ARTICLES

ഇടവേള ബാബു അറിയാന്‍,മമ്മൂട്ടിയുടെ സഹോദരി ഭാവനയുടെ അശ്വതി നമ്പ്യാർ മരിച്ചിട്ടില്ല..!!

എഎംഎംഎ നിര്‍മിക്കുന്ന പുതിയ സിനിമയില്‍ ഒരു പ്രമുഖ നടിയ്ക്കു വേഷമുണ്ടാകുമോയെന്നു ചാനല്‍ അഭിമുഖത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയ മറുപടിയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിക്കുന്നില്ല.

ബാബുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച നടി പാര്‍വതി തിരുവോത്ത് രാജിക്കത്തു സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ വിവാദങ്ങള്‍ വീണ്ടും ചൂടുപിടിക്കുകയായിരുന്നു.

എഎംഎംഎ നിര്‍മിച്ച ആദ്യചിത്രമായ ട്വന്റി 20യുടെ രണ്ടാം ഭാഗമാണു പുതിയ സിനിമയെങ്കില്‍,

പ്രസ്തുത നടിയെ അഭിനയിപ്പിക്കുമോയെന്ന ചോദ്യത്തിനു ബാബു നല്‍കിയ മറുപടിയില്‍ നടിയെ മരിച്ചയാളുമായി താരതമ്യപ്പെടുത്തിയെന്നാണ് നിലവില്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍, പാര്‍വതി തന്‍്റെ പരാമര്‍ശം തെറ്റിദ്ധരിച്ചതാണെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് ബാബു പറയുന്നത്.

‘ട്വന്റി20 യില്‍ ആ നടി ചെയ്ത കഥാപാത്രം മരിക്കുകയാണ്. മരിച്ചവരെ തിരിച്ചു കൊണ്ടുവരാന്‍ കഴിയില്ലല്ലോ?

ആ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്താല്‍ എങ്ങനെ ആ കഥാപാത്രമുണ്ടാകും. അമ്മയില്‍ തന്നെ നാനൂറിലേറെ അംഗങ്ങളുണ്ട്.

അവരെയെല്ലാം പുതിയ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. മാത്രമല്ല, ആ നടി ഇപ്പോള്‍ അമ്മയില്‍ അംഗവുമല്ല. അക്കാര്യമല്ലാതെ മോശമായി ഒന്നും പറഞ്ഞിട്ടില്ല’- ഇങ്ങനെയാണ് ബാബു ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ ഈ പ്രസ്താവനയും വിവാദമായി മാറുകയായിരുന്നു. ജോഷി സംവിധാനം ചെയ്ത ട്വന്റി 20 സിനിമയില്‍ കഥാപാത്രമായ അശ്വതി നമ്ബ്യാര്‍ മരിച്ചതായി കാണിക്കുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

മമ്മൂട്ടി അവതരിപ്പിച്ച അഡ്വ. രമേശ് നമ്ബ്യാരുടെ സഹോദരിയായ അശ്വതി അപകടത്തെ തുടര്‍ന്നു ജീവച്ഛവമായി കിടക്കുന്നതും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയുമാണ് ചിത്രം നല്‍കുന്നത് എന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ പലരും ചൂണ്ടിക്കാണിക്കുന്നത്.

ആ സിനിമയില്‍ അഭിനയിച്ചിട്ടും സിനിമയുടെ കഥ പോലും അറിയാത്ത വ്യക്തിയാണ് ഇടവേളബാബു എന്നാണ് സമുഹമാധ്യമങ്ങളിലൂടെ പലരും പരിഹസിക്കുന്നതും.

സിനിമാ കഥാപാത്രമായ അശ്വതി നമ്ബ്യാര്‍ മരിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തപ്പെട്ട സ്ഥിതിക്ക് അവരുടെ ജീവന്‍ അപകടപ്പെടുത്താനും വ്യാജമ രണം സ്ഥിരീകരിക്കാനും സാധ്യതയുണ്ട്.

ജാഗ്രതൈ!

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് വായിക്കാം..

ശ്രീകുമാരൻ തമ്പി വിശേഷിപ്പിച്ചത് പോലെ അർഹതയില്ലാത്ത സ്ഥാനത്തെത്തിയ ആ വെറും എക്സ്ട്രാ നടൻ പറഞ്ഞു മരിച്ചവരെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്ന് ..

അത് ആ നടി അഭിനയിച്ച സിനിമയിലെ കഥാപാത്രത്തെ കുറിച്ചാണെന്ന് ന്യായീകരിച്ചാൽ തന്നെ എങ്ങനെ ശരിയാകും?

AM.M.A നിർമിക്കുന്നത് 20-20 യുടെ രണ്ടാം ഭാഗമാണെങ്കിൽ പ്രധാന വേഷം ചെയ്ത നടിയുടെ കഥാപാത്രത്തെ വെറും മരിച്ചവളായി വെറുതെ അങ്ങ് തള്ളിക്കളയാൻ സാധിക്കുമോ.ഒന്നാമത് കഥയിൽ ഭാവന മരിച്ചിട്ടില്ല – ദിലീപാണ് മരിച്ചതെന്നാണ് മനസിലാക്കുന്നത്.

ഇനി ഇടവേള ബാബു പറഞ്ഞത് പോലെ അതു നേരെ തിരിഞ്ഞാൽ പോലും കാമുകനായി അഭിനയിച്ച ദിലീപ് ദാരുണമായി മരണപ്പെട്ട തൻ്റെ കാമുകിയെ ഒരിക്കലും ഓർക്കുകയില്ലേ..ജയറാം, മറ്റ് അഭിനേതാക്കൾ നടിയെ കുറിച്ച് എവിടെ വെച്ചെങ്കിലും സംസാരിക്കില്ലേ.. ഇനി അഭിനയിച്ചില്ലെങ്കിലും പഴയ സിനിമയിലെ ഒരു സീൻ എങ്കിലും ഉപയോഗിക്കേണ്ടതാണ്.

പുണ്യാളൻ അഗർബത്തിസ് സെക്കൻ്റ് പാർട്ടിൽ മരണപ്പെട്ട തൻ്റെ ഭാര്യയെ മൊബൈൽ സ്ക്രീനിൽ എങ്കിലും ജോയേട്ടൻ കാണുന്നുണ്ട്.. അങ്ങനെ ഒരു ഫോട്ടോ എങ്കിലും, എന്തിന് ആ പേരെങ്കിലും പരാമർശിക്കാതെ എന്ത് രണ്ടാം ഭാഗം !!!

ആ നടി പല കാരണങ്ങൾ കൊണ്ട് ഇവരുടെ ഉള്ളിൽ മരിക്കുകയോ കൊല്ലപ്പെടുകയോ മരിക്കണമെന്ന് ആശിക്കപ്പെടുകയോ ഒക്കെ ചെയ്തിരിക്കാം.

ആ നടി ആർജവത്തോടെ ജീവിച്ചിരിക്കുന്നതിനോടുള്ള അസഹിഷ്ണുതയാവാം എക്സ്ട്രാ നടൻ്റെ ഉപബോധമനസിൽ നിന്നും പുറത്ത് ചാടിയത്.

എന്തായാലും ചെവിക്കല്ലിന് ഒരടി പോലെ രാജിക്കത്ത് എഴുതി മുന്നിലേക്കിട്ടു കൊടുത്ത് ഇറങ്ങിപ്പോന്ന ഈ ചുണക്കുട്ടിയുടെ ധൈര്യമൊന്നും ഇടയ്ക്ക് നട്ടെല്ല് ചുരുങ്ങിപ്പോയ ഒരു ലേഡി സൂപ്പർ സ്റ്റാറിനും ഇല്ല .വീണ്ടും നിലപാടിൽ ഉറച്ച് …

പാർവതി പൊളി..

ഷൈനി ജോണ്

Trending

To Top
error: Content is protected !!