ARTICLES

ഓർമയിൽ നിന്ന് വണ്ടി നമ്പർ സൂം ചെയ്തടുക്കുന്ന സൂപ്പർ സ്റ്റാറുകൾ ഉള്ളപ്പോൾ ഇതൊക്കെ ചെറുത്

സിനിമകളിലെ ചെറിയ ചെറിയ അബദ്ധങ്ങളും വലിയ വലിയ ഡയറക്ടർ ബ്രില്ലിയൻസുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്ന സമയമാണിത്. നല്ലൊരു സിനിമ ആണെങ്കിൽ ഏതു വിധേനെയും വിജയിപ്പിക്കുവാൻ ശ്രമിക്കുന്ന മലയാളി സിനിമ ആരാധകർ സിനിമകളിലെ ചില അബദ്ധങ്ങളും ചൂണ്ടി കാണിക്കുവാൻ ശ്രമിക്കാറുണ്ട്. ഷിറ്റിയർ ഗ്രൂപ്പിലെ മിടുക്കന്മാർ ആണ് ഇതിനു മുന്നിൽ എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇത്തവണയും ഒരു രസകരമായ ഒരു അബദ്ധം കണ്ടു പിടിച്ചിരിക്കുകയാണ് ഈ മിടുക്കന്മാർ. പാർവതി കേന്ദ്ര കഥാപത്രമായ ഉയരെ എന്ന സിനിമയിലെ ചെറിയ അബദ്ധം ആണ് ആരാധകർ ഇപ്പോൾ കണ്ടു പിടിച്ചിരിക്കുന്നത്.

പാർവതി, ആസിഫ് അലി എന്നിവരുടെ മികച്ച പ്രകടനങ്ങൾ ആയിരുന്നു സിനിമയുടെ ഏറ്റവും വലിയ ആകർഷണം. തമ്മിൽ പ്രണയിക്കുന്ന കമിതാക്കൾ ആയിട്ടായിരുന്നു സിനിമയിൽ ആസിഫ് അലിയും പാർവതിയും പ്രത്യക്ഷ പെട്ടിരുന്നത്. എന്നാൽ സിനിമ മുന്നോട് പോകവേ പാർവതി കോളേജ് കാലത് ഡാൻസ് കളിക്കുന്ന ഒരു രംഗം സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അബദ്ധം പറ്റിയത് ഡബ് ചെയ്തയപ്പോൾ ആയിരുന്നു എന്ന് തോന്നുന്നു .

വിജയിയെ പ്രഖ്യാപിക്കുന്ന രംഗം വരുമ്പോൾ ആദ്യ സ്ഥാനം പ്രഖ്യാപിക്കുന്നതിനേക്കാൾ മുൻപേ തന്നെ പാർവതി ആഘോഷിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ആരാധകർ കണ്ടു പിടിയിച്ചിരിക്കുന്നത്. പക്ഷെ അതിലും രസകരം ഇതിനു ആരാധകർ നൽകിയിരിക്കുന്ന കമന്റാണ്. “ഈ പട്രിയാർക്കിയാൽ സൊസൈറ്റിയിൽ ഒരു സ്ത്രീ രണ്ടു സെക്കൻഡ് മുൻപ് ഞെട്ടിയതൊക്കെ ഒരു ചർച്ചാ വിഷയമായി എടുക്കുന്നത് സ്ത്രീയുടെ ഞെട്ടാനുള്ള സ്വാത്ര്യത്തിലേക്കുള്ള പുരുഷന്മാരുടെ കടന്നുകയറ്റം ആണ് its ക്ലിയർ മാൻസ്പ്ലെയിനിങ് എപ്പോ ഞെട്ടണം എന്നുള്ളത് ഇട്സ് ഹേർ ചോയ്‌സ് ചേച്ചിപ്പെണ്ണേ നീ തീ ആകുക.” എന്നായിരുന്നു.

തുടർന്നും തമാശ നിറഞ്ഞ നിരവധി കമന്റുകൾ ആണ് ഈ പോസ്റ്റിനു താഴെ ആരാധകർ നൽകിയിരിക്കുന്നത്. ഓർമയിൽ നിന്ന് വണ്ടി നമ്ബർ സൂ ചെയ്‌തെടുക്കുന്ന സൂപ്പർ സ്റ്റാറുകൾ ഒക്കെ ഉള്ളപ്പോൾ ഇതൊക്കെ ചെറുതല്ല എന്നാണ് വേറെ ഒരു ആരാധക കമന്റ് നൽകിയത്. ഒരു സെക്കന്റ് മുന്നേ ഞെട്ടിയത് ഡബ്ബിങ് നു ഇടയിൽ സംഭവിച്ച പിഴവാണ് എന്നാണ് ആരാധകർ പറയുന്നത്.

Trending

To Top
error: Content is protected !!