ഒരു പക്ഷെ ഏറ്റവും കൂടുതൽ ടീസർ ഇറങ്ങിയ പടം ആയിരിക്കും പത്മ

അനൂപ് മേനോന്റെ സംവിധാനത്തിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആണ് പദ്‌മ. സുരഭി ആണ് ചിത്രത്തിൽ നായിക ആയിട്ട് എത്തുന്നത്. ചിത്രത്തിൽ പത്മ എന്ന പേരിൽ തന്നെ ആണ് താരം എത്തുന്നത്. കുറെ നാളുകൾ ആയി ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചിരുന്നു എങ്കിലും ചിത്രം പ്രദർശനത്തിന് എത്തുന്നത് എന്നാണെന്ന് മാത്രം പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. ചിത്രത്തിന്റേതായി ഒരുപാട് ടീസറുകളും പുറത്ത് ഇറങ്ങിയിരുന്ന്. ഓരോ ടീസർ കാണുമ്പോഴും ചിത്രം കാണണം എന്ന ആഗ്രഹം പ്രേഷകരുടെ മനസ്സിൽ വർദ്ധിപ്പിക്കും വിധം ഉള്ള ടീസറുകൾ ആണ് പുറത്തിറങ്ങിയത്. എന്തായാലും പ്രേഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ചിത്രം ഇന്ന് മുതൽ പ്രദർശനം തുടങ്ങിയിരിക്കുകയാണ്. മികച്ച അഭിപ്രായം ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഫേസ്ബുക് ഗ്രൂപ്പ് ആയ സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് പങ്കുവെച്ച പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, ഒരു പക്ഷെ ഏറ്റവും കൂടുതൽ ടീസറുകൾ ഇറങ്ങിയ ചിത്രം, നാളെ റിലീസാവുന്ന ‘പത്മ’ ആയിരിക്കും.. സിനിമ ഒന്ന് കണ്ടേക്കാം എന്ന ഫീൽ തരുന്ന ടീസറുകൾ ആണ് ഇന്നലെ ഇറങ്ങിയതടക്കം.. ടീസറിൽ കണ്ട ഈ നടൻ ഏതാണെന്നു അറിയാമോ എന്നുമാണ് പോസ്റ്റ്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയത്.

18ആം പടി പെൺവേഷം കെട്ടുന്നവൻ ആറ്റുകാൽ സുര എന്നാണ് ഒരു ആരാധകൻ പറഞ്ഞിരിക്കുന്ന കമെന്റ്. തമാശ അല്ല 18 ആം പടി മൂവിയിലേ ആൾടെ പേരാണ് അത്, ആക്ഷൻ ഹീറോ ബിജു വിലെ ടൈൽ പണിക്ക് പോകുന്ന പയ്യൻ ആണോ?  തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഈ പോസ്റ്റിനു വന്നിരിക്കുന്നത്.