മലയാള സിനിമ കണ്ട ഏറ്റവും വലിയ മിസ്സ്‌ കാസ്റ്റിങ്ങിൽ ഒന്നായിരുന്നോ ഇത്

ഫാസിലിന്റെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ ചിത്രം ആണ് പപ്പയുടെ സ്വന്തം അപ്പൂസ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം വലിയ വിജയം ആണ് ആ കാലത്ത് നേടിയത്. മമ്മൂട്ടിയെ കൂടാതെ ശോഭന, സുരേഷ് ഗോപി, സീന ദാദി, മാസ്റ്റർ ബാദുഷ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഫാസിൽ തന്നെ ആണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചത്. ആ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി പപ്പയുടെ സ്വന്തം അപ്പൂസ് മാറുകയായിരുന്നു.

ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം ഇരുന്നൂറ്റി അൻപതിൽ അധികം ദിവസങ്ങളിൽ ആണ് തീയേറ്ററുകളിൽ ഓടിയത്. ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇന്നും ചിത്രത്തിലെ ഗാനങ്ങൾക്ക് ആരാധകർ ഏറെ ആണ്. അത് പോലെ തന്നെ ചിത്രത്തിനും ആരാധകർ ഏറെ ആണ്.

ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ നിതിൻ റാം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരേ ഒരു സിനിമയിൽ മാത്രം അഭിനയിച്ച നടി. ഫാസിൽ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസിൽ മീനാക്ഷി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച സീന ദാദി.

മോഹൻലാൽ ഉൾപ്പെടെ ഒരുപാട് നല്ല നടിനടന്മാരെ ഇൻട്രൊഡ്യൂസ് ചെയ്ത ഫാസിലിനു പറ്റിയ അബദ്ധമായിരുന്നു ഇവരുടെ കാസ്റ്റിംഗ്. മലയാള സിനിമ കണ്ട ഏറ്റവും വലിയ മിസ്സ്‌ കാസ്റ്റിംഗ് ൽ ഒന്നാണ്. ഈ സിനിമ കാണുമ്പോൾ തോന്നാറുണ്ട് ഈ കഥാപാത്രം നദിയ മൊയ്‌ദുവോ അല്ലെങ്കിൽ രേവതിയോ ആയിരുന്നുവെങ്കിൽ എന്ന് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

വന്ദനത്തിലെ കാസ്റ്റിങ്ങിനേക്കാൾ 100 ൽ ഭേദം ആണ്‌ ഇ കാസ്റ്റിങ്, പോസ്റ്റിൽ “എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം” എന്നു കൂടി കൂട്ടിച്ചേർക്കുക! ചില കഥാപാത്രങ്ങൾ പ്രേക്ഷകന് പരിചയമില്ലാത്ത ആളുകളെ കാസ്റ്റ് ചെയ്യുന്നത് പ്രത്യേക ഭംഗിയാണ്. അതു പോലെ ഒരു കഥാപാത്രമാണിത്, ശുദ്ധ മണ്ടത്തരം ആണ് പറഞ്ഞത്. കറക്റ്റ് കാസ്റ്റിംഗ് ആണ്. ശോഭനയുടെ അത്രയും സൗന്ദര്യം ഉള്ള കാരക്ടർ വേണമായിരുന്നു ആ റോളിൽ. ഇവർ അത് നന്നായി ചെയ്തു. രേവതി ഒക്കെ സങ്കല്പിക്കാൻ പറ്റില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് വരുന്നത്.

Leave a Comment