സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ച് വരവിൽ കയ്യടിച്ച് കുടുംബ പ്രേക്ഷകർ

സുരേഷ് ഗോപി തന്റെ ഗംഭീര തിരിച്ച് വരവ് ആണ് പാപ്പൻ എന്ന ചിത്രത്തിൽ കൂടി നടത്തിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യ്ത ചിത്രത്തിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകർ ഒരു ഇടവേളയ്ക്ക് ശേഷം തീയേറ്ററിലേക്ക് എത്തുന്ന ചിത്രം കൂടി ആണ് പാപ്പൻ. സുരേഷ് ഗോപി എന്ന നടന്റെ ഗംഭീര തിരിച്ച് വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകരും. എന്നാൽ സുരേഷ് ഗോപിയുടെ രാഷ്ട്രീയം മുഖേന നിരവധി പേരാണ് ചിത്രത്തിന് മോശം അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ സിനിമ കണ്ടു എന്നും കൊള്ളില്ല എന്നും പലരും കമെന്റ് ഇട്ടത് ഇതിനോടകം തന്നെ വാർത്ത ആയിരുന്നു. സുരേഷ് ഗോപി എന്ന നടന്റെ സിനിമ ജീവിതം ഇല്ലാതാക്കാൻ മനഃപൂർവം ശ്രമിക്കുന്നത് ആയാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ഇപ്പോഴിതാ നടി മാലാപർവതി പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്ററിന് ലഭിക്കുന്ന കമെന്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മാലാ പാർവ്വതി പങ്കുവെച്ച പാപ്പന്റെ പോസ്റ്ററിന് മോശം കമെന്റുകൾ ആണ് പലരും നൽകിയിരിക്കുന്നത്. ഫാമിലിയുടെ നിർബന്ധ പ്രകാരം കുടുംബത്തോടെ പാപ്പൻ സിനിമ കണ്ടു വന്നതിനു ശേഷം അയാൾ ഫേസ്ബുക്കിൽ കുറിച്ചു ” അയ്യേ ഇവന്റെ പടം ആര് കാണാനാണ്, പടം നല്ലതാണങ്കിൽ അതിൻ്റെ അഭിപ്രായം പറയുക .അതിൽ രാഷ്ട്രീയം കലർത്തരുതു .ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ നേതാവാണു സുരേഷ് ഗോപി .പാവങ്ങളെ സഹായിക്കുന്ന അദ്ദേഹം അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാറില്ല .മലയാള സിനീ മയിൽ ഈ നല്ല മനസ്സു ആർക്കാണുള്ളത് .സിനിമാ കാണുമ്പോൾ സിനിമായുടെ അഭിപ്രായം പറയുക, സുരേഷ് ഗോപി നല്ല നടനാണ് ഒരുപാട് നല്ല സിനിമകൾ അദ്ദേഹം ചെയ്തു മതസൗഹാർദത്തിനും മതേതരത്വത്തിനും ഊന്നൽ നൽകി കൊണ്ടുള്ള നല്ല സിനിമകളിൽ അദ്ദേഹം അഭിനയിച്ചു പക്ഷേ അദ്ദേഹം തെരഞ്ഞെടുത്ത രാഷ്ട്രീയം വെറുപ്പിന്റെയും മതവൈരത്തിന്റെയും ആയിപ്പോയി അതിലാണ് ഒരു മലയാളി എന്ന നിലയിൽ അദ്ദേഹത്തിനോട് എനിക്ക് വിയോജിപ്പും സഹതാപവും.

ഉള്ളത് പറയാമല്ലോ പാപ്പൻ എന്ന പേര് സിനിമയ്ക്ക് ചേരുന്നില്ല …സുരേഷ് ഗോപിക്ക് തീരെ സ്ക്രീൻ പ്രസന്റസ് ഇല്ല ഈ സിനിമയിൽ …..ആകെ മകളായി അഭിനയിച്ച ആ പെൺകുട്ടി മാത്രമാണ് സ്‌ക്രീനിൽ നിറഞ്ഞു നിന്നത് …അഭിനയവും പോരാ കൂടെ പോലീസ് കാരിയായി അഭിനയിച്ച പെണ്ണിന്റെ അഭിനയം വളരെ മോശം ….ഷമ്മി തിലകൻ വളരെ നന്നായി ഏറ്റവും സ്കോർ ചെയ്തത് അദ്ദേഹമാണ് ..തിലകന്റെ പേര് നിലനിർത്തുന്ന അഭിനയം അവസാനത്തെ ചില സീനുകൾ ഒഴിച്ചാൽ ബാക്കിയൊന്നും ഇഷ്ടപ്പെട്ടില്ല ..ഇത് എന്റെ അഭിപ്രായം, ഇത്ര പൊട്ട സിനിമ ജീവിതത്തിൽ കണ്ടിട്ടില്ല, മതഭ്രാന്തൻ എന്ത് വേഷം കെട്ടിയാലും മതഭ്രാന്ത് ശമിക്കില്ലാ…. പലരുടേയും കഷ്ടപ്പാടും വിയർപ്പും ചിലർക്കാരണം വെറുക്കപ്പെടും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനുവരുന്നത് .