ഈ വര്ഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒന്നാണ് പന്ത്രണ്ട്. ലിയോ താഡിയോസ് സംവിധാനം ചെയ്ത ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ തന്നെ നേടിയിരുന്നു. ദേവ് മോഹൻ ആണ് ചിത്രത്തിൽ നായകൻ ആയി എത്തിയത്. ഇമ്മാനുവൽ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. ദേവ് മോഹനെ കൂടാതെ വിനായകൻ, ഷൈൻ ടോം ചാക്കോ, സൃന്ദ, ലാൽ, ശ്രീലത നമ്പൂതിരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ ആണ് ഒരു ആരാധകൻ ഗ്രൂപ്പ് പങ്കുവെച്ചിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അറബി കടലിന്റെ സിംഹം എന്നൊക്കെ പറഞ്ഞു ക്യാമറയെ കടല് കാണിക്കാതെ എടുത്ത ഒരു സിനിമ ഈ അടുത്ത് വന്നിരുന്നല്ലോ.
കോടികൾ മുടക്കിയ ആ സിനിമയെക്കാൾ എത്രയോ മനോഹരമായി കടൽ രംഗങ്ങൾ ഉൾപെടുത്തിയ ചിത്രമാണ് പന്ത്രണ്ട്. പന്ത്രണ്ട് എന്ന ചിത്രത്തിൽ നായകന്റെ അമ്മയായി അഭിനയിച്ച നടിയാണ് സിമി തോമസ്. ബൈബിളിലെ കഥാപാത്രങ്ങൾ ആണ് ഈൗ പടത്തിൽ മുഴുവനും എന്നാണ് എനിക്ക് തോന്നിയത് അങ്ങനെ ആണേൽ സിമി ചെയ്ത ഈ അമ്മ വേഷം ബൈബിളിലെ ആരായിട്ട് വരും എന്നുമാണ് പോസ്റ്റ്.
നായകന് അച്ഛൻ ഉള്ളതായി പറയുന്നുണ്ടോ, ഇല്ല, അപ്പോൾ കന്യാ മറിയം തന്നെ, നേരത്തെ മ രി ച്ചു പോയി എന്ന് വഞ്ചി പണിയു പോൾ പറയുന്നുണ്ട്, ഒരു നടിയെ കുറിച്ച് പറയുന്നതിന് എന്തിനാ ഇപ്പോൾ മരക്കാരിനെ കുറിച്ചൊക്കെ പറയുന്നത്? ആ പോസ്റ്റ് നേരിട്ട് അങ്ങ് ഇട്ടാൽ പോരെ? അവർ വള്ളത്തിൽ പോകുമ്പോൾ ഉള്ള സീൻ ഒക്കെ വേറെ ലെവൽ ആയിരുന്നു. ഒരു ഹോളിവുഡ് ലെവൽ സീനുകൾ ആയിരുന്നു അതൊക്കെ.
സത്യം. അതിലെ,കടല്‍ രംഗങ്ങള്‍ കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ ഓടി വന്നത് ഈ പറഞ്ഞതാണ്, വെട്ടുകിളി പ്രകാശ് ലിസാർ യേശു മൂന്നാം ദിവസം ഉയർപ്പിച്ച രണ്ട് സഹോദരിമാർ ഉള്ള ലാസർ, മാർട്ടിൻ ഉരാളി – സ്നാപക യോഹനാൻ, ശ്രീലത നബൂതിരി – പത്രാസിന്റെ അമ്മായമ്മ, സോഹൻ ലാൽ പലിശ കാരൻ – സക്കേവൂസ്, പോസ്റ്റ് ഇടുമ്പോൾ ഈ സിനിമയെ കുറിച്ച് മാത്രം ഇട്ടാൽ പോരെ, സ്ക്രിപ്റ്റ് വൈസ് മരക്കാർ മോശം ആണെങ്കിലും വി എഫ് എക്സ് ഒക്കെ വേറെ ലെവൽ തന്നെ ആയിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.