ശ്രീനിവാസൻ ആണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത് എന്ന് എത്ര പേർക്ക് അറിയാം

മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ടി കെ രാജീവ് സംവിധാനം ചെയ്ത സിനിമ ആണ് ഒരുനാൾ വരും. ശ്രീനിവാസന്റെ സംവിധാനത്തിൽ മണിയൻപിള്ള രാജു നിർമ്മിച്ച ചിത്രം കൂടി ആണ് ഇത്. 2010 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മോഹൻ ലാലിനെ കൂടാതെ സമീറ റെഡ്‌ഡി, എസ്തർ അനിൽ, നസ്രിയ നാസിം, ശ്രീനിവാസൻ, ദേവയാനി തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇത്രയേറെ പ്രത്യേകതകൾ നിറഞ്ഞ സിനിമ ആയിട്ട് കൂടിയും ചിത്രം വേണ്ടത്ര വിജയം നേടിയില്ല എന്നതാണ് സത്യം.

പടം ബോക്സ് ഓഫീസിലിൻ വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ഇതിന്റെ സംവിധായകൻ ടി കെ രാജീവിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരുപാട് പടം ചെയ്ത ടി കെ രാജീവ് കുമാർ ഒരു ഹിറ്റ്‌ പോലും കിട്ടാത്ത സംവിധായകൻ ആയിരുന്നു. ഒരു നാൾ വരും എന്ന മോഹൻലാൽ പടം അദ്ദേഹം ചെയ്യുന്നു എന്ന് കേട്ടപ്പോൾ ഒരു ഹിറ്റ്‌ കിട്ടും എന്ന് കരുതി. പക്ഷെ അതും പരാചയമായി പോയി എന്നുമാണ് പോസ്റ്റ്.

സിനി ഫൈൽ ഗ്രൂപ്പിൽ റിയാസ് വ്ലോഗ്സ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നിരിക്കുന്നത്. ചാണക്യൻ, കണ്ണെഴുതി പൊട്ടും തൊട്ട് ഈ രണ്ട് സിനിമകളും ഹിറ്റാണ്. പവിത്രം നല്ല അസല് ബോർ സിനിമയാണെങ്കിലും തിയേറ്ററിൽ ആവറേജ് ആണ്.മഹാനഗരവും ഏതാണ്ട് അതേ പോലെ. തച്ചോളി വർഗീസ് ചേകവർ ഒക്കെ ദുരന്തമാണ്‌. പക്ഷേ എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ട സിനിമയാണ് “വക്കാലത്ത് നാരായണൻ കുട്ടി” എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

ഒറ്റയാൾ പട്ടാളം സൂപ്പർ ഹിറ്റ് അല്ലേ, തീ യേറ്റർ ദുരന്തം ആയിരുന്നു. ഒരാഴ്ച പോലും തികച്ചോടിയില്ല, മഹാനഗരം ചാണക്യൻ പവിത്രം രതി നിർവേദം എല്ലാം ഹിറ്റ്‌ സ്റ്റാറ്റസ് കിട്ടിയ പടം ആണല്ലോ, അന്ന് ഒക്കെ ലോങ്ങ് റൺ കിട്ടിയാലേ അത് പോലെ ക്ലാസ്സ്‌ മൂവീസ് ന് ഹിറ്റ്‌ ആവാൻ ഉള്ള കളക്ഷൻ കിട്ടു. പവിത്രം അന്ന് ഹീറോ യുടെ ഓളത്തിൽ മുങ്ങി പോയി. പക്ഷെ അത്രത്തോളം ക്ലാഷ് ഉണ്ടായിട്ടും പവിത്രം ആവറേജ് വേർഡിക്റ്റ് ഉണ്ട്.

പവിത്രം അത്ര ഹിറ്റ് ഒന്നും ആയില്ല എന്നാണ് ഓർമ്മ, എന്തോ കഥയുടെ രസച്ചരട് നിലനിർത്താൻ അദ്ദേഹത്തിന് കഴിയാറില്ല; പല നല്ല സബ്ജക്ടും അദ്ദേഹം സംവിധാനം ചെയ്ത് ഇല്ലാതാക്കി എന്നാണ് തോന്നിയിട്ടുള്ളത്, ചാണക്യൻ ചെയ്ത ആള്‍ക്കാണോ ഒറ്റ ഹിറ്റ് പോലും കിട്ടാത്ത എന്നൊക്കെ തള്ളിമറിക്കുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകർ ഈ പോസ്റ്റിനു നൽകിയിരിക്കുന്നത്.

Leave a Comment