മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ജയൻ മൺറോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പക്ഷെ എന്ന മോഹൻലാൽ ചിത്രത്തിനെ കുറിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, കഴിഞ്ഞ ദിവസം വീണ്ടും കണ്ട ഈ ചിത്രത്തില്‍ ചെറിയാന് കല്പകവാടിയും സംവിധായകന് മോഹനും മികച്ച രീതിയില്‍ ഐ.എ.എസ്സ്. കാരന് ബാലചന്ദ്രന്റെ ജീവിത വഴികള്‍ വരച്ചുകാട്ടുന്നു.
വീണയും, വയലിനും, ഫ്ലൂട്ടും കൊണ്ട് തീര്‍ത്ത ജോണ്സണ് മാഷിന്റെ അതുജ്ജലമായ റീ-റിക്കോര്‍ഡിംഗ് വല്ലാത്തൊരനുഭവം തന്നെ. കഥാസന്ദര്‍ഭങ്ങളെ കഥാകൃത്ത് എഴുതിവച്ചിരിക്കുന്നതിന്റെ പതിന്മടങ്ങ് ശക്തിയില്‍ നമ്മുടെ മനസ്സിനെ സ്പര്‍ശിക്കുന്ന, മാഷിന്റെ സംഗീതമാന്ത്രികത. പശ്ചാത്തല സംഗീതത്തിന്കര്ണ്ണകടോരമായ സംഗീതരീതികള്അവലംബിക്കുന്ന പുത്തന്‍ സംഗീതസംവിധായകര്‍ ഈചിത്രങ്ങളൊക്കെ ഒന്ന് നിരീക്ഷണവിധേയമാക്കിയാല്‍ കൊള്ളാം.
” ഈലോകത്ത് നമുക്ക് മാത്രമേ ഇങ്ങനൊരു ത്യാഗം ചെയ്യാന്‍ കഴിയൂ” കഥയുടെ തുടക്കവും ഒടുക്കവും കഥയിലെ നായിക നന്ദിനിക്കുട്ടിതന്റെ കാമുകനോട് [ ബാലചന്ദ്രന്- മോഹന്‍ലാല്‍] ഇങ്ങനെ പറയുമ്പോള്‍ നൊമ്പരപ്പെടാത്ത ഒരുപ്രേക്ഷകനുമുണ്ടാകില്ല. ലാലും,ശോഭനയും, തിലകനും, ജഗതിയും,ഇന്നസെനറും, സോമനും, വേണുനാഗവള്ളിയും, കരമനയും, ശാന്തികൃഷ്ണയും, മാമുക്കോയയും, സുകുമാരിയും കഥാപാത്രങ്ങളാകുമ്പോള്‍ അഭിനയപ്രതിഭകളെ കൊണ്ട്ചിത്രം സമ്പന്നമാകുന്നു. ജീവിത യാഥാര്ത്യങ്ങളോട് ഏറെ അടുത്ത് നിൽക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഇനിയെന്നുണ്ടാകും എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നത്.
“പക്ഷെ”യിലെ സൂര്യാമ്ശു ഓരോ വയൽ പൂവിലും എന്ന ഗാനം കെ ജയകുമാർ എഴുതി കൊടുത്തു കഴിഞ്ഞു ജോൺസൺ മാസ്റ്റർ ഈണം പകർന്നതാണ് എന്നത് ഒരു പുതിയ അറിവായിരുന്നു. എത്ര മനോഹരമായ ഈണമായിരുന്നു അത്. വരികൾക്ക് തീർത്തും അനുയോജ്യമായവ. ഇനി ഇതു പോലൊന്നു വേണ്ട. ഇതിലും മികച്ചതൊന്നിറങ്ങട്ടെ, കേരള പോലീസിൽ ഉണ്ടായിരുന്ന ഒരു ഐ പി എസ് കാരന്റെ ജീവിതം ആണ് ചിത്രം എന്ന് കേട്ടിട്ടുണ്ട്. തിലകൻ അഭിനയിച്ച കഥാപാത്രം തിരുവനന്തപുരത്തു പണ്ട് ജീവിച്ചിരുന്ന ഒരു കോൺട്രാക്ടർ ആയിരുന്നു എന്ന് പറയുന്നു.
മോഹൻലാലിന്റെ ഏറ്റവും ഉജ്ജ്വലമായ രംഗങ്ങളിലൊന്നാണ് ഈ സിനിമയിലെ ക്ലൈമാക്സ് രംഗം. പഴയ കാമുകിയുമായി പുതിയൊരു ജീവിതം തുടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് തെറ്റുകൾ ഏറ്റുപറഞ്ഞു ഭാര്യ തിരിച്ചു വരുന്നത്.. കാലിൽ വീണു ഭാര്യ ക്ഷമ ചോദിക്കുമ്പോൾ എന്തു ചെയ്യണം അരെ സ്വീകരിക്കണം എന്നോർത്ത് നിർന്നിമേഷനായി നിൽക്കുന്ന ബാലചന്ദ്രൻ. ആ സമയത്തുള്ള മോഹൻലാലിന്റെ മുഖത്തെ എക്സ്പ്രെഷൻ മാത്രം മതി അദ്ദേഹത്തിലെ മികച്ച നടനെ തിരിച്ചറിയുവാൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.