സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ആണ് പാപ്പൻ. താരത്തിന്റെ ശക്തമായ തിരിച്ച് വരവ് തന്നെ ആണ് ഈ ചിത്രം എന്ന് പറയാം. എന്നാൽ ഈ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച നടിക് നേരിടേണ്ടി വന്ന അനുഭവം കഴിഞ്ഞ ദിവസം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. കാരണം ഈ പോസ്റ്ററിന് താഴെ വളരെ മോശം കമെന്റുകൾ ആണ് ചിലർ പങ്കുവെച്ചത്. താരത്തിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ആണ് ഇത്തരത്തിൽ മോശം കമെന്റുകൾ വന്നത്. ഇതിനെതിരെ നടിയും പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ സിനി ഫയൽ എന്ന ഗ്രൂപ്പിൽ അനുമോൻ തണ്ടായത്ത്‌കുടി എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മലയാളത്തിലെ ഒരു പ്രമുഖ നടിക്ക് പാപ്പൻ എന്ന സുരേഷ് ഗോപി സിനിമയുടെ poster share ചെയ്തതിന്റെ പേരിൽ ഇടേണ്ടി വന്ന ഒരു പോസ്റ്റിന്റെ screenshot ആണ് ചുവടെ. ഇങ്ങനെ ഒരു പോസ്റ്റ് ഇവർക്ക് ഇടേണ്ടി വന്നത് ഈ നാടിന്റെ ശാപമായി തന്നെ കാണണം .
കലയെ കലയായി കാണാതെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചു കാണുന്ന പ്രബുദ്ധ മലയാളിയുടെ അധഃപതനം മഹാ കഷ്ടം എന്നു മാത്രമേ പറയാൻ പറ്റു! ഇന്നാട്ടിൽ ഇന്നച്ചനും, മമ്മൂട്ടിക്കും, മുകേഷിനും കമ്മ്യൂണിസ്റ്റും, ജഗദീഷ് നും, സിദ്ധിഖ്നും കോൺഗ്രസും ആവാമെങ്കിൽ സുരേഷ് ഗോപിക്ക് BJP യും ആകാം. അതൊക്കെ ഓരോരുത്തരുടെയും പേർസണൽ ചോയ്സ് ആണ്. അയാൾ ISIS പ്രവർത്തകൻ ഒന്നുമല്ലല്ലോ. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്ന ആളുടെ രാഷ്ട്രീയ പാർട്ടിയും ജനാധിപത്യ ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുമാണ് ബിജെപി ആണെന്നിരിക്കെ സുരേഷ് ഗോപി അതിൽ പ്രവർത്തിക്കുന്നതിനോട് സമരസപ്പെടാൻ താല്പപര്യമില്ലാത്തവർക്ക് ആശയപരമായി വിയോജിക്കാൻ ആർക്കും അവകാശം ഉണ്ട്. പക്ഷെ അതിനെ സിനിമയും ആയി കൂട്ടിക്കുഴയ്ക്കുന്നത് എന്തിനാണ്? ഈ സിനിമ ഇറങ്ങുന്നതിനു മുൻപേ തന്നെ പടം കണ്ടു കൊള്ളില്ല എന്നു review എഴുതി കോൾമയിർ കൊണ്ട ആളുകകളുടെ കമന്റ്സ് ഒക്കെ വാർത്തകൾ സഹിതം നമ്മൾ കണ്ടതാണ്. നാളെ മമ്മൂട്ടി കമ്മിയാണെന്ന് പറഞ്ഞ് അദ്ദേഹത്തെ തെറി പറഞ്ഞ് , പടത്തേയും ഡീഗ്രേഡ് ചെയ്തു ചെളി വാരി എറിഞ്ഞു സിനിമയ്ക്ക് കയറാൻ ഇരിക്കുന്നവരെ പോലും പിന്തിരിപ്പിച്ചാൽ അതു എന്തൊരു പോഴത്തരം ആണ്?
പിന്നെ കലയിലേക്ക് വന്നാൽ സിനിമ വേറെ, രാഷ്ട്രീയം വേറെ എന്ന മിനിമം കാര്യമെങ്കിലും ഏതൊരുവനും അറിഞ്ഞിരിക്കണം. ഇതൊന്നും മനസിലാക്കാൻ ഉള്ള മിനിമം മൂള ഇല്ലാത്തവൻ സുരേഷ് ഗോപിയുടെ എന്നല്ല ഒരു സിനിമക്കും കേറാതിരിക്കുന്നതാ നല്ലത് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു പിന്തുണയുമായി എത്തിയിരിക്കുന്നത്.