡി ഡ്രാമകൾ ഒരുക്കുക എന്നൊരു പതിവ് തൊണ്ണൂറുകളിൽ എസ് എൻ സ്വാമിക്കുണ്ടായിരുന്നു.

എന്നാൽ 1997 ൽ അദ്ദേഹം ഒരു ഫാമിലി മിസ്റ്ററി ടൈപ്പ് കഥ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ എഴുതി. ആ ചിത്രമാണ് ഒരാൾ മാത്രം. ഷൂട്ടിംഗ് സമയത്ത് നക്ഷത്രനായകൻ എന്നായിരുന്നു പടത്തിന് നാമകരണം ചെയ്തിരുന്നത് പക്ഷേ പടത്തിന് ഏറ്റവും അനുയോജ്യമായ പേര് ഒരാൾമാത്രം എന്നത് തന്നെയെന്ന് പടം കണ്ടാൽ മനസിലാവും. മമ്മൂട്ടിയാണ് പടത്തിലെ നായകനായത്.

കളിക്കളം എന്ന സൂപ്പർഹിറ്റിനു ശേഷം സത്യൻ -സ്വാമി – മമ്മൂട്ടി കൂട്ടുകെട്ടിൽ വന്ന ഈ ചിത്രത്തിൽ അന്നത്തെ പതിവ് സത്യൻ സിനിമയിലെ പല താരങ്ങളും അഭിനയിച്ചു.ഒപ്പം സുപ്രധാന റോളിൽ ശ്രീനിവാസനും വന്നു. ആ ഒരു കാരണത്താൽ ഇന്നും ഇത് ശ്രീനിയുടെ കഥയാണെന്ന് തെറ്റിദ്ധരിച്ചവരുമുണ്ട്. ഇന്നത്തെ സംവിധായകൻ എം എ നിഷാദും മറ്റു ചില കൂട്ടുകാരും ചേർന്ന് നിർമിച്ച ഈ ചിത്രം ഒറ്റപ്പാലത്തിനടുത്തുള്ള മണ്ണൂർ എന്ന ഗ്രാമത്തിലെ ഒരു മനയിലാണ് ഷൂട്ട്‌ ചെയ്തത്.

അതേ വളപ്പിൽ തന്നെ മമ്മൂക്ക വാടകക്ക് താമസിക്കുന്ന വീട് പൂർണ്ണമായും സെറ്റ് ഇട്ടതാണ്. ബോബൻ ആയിരുന്നു ആർട്ട്‌ ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്തത്.ശേഷം ഈ മനയിൽ നിരവധി സിനിമകൾ ഷൂട്ടിംഗ് ചെയ്തിട്ടുണ്ട്. അംബേദ്കർ സിനിമക്ക് വേണ്ടിയാണോ എന്നറിയില്ല ഒറിജിനൽ മുടിയും മീശയുമൊക്കെ ഇല്ലാതെയാണ് ഇതിൽ അഭിനയിച്ചത്.1997 നവംബർ മാസം റിലീസ് ചെയ്ത ഈ ചിത്രം ബോക്സോഫീസിൽ വലിയ നേട്ടം ഉണ്ടാക്കിയില്ല. ചിത്രം കണ്ടവർ അഭിപ്രായം എഴുതുക എന്നുമാണ് പോസ്റ്റ്. 

എസ് എൻ സ്വാമി എൺപതുകളിൽ തന്നെ ധാരാളം ഫാമിലി ഡ്രാമ തിരക്കഥ കൾ എഴുതിയിട്ടുണ്ട്. ( സി ബി ഐ, ഇരുപതാം നൂറ്റാണ്ട് നു മുൻപ്), എനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഇത്. പറഞ്ഞത് പോലെ രണ്ട് തരത്തിൽ ഉള്ള ചേരുവകൾ വന്നത് കൊണ്ട് അന്ന് പ്രേക്ഷകർക്ക് ദഹിക്കാതെ പോയ ഒരു സിനിമ ആയിരുന്നു ഇത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.

Leave a Comment