തിരക്കഥ എഴുതിയ ആൾ പ്രേക്ഷകരെ അത്രയും വില കുറച്ച് കണ്ടത് കൊണ്ടായിരിക്കും ആ സീൻ അങ്ങനെ എഴുതിയത്

സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ആണ് പാപ്പൻ. ജോഷി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. കുറച്ച് വർഷങ്ങൾക്ക് ശേഷം ആണ് സുരേഷ് ഗോപി ശക്തമായ ഒരു പോലീസ് വേഷം അവതരിപ്പിച്ച് കൊണ്ട് പ്രേഷകരുടെ മുന്നിലേക്ക് എത്തുന്നത്. സുരേഷ് ഗോപിയെ കൂടാതെ, നീത പിള്ള, ഗോകുൽ സുരേഷ്, നൈല ഉഷ, കനിഹ, മാളവിക മേനോൻ തുടങ്ങിയ വലിയ ഒരു താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.

ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഇത്രയും ഗതികെട്ട സൂപ്പർ സ്റ്റാർ!!! പാപ്പൻ കണ്ട പലരും രാഹുൽ മാധവ് അവതരിപ്പിച്ച സൂപ്പർ സ്റ്റാറിന്റെ ജഡം ഐഡന്റിഫൈ ചെയ്യാൻ കുടുംബക്കാരെ വിളിച്ചു വരുത്തുന്ന സീൻ കണ്ട് മനസ്സിൽ പറഞ്ഞ കാര്യം ആണ് മേൽ പറഞ്ഞത്.. തിരക്കഥ എഴുതിയ ആൾ പ്രേക്ഷകരെ അത്രയും വില കുറച്ച് കണ്ടത് കൊണ്ടായിരിക്കും ആ സീൻ അങ്ങനെ എഴുതിയത്.

ഗതികെട്ട ഒരു മുഖ്യമന്ത്രിയും മലയാള സിനിമയിൽ ഉണ്ട്. വൺ എന്ന പടത്തിലെ മമ്മൂട്ടിയുടെ മുഖ്യൻ.. ഓട്ടോയിൽ തൊട്ടടുത്ത് ഇരുന്നിട്ടും, ആ ശബ്ദം കേട്ടിട്ടും മുഖ്യ മന്ത്രിയെ ഒരു പൗരന്, അത്രയും രാഷ്ട്രീയ ബോധം ഉള്ള ഒരാൾക്കു (പുള്ളി രാഷ്രീയകാരെ കുറ്റം പറയുന്നുണ്ട് ) മനസിലാക്കാൻ പറ്റാത്തത് കണ്ടപ്പോൾ ഇങ്ങനെ ഒരു ദുർവിധി മറ്റൊരു മുഖ്യനും ഉണ്ടാവല്ലേ എന്ന് മനസ്സിൽ ഓർത്തു.. ഇത്തരം സന്ദർഭങ്ങൾ പങ്ക് വെയ്ക്കു എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. മ രിച്ച ആളെ ഐഡന്റിഫൈ ചെയേണ്ടത് റിലേറ്റീവ് ഓർ ഫ്രണ്ട്‌സ് ആണ്. അത് ഒരു നിയമ നടപടി മാത്രമായി കണ്ടാൽ മതി, ഒരു ഡെഡ്ബോഡി കണ്ട് കിട്ടിയാൽ അത് ആരാണ് എന്ന് മനസ്സിൽ ആയി എങ്കിലും ബന്ധുക്കളെയോ അടുത്ത സുഹൃത്തുക്കളായി ആരെ എങ്കിലും വിളിച്ചു ശവശരീരം കാണിച്ചു ഉറപ്പ് വരുത്തുന്നത് അല്ലേ പോലീസ് രീതി, സൂപ്പർ സ്റ്റാറിന്റെ ബോഡി ഐഡന്റിഫൈ ചെയ്യാൻ ഫാമിലിയെ അല്ലാതെ ഫാൻസ്‌ അസൊസിയേഷൻ പ്രസിഡന്റിനെ വിളിക്കുമെന്നായിരിക്കും.

രണ്ടാമത്തെ പോയിന്‍റിനോട് വിയോജിപ്പ്. പിണറായി വിജയന്‍ വന്ന് ഓട്ടോയില്‍ കയറിയാല്‍ മനസിലാകുവോ. കിയ കാര്‍ണിവലും നൂറ്റൊന്ന് കരിമ്പൂച്ചകളും ചുറ്റുമില്ലാതെ പുള്ളി ഇച്ചിച്ചി മുള്ളാന്‍ പോകുമെന്ന് പോലും നമ്മള്‍ പ്രതീക്ഷിക്കുന്നില്ലല്ലോ, രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയും ഒഴികെ ആര് ഓട്ടോയിൽ കേറിയാലും അപരൻ ആണെന്നെ നാട്ടുകാർ കരുതൂ, ജഡം ബന്ധുക്കൾ തിരിച്ചറിയുക എന്നത് ഒരു പ്രോസെജുവർ ആണ്. മുഖ്യന്റെ കാര്യം കൊറേ ഒക്കെ അംഗീകരിക്കുന്നു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment