പദ്മ, ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രമായാണ് തോന്നിയത്, ശരിയാണോ

അനൂപ് മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ് പദ്മ. അനൂപ് മേനോൻ തന്നെ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. തിരക്കഥയും അനൂപ് മേനോൻ തയാറാക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നതും താരം തന്നെ ആണ്. സുരഭി ആണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തിയത്. ഇവരെ കൂടാതെ പാർവതി മാല, ശ്രുതി രജനികാന്ത്, ദിനേശ് പ്രഭാകർ, മുഹമ്മദ് സൽമാൻ ഖാൻ തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ചിത്രം കഴിഞ്ഞ ദിവസം ആണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകന്റെ പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തിരുവനന്തപുരത്ത് സദ്യയുടെ കൂടെ ‘ബോളി ‘ മസ്റ്റ് ആണ്. വടക്കൻ കേരളത്തിൽ നിന്ന് വരുന്നവർക്ക് അതൊരു പ്രേത്യേകതയായ് തോന്നും.

അത്പോലെയാണ് അനൂപ് മേനോൻ സിനിമകളിൽ അ വിഹിതം. അത് മസ്റ്റ് ആണ്. പദ്മ, ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രമായാണ് തോന്നിയത്. പക്ഷെ അനൂപ് മേനോൻ മാറി ചിന്തിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

ഒരിക്കലും ഇല്ല. പ്രേക്ഷകന് അ വി ഹിതം ദഹിക്കതെ കിദക്കുന്നിടത്തോളം കാലം അങ്ങേരുടെ അരിവിഹിതതിന് ഉള്ളത് കണ്ടെത്താൻ അങ്ങേർക്ക് അറിയാം, ഇദ്ധേഹത്തിന്റെ പ്രധാന പ്രശ്നം വായനയിലൂടെ മറ്റും നേടിയെടുക്കുന്ന അറിവുകൾ തിരക്കഥയിൽ അസ്ഥാനത്ത് എടുത്ത് മെഴുകും. പുള്ളിയുടെ കഥാപാത്രങ്ങളുടെ സ്ത്രീകളോടുള്ള സമീപനം എനിക്കിഷ്ടമാണ്.

ഏറ്റവും ഇഷ്ടപ്പെട്ട കഥാകൃത്തുക്കളിൽ ഒന്നാണ് അനുമനോൻ. അദ്ദേഹത്തിൻറെ ഫിലോസഫികൾ ഒരുപാട് ഇഷ്ടമായത് കൊണ്ട് തന്നെയാണ് ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നത്. എല്ലാവരും ഒരേ പോലെ സിനിമ എടുത്താൽ എന്താണ് രസം. അദ്ദേഹത്തിൻറെ ഫിലോസഫി ആണ് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്, മറ്റുള്ളവരുടെ കാര്യത്തിൽ ഉപദേശം കൊടുക്കാൻ വല്ല്യ താല്പര്യമാണ്. സ്വന്തം കാര്യം വരുമ്പോൾ കയ്യീന്ന് പോവും അതാണ് പദ്മ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment