അമ്പലമില്ലാതെ എന്ന് തുടങ്ങുന്ന ഗാനം വലിയ രീതിയിൽ തന്നെ ഹിറ്റ് ആയിരുന്നു

ആർ സുകുമാരൻ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം ആണ് പാദമുദ്ര. മോഹൻലാലിനെ കേന്ദ്ര കഥാപാത്രം ആക്കി ഒരുക്കിയ ചിത്രം 1988 ൽ ആണ് പുറത്തിറങ്ങിയത്. മോഹൻലാൽ ഇരട്ട വേഷത്തിൽ ആണ് ചിത്രത്തിൽ എത്തിയത്. മോഹൻലാലിനെ കൂടാതെ സീമ, നെടുമുടി വേണു, ഉർവശി, സിതാര, റോഷിനി, ശ്യാമ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അമ്പലമില്ലാതെ ആൽത്തറയിൽ വാഴും എന്ന ഗാനം ഈ ചിത്രത്തിലേത് ആണ്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ പ്രകാശ് മാത്യു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പാദമുദ്രയെ പറ്റി ഉള്ള ചർച്ചകൾ കണ്ടപ്പോൾ പറയണം എന്ന് തോന്നിയ ഒരു സീൻ. അമ്പലമില്ലാതെ എന്ന ഏറ്റവും മനോഹരമായ ഈ പാട്ടീൽ ഒരു വരി ഉണ്ട്.

സംഹാര താണ്ഡവമാടുന്ന നേരത്തും “ശൃംഗാര” കേളികളാടുന്നു. അതിൽ ശൃംഗാരം എന്ന് പറയുമ്പോൾ മോഹൻലാലിൻറെ മുഖത്തു ഒരു എക്സ്പ്രെഷൻ ഉണ്ട്. പടം കണ്ടവർക്ക് മനസിലാകും ഇതിന്റെ അർഥം എന്താണെന്ന്. ഇത് കൊണ്ടാണ് പറയുന്നത് വെറുതെ അങ് സൂപ്പർസ്റ്റാർ ആയവർ അല്ല ഇവർ ഒന്നും. ഇത് പോലെ എത്ര എണ്ണം പറയാം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.

മോഹൻലാലിൻ്റെ പാസ്റ്റിനെ കുറിച്ച് മോഹൻലാലിൻ്റെ കടുത്ത വിമർശകർക്ക് പോലും സംശയം ഉണ്ടാവില്ല, ഈ പാട്ട് ൽ വേറെ ഒരു വരി ഉണ്ട്” നൊന്തു ഭജിക്കുകിൽ കാരുണ്യ മേകുന്ന ശംഭുവേ കൈ തൊഴുന്നേ ” അതാണ് ഞാൻ ശ്രദ്ധിച്ചത്, മാതുപ്പണ്ടാരം. മോഹൻലാലിൻ്റെ അധികം ആരും പറഞ്ഞു കേൾക്കാത്ത അപാരമായ ഒരു പെർഫോമൻസ്, ആ പാട്ടിലെ ആദ്യം മുതൽ അവസാനം വരെയുള്ള എക്സ്പ്രഷൻ വേറെ ലെവൽ തന്നെ ആയിരുന്നു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment