മമ്മൂട്ടിക്ക് പകരം മോഹൻലാൽ ചെയ്യേണ്ട കഥാപാത്രം ആയിരുന്നു ഈ ചിത്രത്തിലേത്

സിനി ഫൈൽ ഗ്രൂപ്പിൽ നിതിൻ റാം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മമ്മൂട്ടിക്ക് പകരം മോഹൻലാൽ ചെയ്യേണ്ട കഥാപാത്രം മമ്മൂട്ടിയെ നായകനാക്കി വി എം വിനു ഒരുക്കിയ ചിത്രമാണ് പല്ലാവൂർ ദേവനാരായണൻ. ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ വന്ന സിനിമയിൽ ആദ്യം നായകനായി അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത് മോഹൻലാൽ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.

ഈ ചിത്രം വി എം വിനുവിലേക്ക് എത്തിയപ്പോൾ മമ്മൂട്ടിയെ നായകനാകാൻ തീരുമാനിച്ചു അങ്ങനെ തിരക്കഥയിൽ കുറെ മാറ്റങ്ങൾ വരുത്തി എന്ന് കേട്ടിട്ടുണ്ട്. സിനിമ കണ്ടപ്പോൾ ഒരു പ്രേക്ഷകൻ എന്നാ നിലയിൽ ഈ സിനിമയിൽ മമ്മൂട്ടി മിസ്സ്‌ കാസ്റ്റിംഗ് ആണ്. പ്രതേകിച്ചു ക്ലാസിക്കൽ സോങ് സീക്വൻസി ൽ ഉള്ള ലിപ് ഓക്കേ പരമ ബോർ ആയിട്ടാണ് തോന്നിയത്. അതും രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ ആയിട്ടും.

ഒരു പക്ഷെ അത് മോഹൻലാൽ ആണെകിൽ എത്ര മനോഹരമായാനെ. ക്ലാസിക്കൽ ഗാനരംഗത്തു ഓക്കേ അദ്ദേഹത്തിന്റെ പ്രകടനം നമ്മളെ അത്ഭുതപെടുത്തുന്നത് ആയിരുന്നു. സിനിമ മൊത്തത്തിൽ മമ്മൂട്ടിക്ക് പറ്റാത്ത കഥാപാത്രമാണ് അത് മോഹൻലാലിന് അർഹതപെട്ട വേഷമായിരുന്നു. വി എം വിനുവിന്റെ സംവിധാനവും അത്ര നന്നായി തോന്നില്ല. സിനിമയിലെ ഗാനങ്ങൾ ഒന്നും ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിക്ക് ആ ചെണ്ടയുടെ താളമാകാകാൻ കഴിഞ്ഞിട്ടില്ല. ചെണ്ട മാത്രമല്ല ഒരു സംഗീത ഉപകരണവും വഴങ്ങുമെന്ന് സ്ക്രീനിൽ തെളിയിക്കാൻ കഴിയാത്ത ഒരു നടനാണ് അദ്ദേഹം. പാട്ടു പാടി അഭിനയിക്കാൻ പോലും പറ്റാറില്ല. മോഹൻലാൽ പാടി അഭിനയിച്ചാൽ അത് അങ്ങനെയൊരാൾ എവിടെയോ ജീവിച്ചിരിന്നുതായി പ്രേക്ഷകന് അനുഭവപ്പെടും അതാണ് വ്യത്യാസം.

താളബോധം കുറവാണു മമ്മൂട്ടിക്ക്. മറ്റൊരാൾ തിലകൻ ആണ്. പ്രേം പൂജാരിയിൽ പാട്ട് സീനിൽ സംഗീത സംവിധായകൻ ആയി അഭിനയിക്കുമ്പോൾ അദ്ദേഹം ഇടുന്നത് തെറ്റായ താളം ആണ്. അത് നെടുമുടി ആയിരുന്നു എങ്കിൽ കറക്റ്റ് ആകുമായിരുന്നു, ഈ സിനിമയുടെ തുടക്കം എങ്ങനെ എന്നുള്ളത് വിഎം വിനുവിന്റെ യു ട്യൂബ് ചാനലിൽ കിടപ്പുണ്ട്. മമ്മൂട്ടിക്ക് വേണ്ടി എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന സിനിമ ആയിരുന്നു പല്ലാവൂർ ദേവനാരായണൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനുവരുന്നത്.

Leave a Comment