ARTICLES

മരിച്ച ഭാവന തിരിച്ച് വരില്ലെന്ന് ഇടവേള ബാബു…നാണമില്ലാത്ത വിഡ്ഢി എന്ന് പാർവതി..!! പോസ്റ്റും വീഡിയോയും വൈറൽ..

അമ്മയ്ക്ക് പണം കണ്ടെത്താന്‍ പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ഇതില്‍ ഭാവനയ്ക്ക് റോളുണ്ടാകില്ലെന്ന് ഇടവേള ബാബു പറഞ്ഞു.

നടന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിരിക്കെയാണ് പ്രമുഖ നടി പാര്‍വതി തിരുവോത്ത് ശക്തമായ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്..

പുതിയ ചിത്രത്തില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് ഭാവന അമ്മയില്‍ അംഗമല്ല, മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാനാകില്ല,

രാജി വച്ചവരും ഉണ്ടാകില്ല എന്ന മറുപടിയാണ് ഇടവേള ബാബു നല്‍കിയത്.

വിഷയത്തില്‍ ചര്‍ച്ച ചൂടുപിടിച്ചിരിക്കെയാണ് പാര്‍വതി തിരുവോത്തിന്റെ പ്രതികരണം

ഒരു വിഡ്ഡിയെ കാണൂ. ഓക്കാനമുണ്ടാകുന്നു. നാണം കെട്ട പരാമര്‍ശം… ഇടവേള ബാബു, ജനറല്‍ സെക്രട്ടറി ഓഫ് അമ്മ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പാര്‍വതി പങ്കുവച്ചത്.

പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്…

പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം,

സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉ പേക്ഷിക്കുന്നു.

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മ രിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെ റു പ്പുളവാക്കുന്നതും ല ജ്ജാ വഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.

ആ ല ങ്കാ രികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും.

പക്ഷെ അത് കാണിക്കുന്നത് അയാളുടെ അ റപ്പുളവാക്കുന്ന മ നോ ഭാവത്തെയാണ്.

അയാളോട് പു ച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും…

കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോ ശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാൻ A.M.M.A യിൽ നിന്നും രാ ജി വയ്ക്കുന്നു.

അതോടൊപ്പം ഇടവേള ബാബു രാ ജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു.

മ ന സ്സാ ക്ഷി യുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു…

– പാർവതി തിരുവോത്ത്‌

ഇടവേള ബാബുവിന്റെ വീഡിയോ ഇതാ..

Trending

To Top
error: Content is protected !!