25 വർഷത്തിന് ശേഷം മലയാളത്തിലേക്കുള്ള അരവിന്ദ് സ്വാമിയുടെ മടങ്ങി വരവ്

സിനി ഫയൽ എന്ന ഗ്രൂപ്പിൽ ഗ്ലാഡ്വിൻ ഷാരുൺ എന്ന യുവാവ് എഴുതിയ ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ,2 ഭാഷയിലായി 2 കാലഘട്ടങ്ങളിലായി യുവാക്കൾക്കിടയിൽ വലിയൊരു തരംഗം സൃഷ്‌ടിച്ച 2 പ്രണയനായകന്മാർ. സൂപ്പർതാരങ്ങൾ ഭരിച്ചു കൊണ്ടിരുന്ന അതാത് ഇൻഡസ്ട്രികളിൽ ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു മാർക്കറ്റും താരമൂല്യവും ഫാൻ ബേസും ഉണ്ടാക്കി എടുത്തവർ. പ്രത്യേകിച്ച് ലേഡീസിന്റെ ഹാർട്ട് ട്രോബ് ആയി മാറി ഗംഭീര ഓളം സൃഷ്ടിച്ചവർ.

എങ്കിലും പ്രണയനായകന്മാരെ തേടി സ്ഥിരമായി വരുന്ന ദൗർഭാഗ്യം ഇവർക്കും വിനയായി. “ഒരേ പോലുള്ള വേഷങ്ങൾ ചെയ്ത് ടൈപ്പ് കാസ്റ്റ് ആയി സിനിമയിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥയിലേക്ക് എത്തി.” ഒരിക്കൽ പ്രണയനായകനായി മുദ്ര കുത്തപ്പെട്ടു കഴിഞ്ഞാൽ അതിൽ നിന്നു പുറത്ത് കടക്കാൻ പ്രയാസമാണ് എന്ന മുൻ ധാരണ പൊളിച്ചു മാറ്റി ഗംഭീര തിരിച്ചു വരവ് നടത്തിയ 2 പ്രണയനായകന്മാരും ഇവർ ആയിരിക്കും. റഹ്മാൻ, മാധവൻ ഒക്കെ ഉണ്ടെങ്കിലും അവരുടെ തിരിച്ചു വരവ് ഇത്രത്തോളം ശക്തമായിരുന്നില്ല.

മലയാളം, തമിഴ് ഇൻഡസ്ട്രി സാക്ഷ്യം വഹിച്ച ഗംഭീര ട്രാൻഫോർമേഷനും ഇവരുടേത് ആകും. റൊമാന്റിക് ഹീറോസിന്റെ ആരാധകർ കൂടുതലും ലേഡീസ് ആയിരിക്കും. അവരുടെ ആരാധന എന്നത് താൽക്കാലികമായിരിക്കും. റൊമാന്റിക് ഹീറോസ് ഒരുപാട് കാലം അതിജീവിക്കാത്തതിന്റെയും കാരണവും ഇതാണ്‌. അവരെക്കാൾ കൂടുതൽ യുവാക്കളെ ആരാധകരാക്കി മാറ്റുന്നത് പോലിരിക്കും റൊമാന്റിക് ഹീറോ ഇമേജിൽ നിന്നുള്ള അവരുടെ കരിയർ. ആ ഒരു കാര്യത്തിൽ വിജയിച്ചത് കൊണ്ട് തന്നെയാണ് ഈ 2 പേരും സ്വന്തം ഇൻഡസ്ട്രിയിലെ വിലപിടിപ്പുള്ള നടന്മാരുടെ ലിസ്റ്റിൽ നിലനിൽക്കുന്നത്.

അത് കൊണ്ട് തന്നെ ഒറ്റിലൂടെ സംഭവിക്കാൻ പോവുന്നത് പ്രണയ നായകന്മാരുടെ സംഗമം അല്ല.. റൊമാന്റിക് ഹീറോ ഇമേജിൽ നിന്നും ഗംഭീര തിരിച്ചുവരവും ട്രാൻഫോർമേഷനും നടത്തിയ രണ്ടു നായകന്മാരുടെ സംഗമമാണ്. ഒരേ സമയം തമിഴിലേക്കുള്ള ചാക്കോച്ചന്റെ അരങ്ങേറ്റവും ഡാഡിയും ദേവരാഗവും കഴിഞ്ഞു 25 വർഷത്തിന് ശേഷം മലയാളത്തിലേക്കുള്ള അരവിന്ദ് സ്വാമിയുടെ മടങ്ങി വരവും സാക്ഷ്യം വഹിക്കുന്നു എന്നുമാണ് പോസ്റ്റ്. ഏറ്റവും പുതിയ ചിത്രമായ ഒറ്റിനെ കുറിച്ചുള്ള പോസ്റ്റ് ആണ് ഇത്.

Leave a Comment