Uncategorized

ഒരു കപ്പ്‌ വെള്ളം ചേർക്കാതെ അടിക്കാന് പറ്റുമോ ചേട്ടന് ആരാധകന്റെ ചോദ്യത്തിന് മാസ്സ് മറുപടിയുമായി ബാബുരാജ്

മലയാള സിനിമ ലോകം എക്കാലവും കഴിവുറ്റ അനേകം താരങ്ങളാൽ വളരെ പ്രശസ്തമാണ്. മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് താരങ്ങൾക്ക് പുറമേ ഏറെ താരങ്ങൾ വളരെ വ്യത്യസ്ത റോളിൽ അനവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ന് മലയാള സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും അധികം പുരോഗതി നേടി കുതിക്കുന്ന ചലച്ചിത്ര ഇൻഡസ്ട്രിയാണ്. മലയാള മിനിസ്ക്രീനിലെയും ഒപ്പം ബിഗ് സ്ക്രീനിലെയും താരങ്ങൾ പലരും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്. താരങ്ങൾ പലരും ഷെയർ ചെയ്യുന്ന ചില ചിത്രങ്ങളും വീഡിയോകളും അനേകം ആരാധകർ ഏറ്റെടുക്കാറുണ്ട് മലയാള സിനിമയിലെ തന്നെ സൂപ്പർ ഹിറ്റ് താരങ്ങൾ പോലും പങ്കുവെക്കുന്ന ചിത്രങ്ങളും ഒപ്പം ഏതാനും ചില അഭിപ്രായങ്ങളും വിവാദമായി മാറുന്നത് പതിവാണ്. ഇപ്പോൾ ഇത്തരത്തിൽ ഒരു താരത്തിന്റെ രസകരമായ മറുപടികൾ ആരാധകരിൽ ചിരി പടർത്തുകയാണ്.
 
മലയാള സിനിമ പ്രേമികൾക്ക് എല്ലാം ഏറെ സുപരിചിതനായ താരമാണ് ഏറെ വേഷങ്ങൾ കൈകാര്യം ചെയ്ത ബാബുരാജ്. മലയാള സിനിമയിൽ നായകനായും സഹനടനായും വില്ലൻ വേഷത്തിലും എല്ലാം തിളങ്ങിയ താരം അനേകം ആരാധകർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിൽ നേടിയ ഒരു താരമാണ്. ആരാധകർക്കായി അനവധി ചിത്രങ്ങൾ പങ്കുവെക്കുന്ന ബാബുരാജ് കഴിഞ്ഞ ദിവസം ഒരു വളരെ രസകരമായ ക്യാപ്‌ഷനിൽ പങ്കുവെച്ച ചിത്രമാണ് സിനിമ പ്രേമികളെ വളരെ ഏറെ ആവേശത്തിലാക്കുന്നത്. മലയാള സിനിമ ആരാധകർക്കിടയിൽ ധാരാളം മികച്ച വേഷങ്ങളാൽ ഇഷ്ടപ്പെട്ട മലയാള താരമായി മാറിയ ബാബുരാജ് മികച്ച വേഷത്തിൽ ബാലനടനായാണ്  മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് .  മലയാളസിനിമയിൽ റിലീസ് ചെയ്ത ‘ഭീഷ്മാചാര്യ’ എന്ന ചലച്ചിത്രത്തിലൂടെ അരങ്ങേറ്റം. കുറിച്ച താരം പിന്നീട്  ഗോഡ്ഫാദർ എന്ന ഹിറ്റ് മലയാള ചലച്ചിത്രത്തിന്റെ റീമേക്ക് ആയ ‘ഹൽചൽ’ എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം താരം മഴ കാരണം വർക്ക്‌ ഔട്ടിന് പോകുവാൻ ഇനി കഴിയില്ല എന്നുള്ള വിവരം പങ്കുവെച്ച് ഷെയർ ചെയ്ത് പോസ്റ്റ്‌ ചെയ്ത തന്റെ ഒരു ചിത്രത്തിനാണ് ആരാധകരിൽ നിന്നും വളരെ രസകരമായ അനേകം കമന്റുകൾ ലഭിക്കുന്നത്. ആരാധകർ പലരും താരത്തിന്റെ ചിത്രത്തിന് ഒടുവിൽ റിലീസ് ചെയ്ത ജോജി എന്ന സിനിമയുടെ കഥയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ നൽകുകയാണ്. പലരും എന്താണ് താരം ഉറങ്ങി ഇരിക്കുന്നത് എന്നും തമാശ രൂപത്തിൽ ചോദിക്കുന്നുണ്ട് എന്നാൽ എല്ലാ ആരാധകരുടെയും ഏറെ രസകരമായ ചോദ്യങ്ങൾക്കും ഒപ്പം ചില അഭിപ്രായങ്ങൾക്കും ബാബുരാജ് അതീവ രസകരവും ഒപ്പം കുഴപ്പിക്കുന്നതുമായ മറുപടിയാണ് നൽകുന്നത്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ഓൺലൈൻ റിലീസ് സിനിമയായ ജോജി ചിത്രത്തിൽ ബാബുരാജ് മികച്ച ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.

എന്നാൽ ഒരു ആരാധകൻ നൽകിയ കമന്റ് ചലച്ചിത്ര പ്രേമികൾക്കിടയിലും ഹിറ്റായി കഴിഞ്ഞു.ഒരു കപ്പ് വെള്ളം ചേർക്കാത്ത ഒരെണ്ണം എടുക്കട്ടെ ബാബു ചേട്ടാ എന്നുള്ള ആരാധകന്റെ കമന്റിന് കിട്ടാനുണ്ടോ എന്നാണ് ബാബുരാജ് ഏറെ ചിരിപടർത്തുന്ന മറുപടി നൽകിയത്. ഇന്നലത്തെ കെട്ട് ഇതുവരെ വിട്ടില്ലേ എന്നുള്ള മറ്റൊരു ആരാധകന്റെ അഭിപ്രായത്തിന് ഞാൻ പോയി വന്നപ്പോൾ എന്തൊക്കെ നുണകളാണ് ഇവർ എല്ലാം പറഞ്ഞ് പരത്തുന്നത് എന്നും ബാബുരാജ് കമന്റ് ചെയ്തു. കൂടാതെ
ഒരു ചെറുത് അടിച്ച് മൂടിപുതച്ച് കിടക്കാൻ നോക്ക് വെറുതെ വർക്ഔട്ട് എന്നൊക്കെ പറഞ് മൂഡ് കളയാതെ എന്ന മറ്റൊരു സിനിമ പ്രേമിയുടെ കമന്റ് ബാബുരാജ്
ഒരു തുള്ളി പോലും ഇതുവരെ രുചിച്ച് പോലും നോക്കിയിട്ടില്ലാത്ത എന്നെ
കുറിച്ച് അപവാദം ഇനിയും പറഞ്ഞ് നടക്കുന്നവരെ എന്നൊരു ഒരൊറ്റ മറുപടിയാൽ വായടപ്പിച്ചു.ചലച്ചിത്ര പ്രേമികൾ പലരും താരത്തിന്റെ ഏറെ ചിരി പടർത്തുന്ന അഭിപ്രായങ്ങൾക്ക് കയ്യടി നൽകുകയാണ് ഇപ്പോൾ

Trending

To Top
error: Content is protected !!