ചുരുങ്ങിയ കാലം കൊണ്ട് സൂപ്പർസ്റ്റാറുകളുടെ നായിക പദവി അലങ്കരിച്ച നടി

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് പത്മപ്രിയ. നിരവധി ചിത്രങ്ങളിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരം കുറച്ച് നാളുകൾ ആയി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ പത്മപ്രിയയെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പാണു പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സനൽ കുമാർ പത്മനാഭൻ ആണ് താരത്തിന്റെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ,വെള്ളിത്തിരയിൽ അരങ്ങേറി വെറും അഞ്ചു വർഷത്തിനുള്ളിൽ തന്റെ സൗന്ദര്യവും അഭിനയ ശേഷിയും കൊണ്ട് മലയാളം , ഹിന്ദി , തമിഴ് , കണ്ണട , ബംഗാളി ഭാഷകളിലെ റീലുകളിലേക്കു പറന്നു കയറിയ ഒരു നടിയുണ്ട്. ചുരുങ്ങിയ നാളുകൾ കൊണ്ട് മമ്മൂട്ടി , മോഹൻലാൽ , ജയറാം , പൃഥ്വിരാജ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായിക പദവി അലങ്കരിച്ച നടി. ഞൊടിയിട കൊണ്ട്.സ്കൂൾ കുട്ടിയുടെ അമ്മ ആകാനും , തെരുവിലെ ഭിക്ഷക്കാരി ആകാനും , തെരുവ് വേശ്യ ആകാനും , ബാംഗ്ലൂരിലെ മോഡേൺ ഗേൾ ആകാനും , ഐറ്റം ഡാന്സര് ആകാനും തക്ക പ്രതിഭയുടെ അതിപ്രസരം ഉണ്ടായിരുന്നവൾ.

ഒരു മഴയുടെ ഇരമ്പലിലൂടെ മനസ്സിലേയ്ക്ക് ചേക്കേറിയ ആ നനഞ്ഞ പക്ഷിയെ, റാഹേലിനെ. ( ഇയ്യോബിന്റെ പുസ്തകം ). എന്തിനാ മീര നീ എന്നെയിങ്ങനെ സ്നേഹിക്കുന്നത്? എന്ന് ചോദിച്ചു കൊണ്ട് തന്റെ പ്രണയത്തിന് മുന്നിൽ ഭരത പിഷാരടിയെ കീഴടക്കിയ മീരയെ. ( വടക്കും നാഥൻ ). ബ്രിടീഷുകാരുടെ ആയുധങ്ങൾ പഴശ്ശിയെ സ്പർശിക്കാതിരിക്കാൻ പഴശ്ശിക്ക് മുന്നിലും പിന്നിലും കൈക്കരുത്ത് കൊണ്ടും കരളുറപ്പു കൊണ്ടുമൊരു കോട്ട കെട്ടിയ നീലിയെയും( പഴശിരാജ ) ” നല്ലൊരെല്ലാം പാതാളത്തിൽ സ്വർലോകത്തിൽ ബോറൻമാർ കപ്പ കപ്പ പുഴുക്ക് ” എന്ന ഐറ്റം ഡാൻസ് പാട്ടിനു ചുവടു വച്ച് തീയറ്ററിനെ മുഴുവൻ കൂടെ തുള്ളിച്ച ആ ഡാൻസറേയും( ബാച്‌ലർ പാർട്ടി ).

ഇന്നും മനസ്സിൽ താലോലിക്കുന്നതു കൊണ്ടാകും. ഈ നടി വീണ്ടും തിരശീലയിൽ വിസ്മയങ്ങൾ തീർക്കുന്നത് കാണാൻ മനസ് തുടിക്കുന്നതും. 2022 ഓണം റിലീസ് “തെക്കൻ തല്ലു കേസ്” നു കാത്തിരിക്കാൻ ഒരു പ്രധാന കാരണം അയാൾ ആണ്. കം ഓൺ പത്മപ്രിയ എന്നുമാണ് കുറിപ്പ്. തെലുങ്കിലും ഉണ്ട് വാസന്തിയും ലക്ഷ്മിയും ഞാനും തെലുങ്കിൽ എടുത്തപ്പോൾ കാവേരിയുടെ റോൾ പദ്മപ്രിയ ആണ് ചെയ്തത്, അഭിനയമൊക്ക മോശമായിട്ടാണ് തോന്നിയിട്ടുള്ളത് (അഭിപ്രായം വ്യക്തിപരം).

ശോഭനയ്ക്ക് ശേഷം ഭാഗ്യലക്ഷ്മിയുടെ വോയിസ് ഏറ്റവും നന്നായി ഇണങ്ങുന്ന നടിയാണെന്നു തോന്നിയിട്ടുണ്ട്, ഇഷ്ടമുള്ള നടിയാണ്. നല്ല ഡെഡികേറ്റഡ് ആയ/പ്രൊഫഷണൽ ആയ അഭിനേത്രിയാണ് ഇവർ. 2000ത്തിന് ശേഷം മലയാളത്തിൽ സ്വീകാര്യത നേടിയ അന്യഭാഷാനടികളിൽ ഏറ്റവും പ്രമുഖ പത്മപ്രിയയാണ്, ഒരുകാലത്ത് ഭയങ്കര ഇഷ്ടമുള്ള നടിയായിരുന്നു. പിന്നെ എന്തോ അങ്ങനെ മറന്നു പോയി തടുങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment