കുറെ നാളുകൾക്ക് ശേഷം പാപ്പൻ എന്ന ചിത്രത്തിൽ കൂടി തിരിച്ച് വരവ് നടത്താൻ ഒരുങ്ങിയിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രം ഇന്നാണ് തിയേറ്ററിൽ എത്തുന്നത്. നീണ്ട നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം ആണ് പാപ്പൻ തീയേറ്ററുകളിൽ ഇറങ്ങുന്നത്. ആക്ഷൻ ചിത്രങ്ങളിൽ കൂടി പ്രേക്ഷകരെ കോരിത്തരിപ്പിച്ച സുരേഷ് ഗോപി കുറച്ച് നാളുകൾ ആയി ആക്ഷൻ രംഗങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. സുരേഷ് ഗോപി പടങ്ങൾ വരുമ്പോൾ പ്രേക്ഷകരും ആകാംക്ഷയിൽ ആകുമായിരുന്നു. എന്നാൽ കുറച്ച് നാളുകൾ കൊണ്ട് താരം അത്തരം ആക്ഷൻ ചിത്രങ്ങളിൽ നിന്നെല്ലാം വിട്ട് നിൽക്കുകയായിരുന്നു. ആക്ഷൻ രംഗങ്ങൾ കൊണ്ടും മുഴുനീള ഡയലോഗുകൾ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച സുരേഷ് ഗോപിയുടെ ഈ വിട്ട് നിൽകൽ ആരാധകരെയും നിരാശർ ആക്കിയിരുന്നു. എന്നാൽ ഇപ്പോൾ ശക്തമായ തിരിച്ച് വരവ് ആണ് താരം പാപ്പനിൽ കൂടി നടത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ഇന്ന് റിലീസ് ആകുന്ന പാപ്പൻ ചിത്രത്തിനെ കുറിച്ച് ഒരാൾ ഇന്നലെ ഇട്ട ഒരു കമെന്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത്തരത്തിൽ സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ സിനിമയെ ഡി ഗ്രേഡ് ചെയ്യുന്ന പരുപാടി സോഷ്യൽ മീഡിയയിൽ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. എന്നാൽ അവയിൽ പലതും സിനിമ ഇറങ്ങിയതിനു ശേഷം ആണ് ഡീഗ്രേഡിങ് തുടങ്ങുന്നത്. എന്നാൽ ഈ കമെന്റിൽ സിനിമ ഇറങ്ങുന്ന ദിവസതിനേക്കാൾ മുൻപ് തന്നെ സിനിമ കണ്ടു എന്ന തരത്തിൽ ഉള്ള ഒരാളുടെ കമെന്റ് ആണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
‘പാപ്പൻ കണ്ടു, കൂറ പടം, ഇതാണോ ത്രില്ലർ കോപ്പ്?സംഘി പടം ആണെങ്കിലും നല്ലത് ആണെങ്കിൽ നല്ലത് എന്ന് പറഞ്ഞേനെ, ഇത് കൂതറ പടം’ എന്നാണ് സിനിമ ഇറങ്ങുന്നതിനു മുൻപ് ഒരാൾ ഇട്ടിരിക്കുന്ന കമെന്റ്. രാഷ്ത്രീയതിന്റെ പേരിലും ഫാനിസത്തിന്റെ പേരിലും ഇത്തരത്തിൽ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത് പതിവ് സംഭവം ആണ്. എന്നാൽ അപൂർവ്വം ചിലരെ സിനിമ ഇറങ്ങുന്നതിന് മുൻപ് ഇത്തരത്തിൽ ഉള്ള മണ്ടൻ കമെന്റുകളുമായി എത്തുകയുള്ളൂ.