ഏതൊരാളും കടന്നു പോകുന്ന ഒരു ഭീകരമായ അവസ്ഥയാണ് അത്! കുടുംബവിളക്ക് താരം പറയുന്നു.


കേരളത്തിൽ ഏറ്റവും കൂടുതൽ സ്വീകര്യത കിട്ടിയ പരമ്പരയാണ് കുടുംബവിളക്ക്. അസിൻറെ ചാനൽ സംപ്രേഷണം നിർവഹിക്കുന്ന പരമ്പര ആരാധകർ എന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. മലയാള സിനിമയിൽ തന്നെ നല്ലൊരു സ്ഥാനം കണ്ടെത്തിയ മീര വാസുദേവൻ എന്ന താരമാണ് കുടുംബവിളക്കിൽ മുഖ്യ കഥാപാത്രത്തിൽ പരമ്പരയിൽ എത്തിയിരിക്കുന്നത്. എന്നാൽ പോലും പരമ്പരയിലെ ഓരോ കഥാപത്രങ്ങളും ഇന്ന് ഓരോ മലയാളിക്കും പ്രിയപെട്ടവരാണ്. അത്രത്തോളം സ്വീകാര്യത ഓരോ കഥാപത്രങ്ങൾക്കും ഓരോ മലയാളികളുടെ സ്വീകരണ മുറിയിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്.


സുമിത്ര എന്ന കുടുംബിനിയുടെ ജീവിതത്തിൽ നടക്കുന്ന പ്രേശ്നനങ്ങളും സുമിത്രയുടെ ജീവിതത്തിൽ ഒപ്പമുള്ള മറ്റു കഥാപത്രങ്ങളുമാണ് പരമ്പര ചർച്ച ചെയ്യുന്നത്. അത്തരത്തിൽ ഒരു കഥാപത്രം ആണ് പരമ്പരയിൽ അഭിനയിക്കുന്ന പോലീസ് കഥാപത്രം. പത്മകുമാർ എന്ന താരമാണ് ഈ വേഷം ചെയ്യുന്നത്. കഥാപത്രത്തിന്റെ പേര് പലർക്കും അറിയില്ല എങ്കിലും മൊട്ട പോലീസ് എന്ന് പറഞ്ഞാൽ മിക്ക സീരിയൽ ആരാധകർക്കും താരത്തെ മനസിലാകും കാരണം അത്രത്തോളം തന്റെ കഥാപത്രം മനോഹരമാക്കി ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച വ്യക്തിയാണ് പത്മകുമാർ.


കഴിഞ്ഞ ഒരുദിവസം കുടുംബവിളക്കിലെ മറ്റൊരു കഥാപത്രം അവതരിപികുന്ന നടൻ ആനന്ദ് നാരായണൻ തൻറെ യൂട്യൂബ് ചാനലിൽ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തിരുന്നു. ഇതേ സമയം താൻ നേരിടേണ്ടി വന്ന അവഗണനങ്ങളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും വ്യക്തമാക്കുകയാണ് പത്മകുമാർ എന്ന താരം. ചെറുപ്പം മുതലേ അഭിനയിക്കുവാൻ താല്പര്യമുള്ളയാളായിരുന്നു താൻ എന്നാണ് താരം പറയുന്നത് പിതാവിന്റെ കുറച്ചു സുഹൃത്തുക്കൾ അഭിനയിക്കുന്നുണ്ട് എന്നും അതുകൊണ്ടായിരിക്കാം തനിക്ക് ഈ ആഗ്രഹം ലഭിച്ചത് എന്നും താരം പറയുന്നു.


എന്നാൽ ഇരുപത്തി മൂന്ന് വയസുള്ളപ്പോൾ ഒരു സംവിധായകൻ പറഞ്ഞത് നമുക്ക് രണ്ടു മൂന്ന് പേരെ വേണം പക്ഷെ നിന്നെപ്പോലെ വൃത്തികെട്ട മുഖം ഉള്ളവരെ വേണ്ട എന്നാണ് . ചിലപ്പോൾ ഏതൊരാളും കടന്നുപോകുന്ന വളരെ ഭീകരമായ ഒരു അവസ്ഥയാണ് അതെന്ന് താരം പറയുന്നു. കുടുംബവിളക്കിൽ ആദ്യം ചിലപ്പോഴൊക്കെ വന്നു പോകുന്ന ഒരു കഥാപാത്രമായിരുന്നു ആദ്യം എങ്കിൽ ഇന്ന് കൂടുതൽ സ്ക്രീൻ സ്പേസ് ഉള്ള താരമായി വളർന്നിരിക്കുകയാണ് പത്മകുമാർ.