ആളുകളെ ബോധവൽക്കരിക്കാൻ സിനിമ എടുക്കുന്നത് പോലെയാണ് തോന്നാറുള്ളത്ഹ്

അനൂപ് മേനോന്റേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ആണ് പദ്മ. സുരഭി ലക്ഷ്മി ആണ് ചിത്രത്തിൽ നായികയായി അഭിനയിച്ചത്. മികച്ച അഭിപ്രായവും ചിത്രത്തിന് ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്. ഈ അവസരത്തിൽ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സാൻ ജിയോ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പടച്ചോൻ ഒടുക്കത്തെ സൗന്ദര്യം കൊടുത്തത് കൊണ്ടുണ്ടായ അഭിനയ പ്രാന്ത് മൂലം സിനിമയ്ക്ക് നഷ്ടപ്പെട്ട നല്ല എഴുത്ത്കാരനാണ് അനൂപ് മേനോൻ എന്നായിരുന്നു പകൽ നക്ഷത്രങ്ങൾ മുതൽ കുറേ കാലത്തേക്ക് ചിന്തിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു കാര്യം ഏറെക്കുറെ ഉറപ്പായി. അഭിനയത്തിന് പുറമെ എഴുത്തിലും അനൂപ് ഒരു വൻ പരാജയമായിരിക്കുന്നു. ആളുകളെ ബോധവൽക്കരിക്കാൻ സിനിമ എടുക്കുന്ന പോലെയാണ് പദ്മ സിനിമ കണ്ടപ്പോൾ തോന്നിയത്.

ഗ്രാമത്തിന്റെ വിശുദ്ധിയും നഗരത്തിന്റെ കാപട്യവും വിഷയമായ എത്ര സിനിമകൾ ഇപ്പോൾ കണ്ട് കഴിഞ്ഞു? എന്നിട്ടും ഇങ്ങിനെയൊരു കലഹരണപ്പെട്ട സബ്ജെക്ട് സിനിമ ആക്കി അതിൽ അഭിനയിക്കാൻ കാട്ടിയ തൊലിക്കട്ടിക്കും, സുരഭി ലക്ഷ്മിയുടെ അഭിനയം കൊണ്ട് നിലവാരം അഡ്ജസ്റ് ചെയ്യാനുള്ള ബുദ്ധിക്കും വേണ്ട മറുപടി ആൾറെഡി കിട്ടി കഴിഞ്ഞത് കൊണ്ട് കൂടുതൽ അഭിപ്രായം പറയുന്നില്ല. അനൂപ് മലയാളിയെ വർഷങ്ങൾ ആയി ഉപദേശിച്ചു നന്നാക്കികൊണ്ട് ഇരിക്കുന്നത് കൊണ്ടു ഫ്രീ ആയി ഒരു ഉപദേശം അങ്ങോട്ട് തരാം.

താങ്കൾ അഭിനേതാവ് എന്ന നിലയ്ക്ക് ഒരു വൻ പരാജയം ആണ്. വൻ എന്ന് പറഞ്ഞാൽ ചാണകം മുഖത്ത് എറിഞ്ഞാലും ഭാവം വരാത്ത തരം വൻ തോൽവി. അല്പമെങ്കിലും ഉള്ളിൽ ഉള്ള എഴുത്ത്കാരന്റെ സ്പാർക്ക് നഷ്ടപ്പെടാതിരിക്കാൻ താങ്കൾ അഭിനയം കുറേ കാലത്തേക്കെങ്കിലും നിറുത്തണം. താങ്കളുടെ ഭാര്യ അടക്കം കേരളത്തിൽ ഒരാൾ പോലും അത് അറിയാൻ പോകുന്നില്ല. എന്നിട്ട് ഒരു യാത്ര പോകണം. ആ കൂളിംഗ് ഗ്ലാസും ജാഡ കോപ്പുമൊന്നും എടുക്കാതെ ട്രെയിന് കയറിയും നടന്നുമൊക്കെ പോകണം.

ലോകം അറിയണം, ജീവിതം അറിയണം. നിങ്ങൾക്ക് ആകെ അറിയുന്ന, നിങ്ങൾ ഉൾപ്പെടുന്ന ജാഡതെണ്ടികൾ അല്ലാത്ത സാധാരണ മനുഷ്യർ എന്നൊരു വിഭാഗവും ഈ ലോകത്ത് ഉണ്ട് എന്ന് അറിയണം. അവർക്ക് എ സി റൂമിൽ ഇരുന്ന് കോഫി സിപ് ചെയ്ത് മഴ കണ്ട് അയവിറക്കുന്ന പ്രേമം കാമം എന്നീ വികാരങ്ങൾ അല്ലാതെ വേറെയും വികാരങ്ങൾ ഉണ്ടെന്ന് പഠിക്കണം. എന്നിട്ട് ഒരു പുതിയ കഥയുമായി വാ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Leave a Comment