ARTICLES

ഇത്രയധികം പരിഹാസങ്ങള്‍ നേരിട്ട മറ്റൊരു നടിയുണ്ടോ എന്നും സംശയമാണ്

വാരണം ആയിരം എന്ന ഗൗതം മേനോന്‍ സിനിമയ്ക്ക് വലിയ ഫാന്‍ ഫോളോയിംങാണ് ഉള്ളത്. സിനിമയില്‍ ഒരുപാട് സീനുകള്‍ അവര്‍ക്ക് പ്രിയപ്പെട്ടതുമാണ്. അത്തരത്തില്‍ ഒരു സീന്‍ ആണ് സൂര്യ എന്ന നായക കഥാപാത്രം ട്രെയിനില്‍ വെച്ച് മേഘ്‌നയെ പ്രെപ്പോസ് ചെയ്യുന്നത്. ഇപ്പോഴും വാട്‌സ് ആപ്പ് സ്റ്റാറ്റസുകളായും ഇന്‍സ്റ്റാഗ്രാമില്‍ റീലുകളായും ആ സീന്‍ കറങ്ങി നടക്കുന്നുണ്ട്. ആ സീനുകളെ അത്രയും മനോഹരമാക്കിയത് അതിലെ താരങ്ങളുടെ പെര്‍ഫോമന്‍സ് തന്നെയായിരുന്നു. സൂര്യയും സമീററെഡ്ഡിയുമാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാരിസ് ജയരാജിന്റെ സംഗീതവും എടുത്ത് പറയേണ്ടത് തന്നെ.

എന്നാല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി തിളങ്ങിയ സമീറ റെഡ്ഡിക്ക് പില്‍ക്കാലത്ത് അധികം സിനിമകളൊന്നും കിട്ടിയില്ല. കല്യാണം കഴിഞ്ഞതിന് ശേഷം കുട്ടികളുടെ അമ്മയായതിന് ശേഷം തന്നെ സിനിമകളില്‍ നിന്ന് ഒഴിവാക്കി എന്ന് നടി തുറന്ന് പറഞ്ഞിരുന്നു. അതിന് കാരണമായി പറഞ്ഞത് തന്റെ ശരീരമായിരുന്നു. തന്റെ ശരീരം വണ്ണം വെച്ചപ്പോള്‍ സിനികളില്‍ തന്നെ ആവശ്യമില്ലാതെ വന്നു എന്ന് പലപ്പോഴായി നടി വെളിപ്പെടുത്തി. പലരില്‍ നിന്നും അത്തരത്തില്‍ പരിഹാസങ്ങള്‍ നേരിട്ടതായും സമീറ പറഞ്ഞിരുന്നു. അത് തന്നെ വല്ലാത്തൊരു മാനസികാവസ്ഥയില്‍ എത്തിച്ചിരുന്നുവെന്നും മനസ്സുകൊണ്ട് ആകെ തകര്‍ന്നുപോയിരുന്നതായും നടി പറഞ്ഞു. എന്നാല്‍ അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ട് അത്തരത്തില്‍ കളിയാക്കലുകള്‍ നേരിടുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന വാക്കുകളുമായിട്ടാണ് പിന്നീട് നടിയെ എല്ലാവരും കണ്ടത്.

തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ തനിക്ക് നേരിട്ടതും താന്‍ അതില്‍ നിന്നും പുറത്ത് കടന്നതുമൊക്കെ എല്ലാവരോടും പറയുമ്പോള്‍ അത് പലര്‍ക്കും പുതിയൊരു ഊര്‍ജ്ജമാണ് നല്‍കിയത്. മേക്കപ്പ് ഇടാത്ത, നരച്ച മുടികളുള്ള, തടിച്ച ശരീരത്തോടെയുളള യാഥാര്‍ഥ്യമുള്ള ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡയയിലൂടെ പങ്കുവെച്ചു. തുടക്കത്തില്‍ നിരവധി പേര്‍ പരിഹസിച്ചു എങ്കിലും പതുക്കെ അതെല്ലാം മാറി. ഇപ്പോഴും അത്തരത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സമീറ റെഡ്ഡി. തന്റെ ശരീരത്തിലെ നാല് ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറിയൊരു കുറിപ്പും അതിനോടൊപ്പം ഉണ്ടായിരുന്നു. അത് ഇങ്ങനെ ആയിരുന്നു. നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗമാണ് നിങ്ങളെ ഏറ്റവും അസ്വസ്ഥരാക്കുന്നത്. സ്‌ട്രെച്ച് മാര്‍ക്കാണോ അത്. അതോ അയഞ്ഞ ചര്‍മ്മം ആണോ. നിങ്ങളുടെ വയറാണോ. മുഖക്കുരു ആണോ. മുടിയാണോ പ്രശ്‌നം. നരച്ച മുടികളാണോ. സെല്ലുലൈറ്റ് ആണോ.

എന്നെ സംബന്ധിച്ചിടത്തോളം അത് എന്റെ പുറവും കൈകളുമാണ്. ഞാന്‍ എല്ലാ ദിവസവും അത് ശരിയാക്കുവാനായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അതിന് എനിക്ക് വളരെയധികം സമയമെടുത്തു. നിങ്ങള്‍ക്ക് ഒരു നെഗറ്റീവ് ചിന്ത ഉണ്ടാകുമ്പോള്‍ നിങ്ങള്‍ ശരീരത്തെ വെറുക്കുന്നു എന്ന് തോന്നുമ്പോഴൊക്കെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളുടെ ശരീരം അതൊക്കെ ശ്രദ്ധിക്കുന്നുണ്ട്. അത് നിങ്ങള്‍ക്ക് എത്രത്തോളം മോശമാണെന്ന് തോന്നുന്നുവെന്നത് മാത്രമാണ്. നിങ്ങള്‍ക്ക് സുരക്ഷിതമല്ലാത്തതായി തോന്നുന്ന ഭാഗങ്ങള്‍ നോക്കുകയും നിങ്ങളോട് ദയ കാണിക്കുകയും ചെയ്യുക എന്നതാണ് ശരീര പോസിറ്റിവിറ്റിക്കുള്ള ഏറ്റവും മികച്ച വ്യായാമം. എല്ലാ ദിവസവും ഒരു മന്ത്രം പോലെ കാണുക. സമീറ റെഡ്ഡി പറയുന്നു. നിരവധി പേരാണ് നടിയെ അഭിനന്ദിച്ചും നന്ദി പറഞ്ഞും കമന്റില്‍ എത്തിയത്.

Trending

To Top
error: Content is protected !!